സാറാ അലിഖാനെ ഉമ്മ വയ്ക്കാൻ ശ്രമിച്ച് ആരാധകൻ; വിഡിയോ

Mail This Article
ഇഷ്ടപ്പെടുന്ന താരങ്ങളെ നേരിട്ടുകാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുമൊക്കെ തിരക്കിടുന്ന ആരാധകരെ കാണാറുണ്ട്. ചിലപ്പോള്‍ ആരാധകര്‍ അതിരുവിട്ട് പെരുമാറിയെന്ന് വരാം.അങ്ങനെ ഒരു ആരാധകന്‍റെ അമിത സ്നേഹം നേരിടേണ്ടി വന്നിരിക്കുകയാണ് ബോളിവുഡ് താരം സാറ അലി ഖാന്.
ജിമ്മില്‍ നിന്നും സാറ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. താരത്തെ കണ്ടതും ആരാധകര്‍ അടുത്തേക്ക് വന്നു. ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും കെെകൊടുക്കാനും തുടങ്ങി. അങ്ങനെ കൈനീട്ടിയപ്പോള്‍ പെട്ടന്നൊരു ആരാധകൻ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രകോപിതയാകാതെ ആരാധകരോട് ചിരിച്ചു കൊണ്ടായിരുന്നു സാറ ഇടപെട്ടതും.
അല്‍പ്പമൊന്ന് ഞെട്ടിയെങ്കിലും ഭാവ വ്യത്യാസമില്ലാതെ, ചിരിച്ചു കൊണ്ട് തന്നെയായിരുന്നു സാറയുടെ പ്രതികരണവും. അതേസമയം, സാറയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകനെ അവിടെ നിന്നും ഓടിച്ചു.