ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആമസോൺ പ്രൈമിന്റെ ഒറിജിനൽ ക്രൈം സീരീസായ ‘പോച്ചർ’ ട്രെയിലർ പുറത്തിറക്കി. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമാതാവ് റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ഈ പരമ്പരയിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ജോർദാൻ പീലെയുടെ ഗെറ്റ് ഔട്ട്, സ്പൈക്ക് ലീയുടെ ബ്ലാക്ക്‌ക്ലാൻസ്മാൻ തുടങ്ങിയ സിനിമകൾ സമ്മാനിച്ച പ്രൊഡക്‌ഷൻ ആൻഡ് ഫിനാൻസ് കമ്പനിയായ ക്യുസി എന്റർടെയൻമെന്റ് ആണ് പോച്ചർ നിർമിക്കുന്നത്. 

നടി, നിർമ്മാതാവ്, സംരംഭക എന്നീ മേഖലകളിൽ തിളങ്ങിയ ആലിയ ഭട്ട് പരമ്പരയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എട്ട് ഭാഗങ്ങളുള്ള ഈ ക്രൈം സീരീസ്; ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പോച്ചർ എന്ന ഈ സീരീസിലൂടെ പുറത്ത് കൊണ്ടുവരുന്നു. ഫെബ്രുവരി 23 മുതൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും പ്രൈം വിഡിയോയിലൂടെ സീരിസ് ആസ്വദിക്കാനാകും. കൂടാതെ ഇത് ഇംഗ്ലിഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാകും. ഒപ്പം മുപ്പത്തഞ്ചിലധികം ഭാഷകളിൽ സബ്‌ടൈറ്റിലുകൾ ഉണ്ടായിരിക്കും. 

ആനക്കൊമ്പുകൾക്കു വേണ്ടി ആനകളെ നിഷ്‌കരുണം കൊന്നൊടുക്കുന്ന ഹൃദയഭേദകമായ യാഥാർഥ്യത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് ട്രെയിലർ നൽകുന്നത്. ഈ ക്രിമിനൽ പ്രവൃത്തികളുടെ നിശബ്ദ ഇരകൾക്ക് - നിസ്സഹായരായ ആനകൾക്ക് - യഥാർഥത്തിൽ അർഹമായ നീതി ലഭിക്കുമോ? ചിന്തോദ്ദീപകമായ ഈ കുറ്റകൃത്യ പരമ്പരയുടെ കാതലിനുള്ളിൽ ഈ ചോദ്യം ആഴത്തിൽ പ്രതിധ്വനിക്കുന്നു. യഥാർഥസംഭവങ്ങളെ അടിസ്ഥാനമാക്കി, വ്യക്തിപരമായ നേട്ടവും അത്യാഗ്രഹവും കൊണ്ട് നയിക്കപ്പെടുന്ന മനുഷ്യ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളിലേക്ക് പോച്ചർ വെളിച്ചം വീശുന്നു. അതുവഴി ഈ ജീവിവർഗ്ഗം നേരിടുന്ന അപകടസാധ്യതകളെ ജനങ്ങളിലേക്കെത്തിക്കുന്നു.

ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച്. ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവർ സ്യൂട്ടബിൾ പിക്ചേഴ്സ്, പൂർ മാൻസ് പ്രൊഡക്ഷൻസ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുമായി സഹകരിച്ച് നിർമിച്ചതാണ് പോച്ചർ. അലൻ മക്അലക്സ് (സ്യൂട്ടബിൾ ബോയ്) സ്യൂട്ടബിൾ പിക്ചേഴ്സിന്റെ നിർമ്മാതാവായി പ്രവർത്തിക്കുന്നു. ഫോട്ടോഗ്രാഫി ഡയറക്ടർ ജോഹാൻ എയ്ഡ്, സംഗീതസംവിധായകൻ ആൻഡ്രൂ ലോക്കിംഗ്ടൺ, എഡിറ്റർ ബെവർലി മിൽസ് എന്നിവരും ഡൽഹി ക്രൈമിൽ നിന്നുള്ളവരാണ്.

English Summary:

Watch Poacher Trailer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com