ADVERTISEMENT

കൊച്ചിയെ ഇളക്കിമറിച്ച് ചിയാൻ വിക്രം. റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കോബ്രയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു താരം. ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസും മനോരമ ഓൺലൈനും നേരിട്ട് നടത്തിയ കോബ്ര പ്രൊമോഷനൽ ഇവന്റിൽ വിക്രം, മിയ, റോഷൻ, മൃനാലിനി മീനാക്ഷി, സർജാനോ ഖാലിദ്, ഡ്രീം ബിഗ് ഫിലിംസ് സുജിത് ജനാർദ്ദനൻ, പിആർഒ ശബരി എന്നിവർ പങ്കെടുത്തു. 

cobra4

 

cobra5

ജെയിൻ കൊച്ചി ക്യാംപസിലെ വിദ്യാർഥികളുടെ ആവശ്യപ്രകാരം ‘കടലിന് അക്കരെ പോണെരെ’ ഗാനം വിക്രം ആലപിച്ചപ്പോൾ സദസ് ആവേശക്കടലായി. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞും അവർക്കൊപ്പം ചിത്രങ്ങളെടുത്തും വിക്രം വേദിയിലും സദസിലും താരമായി. 

cobra2

 

cobra3

കോബ്രയുടെ കേരളത്തിലെ ഏറ്റവും മികച്ച പ്രചാരണപരിപാടിയായി കൊച്ചിയിലെ ഇവന്റെന്ന് വിക്രം അഭിപ്രായപ്പെട്ടു. ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ് കോബ്രയുടെ വിജയത്തിന് ആശംസകൾ അറിയിച്ചു. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു വിക്രം സിനിമ തിയറ്ററിലെത്തുന്നത്. 

cobra8

 

cobra7

തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കോബ്ര’. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്.ലളിത് കുമാര്‍ നിർമിക്കുന്ന ചിത്രം ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്നു. 

cobra6

 

cobra1

വ്യത്യസ്ത ഗെറ്റപ്പുകളിൽ വിക്രം എത്തുന്ന ചിത്രം ആക്‌ഷൻ ത്രില്ലർ ഗണത്തിൽപെടുന്നു. എ.ആർ. റഹ്മാന്‍റെ സംഗീതസംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. 

 

ഇമൈക്ക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക്  ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.

 

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പഠാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

 

ഓഗസ്റ്റ് 31ന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ഇഫാർ മീഡിയയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഗോകുലം മൂവിസും ഡ്രീം ബിഗ് ഫിലിംസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നു ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com