സംഗീതത്തിൽ നിങ്ങളൊരു കരിയർ തിരയുന്നുണ്ടോ? എങ്കിൽ ഇങ്ങോട്ടു വരാം

Mail This Article
ഇഷ്ടപ്പെട്ട തൊഴിൽ ചെയ്തു ജീവിക്കുക എന്നത് ഏതു മനുഷ്യന്റെയും സ്വപ്നമാണ്. പലപ്പോഴും അതിനു കഴിയാതെ വരുമ്പോഴാണ് ജോലിയിൽ മടുപ്പു തോന്നുക. സംഗീതമോ, നൃത്തമോ അങ്ങനെ ഏതു മേഖലയിലുമാകാം ആ കരിയറിഷ്ടം. അത്തരത്തിൽ സംഗീതത്തിൽ കരിയർ സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസിന്റെ നേതൃത്വത്തിൽ ഒരു ദിവസത്തെ മ്യൂസിക് ഗൈഡൻസ് സെമിനാർ. കൊച്ചിയിലാണ് സെമിനാർ.
സൗത്ത് കളമശേരിയിലെ കേരള ചരിത്ര മ്യൂസിയമാണ് വേദി. ക്രോസ് റോഡ് സ്കൂൾ ഓഫ് മ്യൂസികാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. 600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ഈ നമ്പറിൽ ബന്ധപ്പെടുക– 735635808