ADVERTISEMENT

വാഷിങ്ടൻ ∙ സമൂഹമാധ്യമങ്ങളില്‍ വൈറലായി ടെസ്​ല സിഇഒ ഇലോണ്‍ മസ്കിന്‍റെ അപരന്‍റെ വിഡിയോ. ഗോഹര്‍ സമാന്‍ എന്നയാളാണ് പാക്കിസ്ഥാനില്‍ നിന്നുള്ള മസ്കിന്‍റെ അപരന്‍റെ വിഡിയോ പങ്കിട്ടത്. മസ്കുമായി രൂപസാദൃശ്യമുള്ള യുവാവ് സുഹൃത്തുമായി ഭക്ഷണം കഴിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വെറും 18 സെക്കൻ‌ഡുകൾ മാത്രമുള്ള വിഡിയോ നിരവധി പേരാണ് ഇതിനോടകം ഷെയര്‍ചെയ്തത്. ഖൈബർ പഖ്തൂൺഖ്വ എന്ന പ്രദേശത്ത് നിന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. 'ഇലോൺ മസ്ക് ഖാന്‍ യൂസഫ്സായ്', മസ്കിന്‍റെ അപരനെ കാണാം എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

മസ്കിനോട് സാദൃശ്യമുള്ള ആളുകളുടെ വിഡിയോ നേരത്തെയും സൈബറിടത്ത് ശ്രദ്ധ നേടിയിരുന്നു. 2022ല്‍ മസ്കിനോട് രൂപസാദൃശ്യമുള്ള ഒരു ചൈനക്കാരന്‍റെ വിഡിയോ ചൈനീസ് ഇലോണ്‍ മസ്ക് എന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. 17  ദശലക്ഷത്തിധികം പേരാണ് അന്ന് ആ വിഡിയോ കണ്ടത്.

English Summary:

Viral: Video of a man resembling Tesla CEO Elon Musk has gone viral on social media

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com