ADVERTISEMENT

സൂര്യയെ നായകനാക്കി ടി.ജി. ജ്ഞാനവേൽ ഒരുക്കിയ ‘ജയ് ഭീം’ സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സൂര്യയുടെ കഥാപാത്രമായ ചന്ദ്രുവിന്റെ മാസ് ആക്‌ഷൻ രംഗമാണ് വിഡിയോയിൽ കാണാനാകുക. സൂര്യ തന്നെയാണ് ചിത്രത്തിൽ നിന്നും ഈ രംഗം നീക്കം ചെയ്യാൻ സംവിധായകനോട് ആവശ്യപ്പെട്ടത്. സിനിമയിൽ ലിജോമോളും മണികണ്ഠനും ചെയ്ത രണ്ട് കഥാപാത്രങ്ങളിൽ നിന്നും പ്രേക്ഷകരുടെ ശ്രദ്ധ മാറിപ്പോകാതിരിക്കാൻ വേണ്ടിയാണ് ആക്‌ഷൻ രംഗം ഒഴിവാക്കിയത്.

 

സൂര്യയുടെ തീരുമാനം നൂറ് ശതമാനം ശരിവയ്ക്കുന്നതാണെന്ന പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലും നിറയുന്നത്. ഇങ്ങനെയൊരു ആക്‌ഷൻ സീനിന്റെ ആവശ്യം ഈ ചിത്രത്തിനില്ലെന്നും സിനിമ മുന്നോട്ട് വയ്ക്കുന്ന വിഷയത്തിന്റെ തീവ്രത ചോർന്നുപോകുമായിരുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. 

 

സെൻഗിണി എന്ന ആദിവാസി പെൺകുട്ടിയുടെ നീതിക്കായി പൊരുതുന്ന അഭിഭാഷകനായ ചന്ദ്രുവിന്റെ നിയമപോരാട്ടമായിരുന്നു സിനിമയുടെ പ്രമേയം. സെൻഗിണിയായെത്തിയ മലയാളി താരം ലിജോമോൾ ഗംഭീര പ്രകടനം കാഴ്ചവച്ചു. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ ആണ് സംവിധാനവും തിരക്കഥയും.

 

ഇതിനു മുമ്പ് സൂരരൈ പോട്ര് എന്ന സിനിമയിൽ നിന്നും സൂര്യയുടെ ഒരു ആക്‌ഷൻ രംഗം നീക്കം ചെയ്തിരുന്നു. അതും സൂര്യയുടെ തന്നെ നിർദേശ പ്രകാരമായിരുന്നു. കഥയുടെ പ്രമേയത്തിൽ നിന്നും പ്രേക്ഷകരുടെ ശ്രദ്ധ മാറിപ്പോകാതിരിക്കാനാണ് താൻ എപ്പോഴും ശ്രമിക്കുകയെന്നാണ് സൂര്യ ഇതിനു മറുപടിയായി പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com