ചാൾസ് കഷ്നറെ ഫ്രഞ്ച് അംബാസഡറായി നിയോഗിച്ച് ട്രംപ്; വിവാദം
Mail This Article
×
വെസ്റ്റ് പാം ബീച്ച്,ഫ്ലോറിഡ ∙ നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മരുമകൻ ജാറദ് കഷ്നറുടെ പിതാവും റിയൽ എസ്റ്റേറ്റ് ഡവലപ്പറുമായ ചാൾസ് കഷ്നറെ ഫ്രാൻസിലെ അംബാസഡറായി നിയോഗിച്ചതായി ട്രംപ് അറിയിച്ചു. ചാൾസ് കഷ്നറെ " മികച്ച ബിസിനസുകാരൻ, മനുഷ്യസ്‌നേഹി" എന്നാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് വിശേഷപ്പിച്ചിരിക്കുന്നത്
റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കഷ്നർ കമ്പനിയുടെ സ്ഥാപകനാണ് ചാൾസ് കഷ്നർ. ചാൾസ് കഷ്‌നർ നികുതി വെട്ടിപ്പ്, സാക്ഷിയെ സ്വാധീനിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ നേരത്തേ സമ്മതിച്ചിരുന്നു. തിരഞ്ഞെടുപ്പ് ക്യാംപെയ്ന് അനധികൃതമായി സംഭാവന നൽകിയ കേസുകളും ചാൾസിനെതിരെ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് 2020 ഡിസംബറിൽ ട്രംപ് മാപ്പ് നൽകിയിരുന്നു.
ഈ നിയമനം വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്.
English Summary:
Donald Trump has nominated Charles Kushner as ambassador to France
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.