ബിനോയ്ക്ക് ജീവിക്കണം; അതിന് നമ്മുടെ കൈത്താങ്ങ് വേണം

Mail This Article
മുണ്ടക്കയം ∙ വൃക്ക രോഗത്തിനു ചികിത്സയിൽ കഴിയുന്ന ബിനോയ്ക്കും കുടുംബത്തിനും ഇനി നല്ല മനസ്സുകളുടെ കൈത്താങ്ങ് വേണം. പുഞ്ചവയൽ പാക്കാനം തേവർക്കുന്നേൽ ബിനോ (47) ആണ് ഇരു വൃക്കകളും തകരാറിലായി ആശുപത്രിയിൽ കഴിയുന്നത്. വൃക്ക മാറ്റിവയ്ക്കുക മാത്രമാണു ജീവൻ രക്ഷിക്കാനുള്ള ഏകവഴി. അതിനായി 25 ലക്ഷത്തിലധികം രൂപ ചെലവാകും.
ബിനോ രോഗബാധിതനായതോടെ ഭാര്യ ശാന്തിയും 2 കൊച്ചു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് ആശ്രയമറ്റു. കുട്ടികളെ അയൽപക്കത്തും ബന്ധുവീടുകളിലും ഏൽപിച്ച ശേഷമാണു ശാന്തി ആശുപത്രിയിൽ കൂട്ടിരിക്കുന്നത്.ചികിത്സാ സഹായത്തിനായി ശാന്തിമോൾ, പൊതുപ്രവർത്തകൻ മോഹനൻ എന്നിവരുടെ പേരിൽ മുണ്ടക്കയം യൂണിയൻ ബാങ്കിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ – 337102010017168. ഐഎഫ്എസ്ഇ – യുബിഐഎൻ 0533718. ഫോൺ – 9745634146