ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മാനസികാരോഗ്യം ചർച്ചാവിഷയമാക്കിയ നോവൽ തിരസ്കരിക്കപ്പെട്ടത് 40 തവണയെന്ന് ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി പ്രീതി ഷെണോയ്. മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന്റെ 'ഓൾ ദ് ലവ് യൂ ഡിസേർവ്' എന്ന സംവാദവേദിയിൽ പ്രഫ. ലതാ നായർക്കൊപ്പം സംസാരിക്കുകയായിരുന്നു പ്രീതി ഷെണോയ്.

'കോവിഡിനു ശേഷമാണ് പലരും മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാൻ തയാറാകുന്നത്. 2011ൽ 'ലൈഫ് ഈസ് വാട്ട് യു മെയ്ക്ക് ഇറ്റ്' എന്ന നോവൽ പ്രസിദ്ധീകരിച്ചത് ഒരു ചെറിയ പ്രസിദ്ധീകരണ സ്ഥാപനമാണ്. ഇന്ത്യയിലും യുകെയിലുമായി നോവൽ തിരസ്കരിക്കപ്പെട്ടത് 40 തവണയാണ്. ഇന്ന് അത് ലക്ഷക്കണക്കിന് കോപ്പികൾ വിറ്റ പുസ്തകമാണ്. ആ നോവലിന്റെ രണ്ടാം ഭാഗം വർഷങ്ങൾക്കു ശേഷം പുറത്തിറക്കി. അതും ബെസ്റ്റ് സെല്ലറാണ്.' പ്രീതി ഷെണോയ് കൂട്ടിച്ചേർത്തു.

'സാധാരണക്കാരായ ആളുകള്‍ക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ് എന്റെ എല്ലാ കഥാപാത്രങ്ങളും. അതിന്റെ 80 വയസ്സുകാരന്റെ കഥയുമുണ്ട്, 22 വയസ്സുകാരിയുടെ കഥയുമുണ്ട്. 16 ബെസ്റ്റ് സെല്ലറുമായി നിൽക്കുമ്പോൾ ഞാൻ എന്റെ വായനക്കാരോട് കടപ്പെട്ടിരിക്കുന്നു.'

hortus-sponsors

'അച്ഛന്റെ മരണത്തിൽ നിന്ന് കര കയറുവാനാണ് എഴുതി തുടങ്ങിയത്. ജേണൽ എഴുത്ത് പണ്ടേ ഉണ്ടായിരുന്നുവെങ്കിലും എഴുത്ത് നിരന്തരമായത് ആ സംഭവത്തിനുശേഷമാണ്. ഇന്ന് പുസ്തകങ്ങൾക്കു പുറമേ കോളങ്ങളുമെഴുതുന്നു. എഴുതുന്നവ പരമാവധി ലളിതമാക്കാനാണ് ശ്രമിക്കുന്നത്. വായനക്കാർക്ക് എന്റെ പുസ്തകവുമായി ഒരു അടുപ്പം തോന്നണം. ആ അടുപ്പമാണ് ഇന്ന് എന്റെ സോഷ്യൽ മീഡിയയിൽ വരുന്ന മെസേജുകൾക്ക് കാരണവും. അവരോട് പരമാവധി അടുത്തു നിൽക്കുവാനും ചോദ്യങ്ങൾക്ക് മറുപടി നൽകാനും ശ്രദ്ധിക്കാറുണ്ട്.' പ്രീതി ഷെണോയ് പറഞ്ഞു.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/ 

English Summary:

From 40 Rejections to Millions Sold: Preeti Shenoy's Inspiring Mental Health Journey

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com