ADVERTISEMENT

മോഹൻലാൽ അതിശക്തനായ കഥാപാത്രമായെത്തുന്ന മലൈക്കോട്ടൈ വാലിബന്റെ റിലീസിനോടനുബന്ധിച്ച് കേരളത്തിലെ ശക്തരിൽ അതിശക്തനെ കണ്ടെത്താൻ ‘സ്ട്രോങ്ങ്‌ മാൻ ചാലഞ്ച്’ സംഘടിപ്പിക്കുന്നു. മനോരമ ഓൺലൈനും ജെയിൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രീയേറ്റീവ് ആർട്സും വാലിബൻ അണിയറ പ്രവർ‍ത്തകരും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി 18ന് കൊച്ചി ബോൾഗാട്ടി പാലസിൽ നടത്തുന്ന പരിപാടിയിൽ ബോഡി ബിൽഡർ, പവർ ലിഫ്റ്റർ, വെയ്റ്റ് ലിഫ്റ്റർ തുടങ്ങിയവർക്കു പ്രഫഷനൽ കാറ്റഗറിയിലും കായികപ്രേമികൾക്കു പൊതുവായ കാറ്റഗറിയിലായിരിക്കും മത്സരം നടക്കുക. രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെ ആണ് സ്ട്രോങ്ങ്‌ മാൻ ചാലഞ്ചിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങുന്നത്.

വിദേശ രാജ്യങ്ങളിൽ പ്രശസ്തിയാർജിച്ച സ്ട്രോങ് മാൻ ചാലഞ്ച് കേരളത്തിൽ ആദ്യമായാണ് നടക്കുന്നത്. പ്രഫഷനൽ കാറ്റഗറിയിൽ പങ്കെടുക്കുന്ന മത്സരങ്ങളിൽ നിന്നു ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഈ കാറ്റഗറിയിലെ വിജയിക്ക് നടൻ മോഹൻലാൽ മിസ്റ്റർ വാലിബൻ പട്ടവും സമ്മാനത്തുകയും സമ്മാനിക്കും. മലൈക്കോട്ടൈ വാലിബന്റെ ട്രെയിലർ റിലീസും ഓഡിയോ ലോഞ്ചും നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലാകും സമ്മാനദാനം.

പ്രഫഷനൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് 30,000 രൂപ ക്യാഷ് പ്രൈസ് സമ്മാനം. രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 15,000, 5000 രൂപ വീതമായിരിക്കും സമ്മാനം ലഭിക്കുക. ജനറൽ വിഭാഗത്തിൽ ഓരോ മണിക്കൂറിൽ നടക്കുന്ന വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുക്കുന്ന വിജയികൾക്ക് ക്യാഷ് പ്രൈസ് സമ്മാനം ആയി ലഭിക്കും.

മത്സരത്തിൽ പങ്കെടുക്കുവാനായി റജിസ്റ്റർ ചെയ്യുവാൻ 99958 11111എന്ന നമ്പറിൽ വാട്സാപ് ചെയ്യുക. മത്സരിക്കുന്ന കാറ്റഗറി പ്രഫഷനൽ അല്ലെങ്കിൽ ജനറൽ കാറ്റഗറി എന്ന് മെൻഷൻ ചെയ്യണം. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവരിൽ നിന്നു തിരഞ്ഞെടുക്കുന്ന വ്യക്തികൾക്കു മാത്രമായിരിക്കും മത്സരിക്കാൻ അവസരം. പ്രഫഷനൽ കാറ്റഗറിയിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ മതിയായ രേഖകളും ഇതിനൊപ്പം അയയ്ക്കേണ്ടതാണ്.

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർക്കൊപ്പം ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും മലൈക്കോട്ടൈ വാലിബനിൽ അണിനിരക്കുന്നുണ്ട്.  ജനുവരി 25 ന് ചിത്രം ലോകം എമ്പാടും ഉള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും 

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി.എസ്. റഫീക്കാണ്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം.  പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചനാണ്. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യർ ആണ്. 

ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബ'ന്റെ നിർമാണ പങ്കാളികളാണ്.

English Summary:

Strongman challenge contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com