ADVERTISEMENT

സംവിധായകൻ ജോൺ ഏബ്രഹാമിന്റെ  ഓർമദിനമായ മെയ് 31 ന് പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോൺ’ തിയറ്ററിൽ. കോഴിക്കോട് ശ്രീ തിയറ്ററിൽ രാവിലെ ഒൻപത് മണിക്കും വൈകിട്ട് ആറു മണിക്കാണ് പ്രദർശനം. കെഎസ്എഫ്ഡിസി. പാക്കേജിൽ  പൂർത്തിയാക്കിയ സിനിമയാണ് ജോൺ. സിനിമയിൽ പ്രധാന വേഷം ചെയ്ത മധു മാസ്റ്റർ, രാമചന്ദ്രൻ മൊകേരി, എ. നന്ദകുമാർ (നന്ദൻ ), ഹരിനാരായണൻ  ഓരോ ഷെഡ്യൂൾ വീതം ഛായാഗ്രഹണം നിർവഹിച്ച കെ.രാമചന്ദ്രബാബു, എം.ജെ. രാധാകൃഷ്ണൻ എന്നിവരുടെ ഓർമച്ചിത്രം കൂടിയാണ്  ഈ സിനിമ . 

 

john3

നിർമാണവും സർഗാത്മക സംവിധാനവും : മുക്ത, രചന: ദീദി. ഛായാഗ്രഹണസംവിധാനം: കെ.രാമചന്ദ്രബാബു, എം.ജെ.രാധാകൃഷ്ണൻ, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുൽ ആകോട്ട്. എഡിറ്റിങ്:അപ്പു ഭട്ടതിരി. സംഗീതം: ശ്രീവത്സൻ ജെ. മേനോൻ. കലാ സംവിധാനം: ദുന്ദു. ശബ്ദ സമന്വയം: ആനന്ദ് രാഗ്, ഷൈജു യൂണിറ്റി, അരുൺ .പി.എ., അജീഷ് ഓമനക്കുട്ടൻ, ആന്റണി. സൗണ്ട് ഡിസൈൻ: അക്ഷയ് രാജ് കെ.

 

ജോൺ എബ്രഹാമിന്റെ സഹോദരി ശാന്ത, മധു മാസ്റ്റർ, ഹരിനാരായണൻ, രാമചന്ദ്രൻ മൊകേരി, എ. നന്ദകുമാർ,  ആർട്ടിസ്റ്റ് മദനൻ, ജീജോ ,ശിവപ്രസാദ്, ഷുഹൈബ്, ദീപക് നാരായണൻ, ആർട്ടിസ്റ്റ് ജോൺസ് മാത്യു, ശോഭീന്ദ്രൻ മാസ്റ്റർ, ചെലവൂർ വേണു, ജീവൻ തോമസ്, ശരത്ത് കൃഷ്ണ, വെങ്കിട്ട് രമണൻ, ദുന്ദു, രാജഗോപാൽ,വിഷ്ണു രാജ്, തുവയൂർ, അരുൺ പുനലൂർ, ഷാജി എം., യതീന്ദ്രൻ കാവിൽ, അഭിനവ് ജി കൃഷ്ണൻ, ജീത്തു കേശവ്, വിനായക്, കരുണൻ, അനിത, സിവിക്ചന്ദ്രൻ, ടി.കെ. വാരിജാക്ഷൻ, പ്രകാശ് ബാരെ, ഒ.പി.സുരേഷ്, ഷാനവാസ് കോനാരത്ത്, ഷൗക്കത്ത് അലി വി.പി., വിജേഷ് കെ.വി., ബേബി നിയ നിഖിൽ, ബേബി ദേവ്ന അഖിൽ എന്നിവരാണ് അഭിനേതാക്കൾ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com