ADVERTISEMENT

കേരള കാര്‍ഷിക  സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം വഴി  നടപ്പിലാക്കുന്ന ‘ശീതകാല പച്ചക്കറി കൃഷി’ എന്ന മാസ്സീവ് ഓപ്പണ്‍  ഓണ്‍ലൈൻ കോഴ്സ് (MOOC) നവംബർ മാസം 8ന് ആരംഭിക്കും. പൂര്‍ണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന  ഈ കോഴ്സിൽ പഠിക്കാൻ താൽപര്യമുള്ളവർ നവംബർ ഏഴിനകം പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞർ നടപ്പിലാക്കുന്ന ഈ കോഴ്സ് പൂര്‍ണ്ണമായും തയ്യാറാക്കിയത് മലയാളത്തിലാണ്. ഒന്‍പത് സെഷനുകളിലായി 20 ദിവസം ദൈര്‍ഘ്യമുള്ള ഈ കോഴ്സ് കെഎയു MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന് പ്രയോജനപ്പെടുത്താൻ കഴിയും. കംപ്യൂട്ടര്‍ / സ്മാര്‍ട്‌ഫോൺ എന്നിവയുടെ സഹായത്തോടെ കോഴ്സ് പഠിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ആവശ്യമെങ്കിൽ നിശ്ചിത ഫീസ് അടച്ച് സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ കഴിയും.

www.celkau.in/MOOC/Default.aspx എന്ന ലിങ്ക് വഴി ഈ പരിശീലന കോഴ്സിൽ റജിസ്റ്റർ ചെയ്യാൻ കഴിയും. റജിസ്റ്റര്‍ ചെയ്തവര്‍ക്ക് 2021 നവംബർ 8 മുതൽ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യൂസര്‍ ഐഡിയും പാസ്സ്‌വേഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്.

English summary: Massive Open Online Courses Kerala Agricultural University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com