ADVERTISEMENT

പട്ടാഭിരാമന്‍, മരട് 357 എന്നീ ചിത്രങ്ങൾക്കു പിന്നാലെ ത്രില്ലറുമായി കണ്ണൻ താമരക്കുളം. സെന്തില്‍ രാജമണി, അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. "ഉടുമ്പ്" എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക.

 

മനോരമ ഓൺലൈനിലൂടെയാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ത്രില്ലർ പശ്ചാത്തലത്തിലെത്തിയ ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യതന്ത്രം, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു.

 

കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിങ്ങും കൈതപ്രം, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക്  സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിര്‍വ്വഹിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

 

നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ എന്‍.എം, കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com