ADVERTISEMENT

ജീവിത സായന്തനത്തിൽ വിഷാദാവസ്ഥയലേക്കു നീങ്ങുന്നവരെ കൈപിടിച്ചു കരകയറ്റേണ്ടതുണ്ട്. ഒറ്റപ്പെടലും രോഗങ്ങളും പലരെയും വിഷാദരോഗത്തിലെത്തിക്കാറുണ്ട്. ഇവരുടെ മനസ്സിൽ പ്രത്യാശയുടെ തിരിനാളം തെളിക്കുകയാണു വേണ്ടത്. കുടുംബാംഗങ്ങളുടെ വൈകാരിക പിന്തുണ ഇവർക്ക് അത്യാവശ്യമാണ്. 

വയോജനങ്ങളിൽ ആത്മഹത്യാപ്രവണതയും ഏറിവരുന്നുണ്ട്. 2021ൽ വയോജന ആത്മഹത്യകളുടെ നിരക്ക് മുൻവർഷത്തെ അപേക്ഷിച്ച് 10.8 ശതമാനമാണ് വർധിച്ചിരിക്കുന്നത്. സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന വ്യക്തികളിൽ ആത്മഹത്യാ പ്രവണത കൂടുതലാകാൻ സാധ്യതയുണ്ട്. ജോലിയിൽ നിന്നു വിരമിച്ച ശേഷം മനസ്സിനു സന്തോഷം തരുന്ന തരത്തിലുള്ള വിനോദ പ്രവർത്തനങ്ങളിലോ സാമൂഹിക ബന്ധങ്ങളിലോ  ഏർപ്പെടുന്നത് ഇത്തരം പ്രവണതയെ ഇല്ലാതാക്കാൻ സഹായിക്കും.  

പ്രതിരോധം എങ്ങനെ?

∙ ഊഷ്മളമായ വ്യക്തിബന്ധങ്ങൾ വികസിപ്പിച്ചെടുക്കുകയും നിലനിർത്തുകയും ചെയ്യുക. 

∙ തലമുറ വിടവ് ഇല്ലാതെ യുവജനങ്ങളുമായി ആരോഗ്യകരമായ സൗഹൃദം പുലർത്തുകയും അവരിൽ നിന്ന് കാര്യങ്ങൾ പഠിക്കുകയും ചെയ്യുക വഴി മനസ്സിന്റെ യൗവനം നിലനിർത്താൻ സാധിക്കും.

∙ ചിട്ടയായ ഉറക്കവും വ്യായാമവും ഭക്ഷണക്രമവും അടങ്ങുന്ന ജീവിതശൈലി പിന്തുടരണം. രാത്രി എട്ടുമണിക്കൂർ ഉറക്കം, ദിവസേന അരമണിക്കൂർ നേരമെങ്കിലും സൂര്യപ്രകാശം കൊണ്ടുള്ള വ്യായാമം എന്നിവ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. 

∙ മനസ്സിനു സന്തോഷം തരുന്ന ഏതെങ്കിലും വിനോദങ്ങളിൽ ഏർപ്പെടുന്നത് വൈകാരികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. 

∙ ദിവസേന അരമണിക്കൂർ എന്തെങ്കിലും ഒരു റിലാക്സേഷൻ വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കാം.  ശ്വസനവ്യായാമങ്ങൾ, ധ്യാനം തുടങ്ങിയവയൊക്കെ പ്രയോജനം ചെയ്യും. 

∙ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ എത്രയും നേരത്തേ വിദഗ്ധചികിത്സ നേടി അവ പരിഹരിക്കുക. ഉറക്കക്കുറവ്, ഓർമക്കുറവ്, അമിതദേഷ്യം, അമിതമായി ഭയമോ സംശയമോ തോന്നുക, അമിത ഉത്കണ്ഠ, നിത്യജീവിതത്തിലെ കാര്യങ്ങളിൽ താൽപര്യം തോന്നാതിരിക്കുക എന്നിവയൊക്കെ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാകാം.

വിവരങ്ങൾക്കു കടപ്പാട്: 

ഡോ.അരുൺ ബി.നായർ (സൈക്യാട്രിസ്റ്റ്, മെഡിക്കൽ കോളജ്, തിരുവനന്തപുരം)

Content Summary: Depression and preventing tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com