ADVERTISEMENT

പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദമ്പതിമാർ കുഞ്ഞിനായുള്ള തയാറെടുപ്പിലാണെങ്കിൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ബീജത്തിന്റെ ആരോഗ്യത്തിനായി പുരുഷന്മാർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.

∙പ്രോസസ് ചെയ്ത ഇറച്ചിയും ഫാസ്റ്റ് ഫുഡും
ഈ ഭക്ഷണങ്ങളില്‍ ഉയർന്ന അളവിൽ ട്രാൻസ്ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ പ്രിസർവേറ്റീവുകളും സോഡിയവും ധാരാളമായി ഉണ്ട്. ഇവ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. ഫാസ്റ്റ്ഫുഡ് കഴിക്കുന്നത് ഇൻഫ്ലമേഷനു കാരണമാകും. ബീജത്തിന്റെ ഗാഢത കുറയാനും ചലനശേഷിക്ക് തകരാർ വരാനും ഇത് കാരണമാകും.

junk-food-Liudmila-Chernetska-istockphoto
Representative image. Photo Credit:Liudmila Chernetska/istockphoto.com

തുടർച്ചയായി റെഡ്മീറ്റും പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കഴിക്കുന്നത് ബീജത്തിന്റെ ഉൽപാദനത്തെ ബാധിക്കും. ഈ ഇറച്ചികളിൽ ആരോഗ്യകരമായ കൊഴുപ്പുകളും ഹോർമോണുകളും ധാരാളമായുണ്ട്. ഇത് ബീജത്തിന്റെ രൂപീകരണ പ്രക്രിയ (Spermatogenesis) യെ ബാധിക്കും. ഈ ഇറച്ചി ഉപയോഗിക്കുന്നതു കുറച്ചാൽ പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടും. 

∙കൊഴുപ്പു കൂടിയ പാലുൽപന്നങ്ങൾ
കൊഴുപ്പു കളയാത്ത പാൽ, ചിലയിനം പാൽക്കട്ടികൾ ഇവ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്ക്കും. പൂരിതകൊഴുപ്പിന്റെ കൂടിയ അളവ് ഹോർമോൺ അസന്തുലനത്തിലേക്കു നയിക്കും. ഇത് സ്പേം കൗണ്ടിനെയും പ്രത്യുൽപാദന ആരോഗ്യത്തെയും ബാധിക്കും. 

∙മെർക്കുറി അടങ്ങിയ മത്സ്യം
ചൂര, കൊമ്പൻസ്രാവ് തുടങ്ങിയ മത്സ്യങ്ങളിൽ മെർക്കുറിയുണ്ട്. ഇത് ബീജത്തിലെ ഡിഎൻഎയ്ക്ക് തകരാറുണ്ടാക്കും. ബീജത്തിന്റെ ആരോഗ്യത്തിന് ഇത്തരം മെർക്കുറി അടങ്ങിയ മത്സ്യങ്ങൾ ഒഴിവാക്കണം. 

drinks-alcohol-plane-wsfurlan-istockphoto
Representative image. Photo Credit:wsfurlan/istockphoto.com

∙മദ്യത്തിന്റെ അമിതോപയോഗം
കടുത്ത മദ്യപാനം ബീജത്തിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തും. ബീജത്തിന്റെ അളവും ചലക്ഷമതയും എല്ലാം കുറയാനും ഇത് ഇടയാക്കും. ബീജത്തിന്റെ ആരോഗ്യത്തിനായി മദ്യപാനശീലമുള്ളവർ അതിന്റെ അളവ് കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യണം. 

∙സോയ ഉൽപന്നങ്ങൾ
സോയയിൽ ഐസോഫ്ലേവനുകൾ ഉണ്ട്. സോയ ഉൽപന്നങ്ങളുടെ അമിതോപയോഗം ബീജത്തിന്റെ കൗണ്ട് കുറയ്ക്കും. പുരുഷന്മാരിൽ ഹോർമോൺ അസന്തുലനത്തിന് കാരണമാകുകയും പ്രത്യുൽപാദനക്ഷമതയെ തടസ്സപ്പെടുത്തുകയും ചെയ്യും. 

Representative image. Photo Credit:Marko Nikolic Photography/Shutterstock.com
Representative image. Photo Credit:Marko Nikolic Photography/Shutterstock.com

∙കഫീൻ
കഫീന്റെ അമിതോപയോഗം, പ്രത്യേകിച്ച് ഊർജപാനീയങ്ങളുടെ ഉപയോഗം ബീജത്തിന്റെ എണ്ണം കുറയ്ക്കും. ഇത് ബീജത്തിന്റെ ഡിഎൻഎ യെ ബാധിക്കുകയും ചെയ്യും. കുട്ടി ഉണ്ടാവാൻ ഉള്ള തയാറെടുപ്പിലാണെങ്കിൽ കഫീന്റെ ഉപയോഗം ദിവസം 200 മി.ഗ്രാമിലും കുറയ്ക്കണം. കഫീന്റെ അളവ് കൂടിയാൽ അത് ഡിഎൻഎ തകരാറുകൾക്കും കാരണമാകും. ബീജത്തിന്റെ ഗുണനിലവാരത്തെയും ചലനക്ഷമതയെയും എല്ലാം ഇത് ബാധിക്കും. കുട്ടിക്കായി തയാറെടുക്കുന്ന പുരുഷന്മാർ കാപ്പിയും മറ്റ് കഫിനേറ്റഡ് പാനീയങ്ങളും ഒഴിവാക്കണം. 

∙മധുരപാനീയങ്ങൾ
കൃത്രിമ മധുരങ്ങൾ അടങ്ങിയ മധുരപാനീയങ്ങൾ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. ഇത്തരം പാനീയങ്ങൾ പതിവായി ഉപയോഗിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിനും ഇൻഫ്ലമേഷനും കാരണമാകും. ഇത് ബീജത്തിന്റെ ചലനശേഷിയെയും എണ്ണത്തെയും ബാധിക്കും. അസ്പാർടെം, സാക്കറിൻ തുടങ്ങിയ കൃത്രിമ മധുരങ്ങളുടെ അമിതോപയോഗം ഓക്സീകരണ സമ്മർദത്തിനു കാരണമാകും. ഇത് ബീജത്തിലെ ഡിഎൻഎ യെ തകരാറിലാക്കും. ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കും. 

ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും പുരുഷന്മാരിലെ പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തും. പോഷകങ്ങളടങ്ങിയ സമീകൃതഭക്ഷണം കഴിക്കുന്നതോടൊപ്പം മദ്യം, കഫീൻ, പ്രോസസ് ചെയ്ത ഭക്ഷണം ഇവ ഒഴിവാക്കുന്നത് ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കുട്ടിയുണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.

English Summary:

Trying for a Baby? The Surprising Foods Men Should Ditch Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com