ADVERTISEMENT

കോഴിക്കോട് ∙ 15 ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വൻ ഇളവുകൾ പ്രഖ്യാപിച്ച് ദക്ഷിണേന്ത്യയിലെ ഇലക്ട്രോണിക് ഉപകരണ വിതരണ രംഗത്തെ പ്രമുഖരായ മൈജി. ഈ മാസം 5, 6, 7 തീയതികളിൽ മൈജി ഷോറൂമുകളിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് ‘വേറൊരു റേഞ്ച്’ ഓഫറുകൾ ലഭ്യമാകുക. ബില്ലിലെ ഓരോ 10,000 രൂപയ്ക്കും 1,500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. ഉപഭോക്താക്കൾക്ക് അപ്പോൾ തന്നെയോ 15 ദിവസത്തിനുള്ളിലോ ഈ തുകയ്ക്ക് സാധനം വാങ്ങാം. ഇതിനൊപ്പം മറ്റു സുനിശ്ചിത സമ്മാനങ്ങളും ആകർഷകമായ ഇളവുകളുമുണ്ട്.

555 രൂപ മുതലുള്ള ഫീച്ചർ ഫോണുകൾ, 4,999 രൂപ മുതൽ 1,89,999 രൂപ വരെ വിലയിൽ സ്മാർട്ട് ഫോണുകൾ, 5,590 രൂപ മുതൽ 16,99,900 രൂപ വരെ വില വരുന്ന, 24 ഇഞ്ച് മുതൽ 82 ഇഞ്ച് വരെയുള്ള എൽഇഡി, സ്മാർട്ട് ടിവികൾ, 19,990 രൂപ മുതലുള്ള ലാപ്ടോപ്പുകൾ, 4,990 രൂപ മുതലുള്ള ടാബ്‍ലറ്റുകൾ എന്നിവ മൈജിയിൽ ലഭ്യമാണെന്ന് അധികൃതർ പറഞ്ഞു. ലാപ്ടോപ്പുകൾക്ക് 2 വർഷം വാറന്റിയുണ്ട്. ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇഎംഐ സൗകര്യം, അതിവേഗം ലോൺ തുടങ്ങി നിലവിലുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. എല്ലാ ബ്രാൻഡുകളുടെയും സ്മാർട്ട് ഫോണുകളും ഫീച്ചർ ഫോണുകളും ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും. 

വിലക്കിഴിവിൽ എസികളും മികച്ച ഓഫറോടെ ആക്സസറീസും വൈവിധ്യമാർന്ന മൾട്ടി മീഡിയ ഉൽപന്നങ്ങളും മൈജിയിൽ ഒരുക്കിയിട്ടുണ്ട്. സൂപ്പർ കോംബോ ഓഫറിലൂടെ ആക്സസറി പ്രോഡക്റ്റുകളും സ്വന്തമാക്കാം. എക്സ്ചേഞ്ച് അവസരവുമുണ്ട്.

ആകർഷകമായ ഇഎംഐയിൽ ഫിനാൻസ് സൗകര്യം, സർവീസ് ചാർജിൽ സ്പെഷൽ കിഴിവോടെ മൈജി കെയർ സർവീസ്, മൈജി ജി ഡോട്ട് സുരക്ഷാപദ്ധതി, ഗാഡ്ജെറ്റുകൾ ബുക്ക് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ വീട്ടിലെത്തിക്കുന്ന മൈജി എക്സ്പ്രസ് ഹോം ഡെലിവറി തുടങ്ങിയ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രോഡക്റ്റുകൾ ബുക്ക് ചെയ്യാൻ 9249001001 എന്ന നമ്പറിൽ വിളിക്കാം. www.myg.in എന്ന വെബ്സൈറ്റിൽ നിന്നും ഷോപ്പ് ചെയ്യാം.

നിലവിൽ കേരളത്തിൽ എല്ലായിടത്തും മൈജിക്ക് ഷോറൂമുകൾ ഉണ്ടെന്നും അടുത്തുതന്നെ 100 ഷോറൂമുകൾ തികയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയ കമ്പനി അധികൃതർ,  സ്വന്തം ബ്രാൻഡിൽ ഡിജിറ്റൽ പ്രോഡക്ടുകൾ വിപണിയിലെത്തിക്കുമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com