സെൻബുക്ക് ശ്രേണിയിൽ പുതിയ ലാപ്ടോപ്പുകളുമായി എസ്യൂസ്

Mail This Article
എസ്യൂസ് സെൻബുക്ക് നിരയിൽ പുതിയ മൂന്ന് ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. സെൻബുക്ക് എസ് 13 ഒഎൽഇഡി, സെൻബുക്ക് 14 ഫ്ലിപ് ഒഎൽഇഡി, സെൻബുക്ക് 14 ഒഎൽഇഡി എന്നിവയാണ് പുതിയ ലാപ്ടോപ്പുകൾ. ഇന്റൽ കോർ ഐ7 പ്രോസസർ, 16 ജിബി റാം, വിൻഡോസ് 11 ഹോം, 14 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേ എന്നിവയാണ് സെൻബുക്ക് 14 മോഡലുകളിലുള്ളത്. സെൻബുക്ക് 14 ഫ്ലിപ്പിൽ 512 ജിബി എസ്‍സ്ഡി സ്റ്റോറേജ് ആണുള്ളത്. മറ്റു രണ്ടു മോഡലുകളും 1 ടിബി എസ്എസ്ഡി സ്റ്റോറേജാണുള്ളത്. സെൻബുക്ക് എസ് 13 ഒഎൽഇഡിയിൽ ഇന്റൽ കോർ ഐ9 പ്രോസസർ, 32 ജിബി റാം എന്നിവയും 13.3 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്.
വിലകൾ:
സെൻബുക്ക് എസ് 13 ഒഎൽഇഡി- 1,04,990 രൂപ മുതൽ.
സെൻബുക്ക് 14 ഫ്ലിപ് ഒഎൽഇഡി- 1,09,990 രൂപ മുതൽ.
സെൻബുക്ക് 14 ഒഎൽഇഡി - 97,990 രൂപ മുതൽ.