ADVERTISEMENT

ആട്ടം സിനിമയെ പ്രശംസിച്ച് നടൻ പൃഥ്വിരാജ്. സിനിമ കാണാൻ വൈകിയത് സൂചിപ്പിച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ പ്രതികരണം. ലോകോത്തരനിലവാരമുള്ള തിരക്കഥയും മികച്ച മേക്കിങ്ങുമാണ് ചിത്രത്തിന്റേതെന്ന് സംവിധായകൻ ആനന്ദ് ഏകർഷിക്കു അയച്ച അഭിനന്ദന സന്ദേശത്തിൽ പൃഥ്വിരാജ് പറഞ്ഞു. ആനന്ദ് ഏകർഷി തന്നെയാണ് പൃഥ്വിരാജ് അയച്ച സന്ദേശം പുറത്തു വിട്ടത്. 

'കോടാനുകോടി വർഷങ്ങൾ കഴിഞ്ഞെന്ന് അറിയാം. ഒടുവിൽ ആട്ടം കണ്ടു. ലോകനിലവാരമുള്ള എഴുത്തും മേക്കിങ്ങുമുള്ള ചിത്രമാണിത്. എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം താങ്കളുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു', എന്നായിരുന്നു പൃഥ്വിരാജിന്റെ അഭിനന്ദന സന്ദേശം. 

തനിക്കും ആട്ടം സിനിമയുടെ മറ്റു അണിയറപ്രവർത്തകർക്കും പൃഥ്വിരാജിന്റെ ഈ വാക്കുകൾ ഏറെ പ്രിയപ്പെട്ടതാണ് എന്നും ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് എന്ത് പറയുന്നു എന്ന് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു എന്നും അഭിനന്ദന സന്ദേശം പങ്കുവച്ച് ആനന്ദ് ഏകർഷി കുറിച്ചു. 

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേളയിൽ മലയാള സിനിമയ്ക്ക് ഏറെ അഭിമാനമായി മാറിയ ചിത്രമാണ് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം. മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ് എന്നീ വിഭാഗങ്ങളിൽ ചിത്രം പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു.                             

പന്ത്രണ്ട് നടന്മാരും ഒരു നടിയുമുള്ള നാടക ഗ്രൂപ്പ്, അവിടുണ്ടാകുന്ന അസ്വാരസ്യങ്ങളും വൈരുധ്യങ്ങളും സംഘർഷങ്ങളും പറയുന്ന ചിത്രമാണ് ആട്ടം. അജി തിരുവാങ്കുളം, ജോളി ആന്റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സെൽവരാജ് രാഘവൻ, സിജിൻ സിജീഷ്, സുധീർ ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. 2024 ജനുവരി 5നാണ് ചിത്രം റിലീസ് ചെയ്തത്. 2023ലെ ഐഎഫ്എഫ്കെ അടക്കമുള്ള ചലച്ചിത്രമേളകളിൽ ചിത്രം മത്സരിക്കുകയും പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.

English Summary:

Prithviraj Sukumaran Hails "Aattam" as a World-Class Film

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com