ADVERTISEMENT

ശരീരത്തിലെ ഊര്‍ജമെല്ലാം ചോര്‍ന്നു പോയി ആകെ മനസ്സ് മരവിച്ച ഒരു മാനസികാവസ്ഥയില്‍ എത്തുന്നതിനെയാണ് ഇംഗ്ലീഷില്‍  'ബേണ്‍ ഔട്ട്' എന്ന് വിളിക്കുന്നത്. മനസ്സ് മടുത്ത ഈ അവസ്ഥയില്‍ വ്യക്തി എല്ലാവരില്‍ നിന്നും അകലം പാലിക്കുന്നതായി കാണാം. പലപ്പോഴും ജോലി സംബന്ധമായ അമിത സമ്മര്‍ദമാണ് പലരെയും ബേണ്‍ ഔട്ടിലേക്ക് നയിക്കുക. എന്നാല്‍ ജോലിയുമായി ബന്ധമില്ലാതെയും ചിലരില്‍ ബേണ്‍ ഔട്ട് വരാമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. 

Photo credit :  fizkes / Shutterstock.com
പ്രശ്നം മനസ്സിന്‍റേതാണെങ്കിലും ശാരീരിക രോഗലക്ഷണങ്ങളായിട്ടാണ് ആദ്യം പ്രത്യക്ഷപ്പെടുക. Photo credit : fizkes / Shutterstock.com

 

പ്രശ്നം മനസ്സിന്‍റേതാണെങ്കിലും ശാരീരിക രോഗലക്ഷണങ്ങളായിട്ടാണ് ഇത് ആദ്യം പ്രത്യക്ഷപ്പെടുക.  ബേണ്‍ ഔട്ടുമായി ബന്ധപ്പെട്ട ചില അസ്വാഭാവിക ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്

office stress
ക്ലയന്‍റുകളോടൊക്കെ വളരെ നെഗറ്റീവ് ചിന്തയാകും ബേണ്‍ ഔട്ട് ഘട്ടത്തില്‍ വ്യക്തി പുലര്‍ത്തുക

 

1. അശുഭാപ്തി വിശ്വാസം

sleep
ഉറക്കമില്ലായ്മ, ഉറക്കത്തിന്‍റെ നിലവാരം നഷ്ടമാകല്‍, ഉറങ്ങിയാലും പോകാത്ത ക്ഷീണം എന്നിവയെല്ലാം ബേണ്‍ ഔട്ട് ലക്ഷണങ്ങളാണ്. Photo Credit: Shutterstock.com

ബേണ്‍ ഔട്ടിന് കാരണമായ ജോലിയെ കുറിച്ചും ജോലി സ്ഥലത്തെ വ്യക്തികളെ കുറിച്ചും പൊതുവേ ലോകത്തിനെ കുറിച്ചും അശുഭവും വിഷാദാത്മകവുമായ ചിന്തകളാകും ഈ മാനസികാവസ്ഥയില്‍ രോഗിക്ക് ഉണ്ടാകുക. ക്ലയന്‍റുകളോടൊക്കെ വളരെ നെഗറ്റീവ് ചിന്തയാകും ബേണ്‍ ഔട്ട് ഘട്ടത്തില്‍ വ്യക്തി പുലര്‍ത്തുകയെന്ന് വേള്‍ഡ് സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു. 

 

Representational image: Shutterstock images
വയറുവേദന, തലവേദന എന്നിവയെല്ലാം ബേണ്‍ ഔട്ടുമായി ബന്ധപ്പെട്ട് ശരീരം നല്‍കുന്ന സൂചനകളാണ്. Photo Credit: Shutterstock.com

2. ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ, ഉറക്കത്തിന്‍റെ നിലവാരം നഷ്ടമാകല്‍, ഉറങ്ങിയാലും പോകാത്ത ക്ഷീണം എന്നിവയെല്ലാം ബേണ്‍ ഔട്ട് ലക്ഷണങ്ങളാണെന്ന് മനശ്ശാസ്ത്ര  വിദഗ്ധര്‍ പറയുന്നു. 

fever
പ്രതിരോധ ശേഷി ദുര്‍ബലമാകുന്നതോടെ പല വിധ വൈറല്‍ രോഗങ്ങളും പിടിപെടും

 

3. വയറുവേദന, തല വേദന

weight gain
വിഷാദത്തില്‍ അകപ്പെടുന്നതോടെ ഭക്ഷണശീലങ്ങള്‍ താറുമാറാകുന്നത് ശരീരഭാരം വര്‍ധിപ്പിക്കാം. Photo Credit: Shutterstock.com

രാത്രിയും പകലുമില്ലാതെ ജോലിയില്‍ മുഴുകുന്നതിന്‍റെ ഭാഗമായി പലതരം വേദനകളും അനുഭവപ്പെടാം. വയറുവേദന, തലവേദന എന്നിവയെല്ലാം ബേണ്‍ ഔട്ടുമായി ബന്ധപ്പെട്ട് ശരീരം നല്‍കുന്ന സൂചനകളാണ്. 

 

പ്രതീകാത്മക ചിത്രം∙ Image Credits: Prostock-studio/ Shutterstock.com
ചെയ്യുന്ന കാര്യങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുന്നില്ലെന്നും ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്നും ബേണ്‍ ഔട്ടായ വ്യക്തിക്ക് തോന്നാം. Image Credits: Prostock-studio/ Shutterstock.com

4. കുറഞ്ഞ പ്രതിരോധശേഷി

അമിത സമ്മര്‍ദം ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുകയും കോശങ്ങള്‍ക്ക് നാശം വരുത്തി പ്രതിരോധ ശേഷിയെ തന്നെ ബാധിക്കുകയും ചെയ്യാം. പ്രതിരോധ ശേഷി ദുര്‍ബലമാകുന്നതോടെ പല വിധ വൈറല്‍ രോഗങ്ങളും ബേണ്‍ ഔട്ട് ബാധിതനെ തേടിയെത്തും. 

muscle-pain
മനസ്സിന് സമ്മര്‍ദം കൂടുമ്പോൾ ശരീരത്തിലെ പേശികൾ വലിഞ്ഞു മുറുകി വേദനയും പരുക്കും ഏല്‍ക്കാം. Photo Credit: Shutterstock.com

 

5. ഭാരം കൂടും

Photo Credit: simon jhuan/ Shutterstock.com
ബേണ്‍ ഔട്ടില്‍ അകപ്പെട്ട പലരും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ മദ്യത്തിനും ലഹരിമരുന്നിനും അടിമയാകാറുണ്ട്. Photo Credit: simon jhuan/ Shutterstock.com

ബേണ്‍ ഔട്ടിന്‍റെ ഭാഗമായി ഉറക്കം കുറയുന്നതും വിഷാദത്തില്‍ അകപ്പെടുന്നതും ഭക്ഷണശീലങ്ങള്‍ താറുമാറാകുന്നതും വ്യക്തിയുടെ ശരീരഭാരം വര്‍ധിപ്പിക്കാം. 

 

6. ഒറ്റപ്പെടല്‍

തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുന്നില്ലെന്നും അതു കൊണ്ട് ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്നും ബേണ്‍ ഔട്ടായ വ്യക്തിക്ക് തോന്നാം. ഇത് മൂലം മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കാനുള്ള പ്രവണത തോന്നും. 

 

7. പേശീ വേദന

മനസ്സിന് സമ്മര്‍ദം കൂടുമ്പോൾ  ശരീരത്തിലെ പേശികൾ  വലിഞ്ഞു മുറുകി പല തരത്തിലുള്ള വേദനയും പരുക്കും ഏല്‍ക്കാം. കഴുത്തിനും തോളിനും പുറത്തിനുമെല്ലാം ഇതിന്‍റെ ഭാഗമായി വേദന അനുഭവപ്പെടാം

 

8. മദ്യപാനം, ലഹരി മരുന്ന് ഉപയോഗം, അമിത ഭക്ഷണം

ബേണ്‍ ഔട്ടില്‍ അകപ്പെട്ട പലരും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ മദ്യത്തിനും ലഹരിമരുന്നിനും അടിമയാകാറുണ്ട്. അമിതമായി ജങ്ക് ഫുഡ് കഴിക്കാനാകും മറ്റു ചിലരുടെ പ്രവണത.  ബേണ്‍ ഔട്ട് അനുഭവപ്പെടാനും ഇതിനെ തുടര്‍ന്ന് മദ്യപാനം തുടങ്ങാനുമുള്ള സാധ്യത വൈദ്യശാസ്ത്ര വിദ്യാര്‍ഥികളില്‍ അധികമായിരിക്കുമെന്ന് അക്കാദമിക് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവും വെളിപ്പെടുത്തുന്നു. 

 

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു മനശ്ശാസ്ത്ര വിദഗ്ധനെ സമീപിച്ച് ആവശ്യമായ വൈദ്യസഹായം തേടേണ്ടതാണ്. 

Content Summary: Unusual Signs Of Burnout You Should Not Ignore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com