ADVERTISEMENT

നടൻ മോഹൻരാജിനെ അനുസ്മരിച്ച് നടനും നിർമാതാവുമായ ദിനേശ് പണിക്കർ. മലയാള സിനിമയിലെ അതികായനായ വില്ലനായിരുന്നു മോഹൻരാജ് എന്ന് ദിനേശ് പണിക്കർ പറഞ്ഞു. ചലച്ചിത്രലോകം എന്നെന്നും മോഹൻരാജിനെ ഓർക്കുമെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. മോഹൻരാജിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. 

ദിനേശ് പണിക്കരുടെ കുറിപ്പ്: കിരീടം സിനിമയിലെ അതികായനായ  വില്ലൻ... കീരിക്കാടൻ ജോസിനെ... അവതരിപ്പിച്ച മോഹൻരാജ്  ഓർമ്മയായി.... കിരീടം സിനിമയ്ക്കു ശേഷം  എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി , രജ പുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ച സഹകരിക്കുകയുണ്ടായി... ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു... നാളെ സംസ്കാരവും.... Will miss u dear Mohanraj. 

തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ രാജിനെ പ്രശസ്തനാക്കിയത്. ചെങ്കോൽ, നരസിംഹം, ഹലോ, മായാവി തുടങ്ങിയ  മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

English Summary:

Dinesh panicker wrote about keerikkadan jose actor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com