ADVERTISEMENT
കൊച്ചി ∙ പൂർണമായും ഡിജിറ്റലായി ബാങ്ക് ഗാരന്റി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗാരന്റി (ഇ – ബാങ്ക് ഗാരന്റി) സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷനൽ ഇ – ഗവേണൻസ് സർവീസസ് ലിമിറ്റഡുമായി (എൻഇഎസ്എൽ) ചേർന്നാണു സൗകര്യം ലഭ്യമാക്കുന്നത്. ഡോക്കുമെന്റേഷനും ബന്ധപ്പെട്ട കടലാസ് ജോലികളും പുതിയ സൗകര്യത്തിൽ ആവശ്യമില്ല. ഇടപാടുകളുടെ വേഗവും സുരക്ഷയും വർധിപ്പിക്കാൻ ഇ-ബാങ്ക് ഗാരന്റി സഹായിക്കും. ഇ-സ്റ്റാമ്പിങ് സൗകര്യം ലഭ്യമായ സംസ്ഥാനങ്ങളിലാണ് നിലവിൽ ഇ-ബാങ്ക് ഗാരന്റി ലഭിക്കുന്നതെന്നു ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാരിയരും എൻഇഎസ്എൽ എംഡിയും സിഇഒയുമായ ദേബജ്യോതി റായ് ചൗധരിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com