സിജു വില്‍സന്റെ ‘വാര്‍ത്തകള്‍ ഇതുവരെ’ നാളെ റിലീസ്

Mail This Article
സിജു വില്‍സനെ നായകനാക്കി പുതുമുഖ സംവിധായകന്‍ മനോജ് നായര്‍ ഒരുക്കുന്ന ചിത്രം ‘വാര്‍ത്തകള്‍ ഇതുവരെ’ നാളെ തിയറ്ററുകളിലെത്തും. പുതുമുഖമായ അഭിരാമി ഭാർഗവൻ ആണ് നായിക.
വിനയ് ഫോർട്ട്, സൈജുകുറുപ്പ്, നെടുമുടിവേണു, സിദ്ധിഖ്, സുധീർ കരമന, പി. ബാലചന്ദ്രൻ, ഇന്ദ്രൻസ്, അലൻസിയർ, മാമുക്കോയ, നന്ദു, ശിവജി ഗുരുവായൂർ, കൈനകരി തങ്കരാജ്, നസീർ സംക്രാന്തി, ലക്ഷ്മി പ്രിയ, അംബികമോഹൻ, പൗളി, മേരി, തേജൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ലോസൺ, പി.എസ്.ജി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ബിജുതോമസ്, ജിബി പാറയ്ക്കൽ എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവഹിക്കുന്നു.