ഡാലസ് മാർത്തോമ്മാ യുവജനസഖ്യം വൈദികർക്ക് യാത്രയയപ്പ് നൽകി

Mail This Article
ഡാലസ്∙ മാർത്തോമ്മാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജൻ സെന്റർ എയുടെ നേതൃത്വത്തിൽ മാർത്തോമ്മാ സഭയിലെ സ്ഥലം മാറിപ്പോകുന്ന വൈദികർക്ക് യാത്രയയപ്പ് നൽകി. മാർച്ച് 9ന് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ പള്ളിയിൽ നടന്ന യോഗത്തിൽ റവ. അലക്‌സ് യോഹന്നാൻ, റവ. ഷൈജു സി. ജോയി, റവ. ജോൺ കുഞ്ഞപ്പി, റവ. എബ്രഹാം തോമസ്, റവ. ജോബി ജോൺ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
റവ. എബ്രഹാം തോമസ് മുഖ്യസന്ദേശം നൽകി. കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്ക് കരുത്തേകിയ ദൈവകൃപയ്ക്ക് നന്ദി പറഞ്ഞു. ശുശ്രൂഷയിൽ സഹകരിച്ച യുവാക്കൾക്ക് ആശംസകൾ നേർന്നു. മൂന്ന് വർഷം ഡാലസ് സെന്ററിലെ ശുശ്രൂഷയിൽ യുവാക്കളെ ദൈവരാജ്യ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാൻ വൈദികർക്ക് കഴിഞ്ഞെന്ന് സെക്രട്ടറി സിബി മാത്യു പറഞ്ഞു.

സിബിൻ തോമസ്, റോബി ജെയിംസ്, റിജ ക്രിസ്റ്റി, റോബിൻ വർഗീസ്, റിൻസി റെജി, ടോണി കോരുത് എന്നിവരും അച്ചന്മാർക്ക് യാത്രാമംഗളം നേർന്നു. അമേരിക്കൻ അനുഭവങ്ങൾ തുടർപ്രവർത്തനങ്ങൾക്ക് ഊർജം നൽകുമെന്ന് മറുപടി പ്രസംഗത്തിൽ സെന്റർ എ പ്രസിഡന്റ് റവ. ഷൈജു സി. ജോയി പറഞ്ഞു.
വാർത്ത: ബാബു പി സൈമൺ