ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ ഹൗസ് ഫുൾ ഷോകളോടെ പ്രദർശനം തുടരുന്നു. ജയേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഒരു കല്യാണം കഴിക്കാൻ നടത്തുന്ന പ്രയത്നങ്ങളും അതേ തുടർന്നുണ്ടാകുന്ന രസകരമായ നിമിഷങ്ങളും ഈ സിനിമയിലൂടെ പ്രേക്ഷകരിൽ എത്തിക്കാൻ എം മോഹനൻ എന്ന സംവിധായകന് കഴിഞ്ഞു. കഥ പറയുമ്പോൾ, അരവിന്ദന്റെ അതിഥികൾ പോലുള്ള സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച എം മോഹനന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു ജാതി ജാതകം, പ്രേക്ഷകർ ഇരുകൈയും നീട്ടി ഏറ്റെടുത്ത് കഴിഞ്ഞു.

ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു  പ്രമുഖ താരങ്ങൾ.

മീശമാധവൻ, മനസ്സിനക്കരെ പോലുള്ള ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള പ്രൊഡക്ഷൻ കമ്പനി വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ ആണ്. രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥയും സംഭാഷണവും. 

എഡിറ്റർ-രഞ്ജൻ എബ്രഹാം, ഗാനരചന- മനു മഞ്ജിത്ത്, സംഗീതം- ഗുണ ബാലസുബ്രമണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, കല- ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റർ-സരേഷ് മലയൻകണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടർ- മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ- ഉദയൻ കപ്രശ്ശേരി, കാസ്റ്റിങ് ഡയറക്ടർ- പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടർ-ജയപ്രകാശ് തവനൂർ, ഷമീം അഹമ്മദ്, അസിസ്റ്റന്റ് ഡയറക്ടർ-റോഷൻ പാറക്കാട്, നിർമ്മൽ വർഗ്ഗീസ്, സമർ സിറാജുദിൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിങ്-വിപിൻ നായർ, വിഎഫ്എക്സ്-സർജാസ് മുഹമ്മദ്, കൊറിയോഗ്രാഫർ-അർച്ചന മാസ്റ്റർ, ആക്‌ഷൻ- പിസി സ്റ്റണ്ട്സ്, സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യകല-യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ-അരുൺ പുഷ്കരൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, മാർക്കറ്റിങ്, വിതരണം- വർണ്ണച്ചിത്ര, പി ആർ ഒ-എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്. അഡ്വെർടൈസ്‌മെന്റ് - ബ്രിങ് ഫോർത്ത്.

English Summary:

Enjoy the hilarious journey of Jayesh in "Oru Jaathi Jaathakam," starring Vineeth Sreenivasan and Nikhila Vimal! Directed by M. Mohanan, this Malayalam comedy is receiving rave reviews and houseful shows.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com