Activate your premium subscription today
കണ്ണൂർ ∙ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് വീട്ടിൽ സ്മാരകമൊരുക്കി ഭാര്യ വിനോദിനി. കോടിയേരി പിന്നിട്ട ജീവിതവഴികളിലെ കാഴ്ചകളെല്ലാം ഇവിടെ അടുക്കിവച്ചിരിക്കുന്നു. കോടിയേരി മുളിയിൽനടയിലെ വീടിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ‘വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്’ എന്ന പേരിൽ ഗാലറി.
തിരുവനന്തപുരം ∙ വീട്ടിൽനിന്നിറങ്ങാൻ നേരം പതിവുപോലെ സഖാവിന്റെ കയ്യിൽ പിടിച്ചു യാത്രയാക്കുന്നതുപോലെ വിനോദിനി, കോടിയേരിയുടെ വലതു കൈയിൽ തന്റെ ഇരുകൈകളും ചേർത്തുപിടിച്ചു. ഒരു നിമിഷം, മുഖത്തെ സങ്കടം വിങ്ങിക്കരച്ചിലായി മാറി. ജീവൻ തുടിക്കുന്ന ശിൽപമായി കോടിയേരിയെ കണ്ടവരുടെ കണ്ണുകളിലും സങ്കടക്കണ്ണീർ പൊടിഞ്ഞു.
തലശ്ശേരി ∙ മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്കു താമസിക്കാൻ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ മുൻകയ്യെടുത്തു സ്ഥാപിച്ച 'ആശ്രയ ചാരിറ്റബിൾ സൊസൈറ്റി സാന്ത്വന കേന്ദ്രം’ ഇനി 'കോടിയേരി ബാലകൃഷ്ണൻ സാന്ത്വന കേന്ദ്രം'
കണ്ണൂർ ∙ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ കുറിച്ച് ഹൃദയം െതാടുന്ന കുറിപ്പ് പങ്കിട്ട് മകൻ ബിനീഷ് കോടിയേരി. കോടിയേരി എന്ന സഖാവിനെ കുറിച്ചും അച്ഛനെ കുറിച്ചും പാർട്ടി നോക്കാതെയുള്ള സൗഹൃദങ്ങളെ കുറിച്ചും ഫെയ്സ്ബുക് കുറിപ്പിൽ വിശദമായി പറയുന്നു. മരണസമയത്തും ശേഷവും വീട്ടിലെത്തി ആശ്വസിപ്പിച്ച
തലശ്ശേരി∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചിത്രങ്ങൾ വരച്ചുകൊണ്ടു ചിത്രകാര കൂട്ടായ്മയായ കളർ കണ്ണൂർ ശ്രദ്ധാഞ്ജലി അർപ്പിച്ചു. കടൽപാലം പരിസരത്ത് രാവിലെ മുതൽ കോടിയേരിയുടെ പോട്രേറ്റുകളും സമരമുഖങ്ങളും ടൂറിസവുമായി ബന്ധപ്പെട്ട കാഴ്ചകളും ചിത്രകാരന്മാർ വരച്ചു. കെ.പി. മുരളീധരൻ, രാകേഷ് പുന്നോൽ,
കോടിയേരി ബാലകൃഷ്ണനു മുൻപ് ഇടതുപക്ഷം അനുഭവിച്ച ഒരു വലിയ വിയോഗം കെ.ആർ.ഗൗരിയമ്മയുടേതാണ്. പാർട്ടി ബന്ധം വീണ്ടും വിളക്കിച്ചേർക്കാഞ്ഞ ഗൗരിയമ്മയ്ക്കു പുന്നപ്ര– വയലാർ സ്മൃതികുടീരമുള്ള ആലപ്പുഴ വലിയ ചുടുകാട്ടിൽ അന്ത്യനിദ്ര കൊള്ളണമെന്ന ആഗ്രഹം സാധിച്ചുകൊടുത്തതു കോടിയേരിയാണ്.മരിക്കും മുൻപ് ആ ആഗ്രഹം അവർ
അങ്ങനെയുള്ള നായനാർക്കു കണ്ണൂരിൽ മാത്രമാണ് ഒരു സ്മാരകമുള്ളത്. ഇ.കെ.നായനാർ അക്കാദമി. നായനാരുടെ സ്മരണയ്ക്കു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു. മൂന്നുതവണ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായിരുന്ന നായനാർക്കു കണ്ണൂരിൽ മാത്രം മതിയോ സ്മാരകമെന്ന ചോദ്യം പാർട്ടി എപ്പോഴും നേരിടുന്നതാണ്. Kodiyeri Balakrishnan
കണ്ണൂർ ∙ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുൻ മന്ത്രി കെ.സി.ജോസഫ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് എന്നിവർക്കൊപ്പം കോടിയേരി മുളിയിൽനടയിലെ വീട്ടിൽ ഉമ്മൻചാണ്ടി എത്തിയത്.കോടിയേരിയുടെ ഭാര്യ
തിരുവനന്തപുരം∙ ദീർഘമായ യാത്ര ഒഴിവാക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ചെന്നൈയിൽ നിന്നു നേരെ തലശ്ശേരിയിലേക്കും പിന്നീടു കണ്ണൂരിലേക്കും കൊണ്ടുപോകാൻ തീരുമാനിച്ചതെന്ന് സിപിഎം സെക്രട്ടേറിയറ്റ്.
തിരുവനന്തപുരം ∙ ദിവസങ്ങളായി ഐസിയുവിൽ ആയിരുന്നതിനാൽ മൃതദേഹം വളരെ വേഗം കണ്ണൂരിൽ എത്തിക്കണമെന്ന ഡോക്ടർമാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തലസ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാര ചടങ്ങുകൾ ഒഴിവാക്കിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ
തലശ്ശേരി∙ അന്തരിച്ച സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മുളിയിൽനടയിലെ വീട് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കേരള രാഷ്ട്രീയത്തിൽ വ്യക്തിപരമായ ഏറ്റവും അടുപ്പമുള്ള നേതാവാണ് കോടിയേരി. സുന്നി പ്രസ്ഥാനം രാഷ്ട്രീയമായ പ്രതിസന്ധികൾ അഭിമുഖീകരിച്ച
കണ്ണൂർ∙ ‘‘ഇല്ലാ..ഇല്ല മരിക്കില്ല ഞങ്ങളുടെ സഖാവ്... ജീവിക്കുന്നു ഞങ്ങളിലൂടെ..’’; ഇ.കെ. നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായുള്ള സ്ഥലത്തേക്ക് കേടിയേരിയുടെ മൃതദേഹം എത്തുമ്പോൾ അലയടിച്ച മുദ്രാവാക്യവിളികളുടെ ഇടയിൽ മൃതദേഹം തോളിലെടുത്ത്...
കൊല്ലം ∙ അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് ഫാമിങ് കോർപറേഷൻ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു.
കണ്ണൂർ ∙ അണികളുടെ മനസ്സിൽ നൊമ്പരക്കനലെരിഞ്ഞ സായാഹ്നത്തിൽ സിപിഎമ്മിന്റെ ജനനായകൻ കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തീനാളങ്ങൾ ഏറ്റുവാങ്ങി. പയ്യാമ്പലം കടൽത്തീരത്ത് ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മാരകങ്ങൾക്കരികെയാണ് ചിതയൊരുക്കിയത്.
കോടിയേരി മുളിയിൽനടയിലെ വീട്ടിൽ നിന്നു കണ്ണൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കുള്ള വഴി കോടിയേരി ബാലകൃഷ്ണന് രാഷ്ട്രീയ വളർച്ചയിലേക്കുള്ള പാതയായിരുന്നു. എം.ബാലകൃഷ്ണനെന്ന എസ്എഫ്ഐ പ്രവർത്തകനെ കോടിയേരിയെന്ന ജനകീയ നേതാവാക്കിയ യാത്രയ്ക്കു സാക്ഷ്യംവഹിച്ച അതേ വഴിയിലൂടെ ഇന്നലെ അവസാനയാത്ര.
കണ്ണൂർ ∙ കോടിയേരിയുടെ അനുശോചന യോഗത്തിൽ കണ്ഠമിടറി വാക്കുകൾ മുറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ വിടവ് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താൻ ശ്രമിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ നഷ്ടം വലിയ തോതിലുള്ളതാണെന്ന് ഒരു സംശയവുമില്ലെന്നു പറഞ്ഞ ശേഷമാണ് അടുത്ത വാചകം മുഴുമിപ്പിക്കാനാവാതെ കണ്ഠമിടറിയത്.
കണ്ണൂര്‍∙ കേരളത്തില്‍ ആദ്യമായി ലുലുമാള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കിയത് കോടിയേരി ബാലകൃഷ്ണനാണെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. തലശ്ശേരിയില്‍ കോടിയേരിയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ∙ കോടിയേരി ബാലകൃഷ്ണൻ ഇനി ജ്വലിക്കുന്ന ഓർമ. ഒരു നാടിന്റെ മുഴുവൻ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് അദ്ദേഹം കണ്ണൂർ പയ്യാമ്പലത്തെ ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളാൻ യാത്രയായത്. പതിനായിരങ്ങളാണ് കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തന്റെ പ്രിയ സുഹൃത്തിനെ അവസാന യാത്രയിൽ തോളിലേറ്റാൻ മുഖ്യമന്ത്രി
കണ്ണൂർ∙ കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗം പൂർത്തിയാക്കാനാകാതെ വിങ്ങിപ്പൊട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് കരുതിയില്ല. സ്വപ്നത്തിൽ പോലും കരുതാത്തതാണ് വേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
കനൽ ഒരു തരി മതി എന്നു പറഞ്ഞ് സ്വയം ആശ്വസിച്ച സിപിഎം സംസ്ഥാന നേതൃത്വം തോൽവിയുടെ യഥാർഥ കാരണങ്ങൾ തിരയാനും അതനുസരിച്ച് സമീപനത്തിൽ കാതലായ മാറ്റം വരുത്താനും തയ്യാറായത് കോടിയേരി അടക്കമുള്ള നേതാക്കളുടെ ഇടപെടൽ കാരണമായിരുന്നു. രണ്ടു വർഷത്തിനു ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി
പെരുമ്പാവൂർ ∙ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അനുശോചനം രേഖപ്പെടുത്തിയ പോസ്റ്റിനു താഴെ മോശം കമന്റിട്ടയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോഞ്ഞാശ്ശേരി നായർ കവലയിൽ ഫ്രൂട്ട്സ് കട നടത്തുന്ന ചിറയത്ത് വീട്ടിൽ ഇബ്രാഹിമിനെയാണ് കസ്റ്റഡിയിലെടുത്തത്.മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന സന്ദേശം ഷെയർ
തലശ്ശേരി ∙ മുൻ ആഭ്യന്തരമന്ത്രികൂടിയായ കോടിയേരി ബാലകൃഷ്ണനു പൂർണ ഔദ്യോഗിക ബഹുമതികളോടെയാണു പൊലീസ് യാത്രാമൊഴിയേകുന്നത്. ചെന്നൈയിൽനിന്നുള്ള എയർ ആംബുലൻസ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മുതൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ
കണ്ണൂർ ∙ കോടിയേരി ബാലകൃഷ്ണൻ ഇനി ഓർമകളിലെ അഗ്നിസ്മൃതി. പയ്യാമ്പലത്ത് ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കു നടുവിലൊരുക്കിയ ചിതയിൽ കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന്റെ സൗമ്യജ്വാലയെ അഗ്നിയുടെ ചുവന്ന
തിരുവനന്തപുരം∙ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ആർക്കും സമീപിക്കാവുന്ന സൗമ്യ മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ അനുസ്മരിച്ചു. ആർക്കും സമീപിക്കാവുന്ന ചില പ്രത്യേകതകൾ അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. സ്വതസിദ്ധമായ ലാളിത്യവും
തലശ്ശേരി∙ നഗരം കണ്ട ഏറ്റവും വലിയ ജനസഞ്ചയമാണ് തലശ്ശേരിയുടെ പ്രിയപ്പെട്ട കോടിയേരിയെ അവസാനമായി ഒരു നോക്കു കാണാൻ ഇന്നലെ ടൗൺഹാളിലേക്ക് ഒഴുകിയെത്തിയത്. കോടിയേരി ബാലകൃഷ്ണനെന്ന ജന നേതാവിന് സാധാരണ ജനങ്ങളുടെ ഹൃദയത്തിലുള്ള സ്വാധീനത്തിന് തെളിവായി ഇത്. ചെന്നൈയിൽ നിന്ന് മൃതദേഹവുമായി പുറപ്പെടുന്നതിനു മുൻപു തന്നെ
പയ്യന്നൂർ ∙ സിപിഎം നേതാവായിരുന്ന ടി.ഗോവിന്ദന്റെ പൗത്രിയ്ക്ക് കോടിയേരി ബാലകൃഷ്ണനാണ് ഫിദ ഗോവിന്ദ് എന്നു പേരിട്ടത്. കുട്ടിയുടെ 5ാം മാസത്തിൽ ടി.ഗോവിന്ദന്റെ 5ാംചരമ വാർഷികത്തിലാണ് ഗോവിന്ദന്റെ ഛായാ ചിത്രത്തിനു മുന്നിൽ വച്ച് കോടിയേരി പേരു വിളിച്ചത്. ഗോവിന്ദന്റെ മകൻ എം.പ്രസാദിനും കുടുംബത്തിനും
മട്ടന്നൂർ ∙ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിനു നടുവിലൂടെയായിരുന്നു ജനനായകന്റെ അന്ത്യയാത്ര.. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിന്റെ ആകാശ പരിധിയിലേക്ക് എയർ ആംബുലൻസ് എത്തുന്നതിനും മണിക്കൂറുകൾക്കു മുൻപു തന്നെ വിമാനത്താവള പരിസരം ജനസഞ്ചയമായിരുന്നു. കോടിയേരിയെയും വഹിച്ചുള്ള വിമാനം ലാൻഡ്
തലശ്ശേരി∙ ഓണിയൻ സ്കൂളിലെ എസ്എഫ്ഐ പ്രവർത്തകനിൽ നിന്നു സംസ്ഥാനത്തെ സിപിഎമ്മിന്റെ അമരക്കാരനിലേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ വളർച്ച അഭിമാനത്തോടെ കണ്ട ജൻമനാട് ഇന്നലെ പ്രിയപുത്രന്റെ വിയോഗത്തിൽ വിതുമ്പി. ആ സങ്കടക്കടലിന്റെ മധ്യത്തിൽ മുളിയിൽ നടയിലെ കോടിയേരി എന്ന വീട് വിറങ്ങലിച്ചു നിന്നു. തലശ്ശേരി ടൗൺ ഹാളിലെ
തലശ്ശേരി ∙ സിപിഎമ്മിന്റെ ജനനായകൻ കോടിയേരി ബാലകൃഷ്ണനു നിറഞ്ഞ കണ്ണുകളോടെ നാടിന്റെ അന്ത്യാഞ്ജലി. അന്ത്യാഭിവാദ്യമർപ്പിക്കാൻ ജന്മനാടായ തലശ്ശേരിയുടെ മണ്ണിലേക്ക് ജനസാഗരം ഒഴുകിയെത്തി. 1980ൽ കോടിയേരിയുടെ വിവാഹത്തിനു വേദിയായ ടൗൺഹാൾ ഇന്നലെ വികാരനിർഭരരംഗങ്ങൾക്കാണു സാക്ഷ്യം വഹിച്ചത്. ചെന്നൈ മുതൽ മൃതദേഹത്തെ
തൃശൂർ ∙ കോടിയേരി ബാലകൃഷ്ണനോടുള്ള ആദര സൂചകമായി ജില്ലയിൽ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെ എല്ലാ തലത്തിലെയും ഓഫിസുകളിൽ പതാക താഴ്ത്തിക്കെട്ടി. ബ്രാഞ്ച് കമ്മിറ്റി ഓഫിസുകളിൽ നേതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പാർട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവച്ചു. മന്ത്രിമാർ
മാഹി ∙ പക്വതയും സൗമ്യതയും പ്രായോഗിക രാഷ്ട്രീയ ബുദ്ധിയും വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ പ്രകടിപ്പിച്ച സുഹൃത്തായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സഹപാഠിയായിരുന്ന ചാലക്കര സ്വദേശി എം.സദാനന്ദൻ ഓർക്കുന്നു. 1970ൽ മാഹിയിൽ മഹാത്മാഗാന്ധി ഗവ.കോളജ് തുടങ്ങിയ വർഷം കക്ഷി രാഷ്ട്രീയം ഇല്ലാതെ കോളജ് യൂണിയൻ കൗൺസിലിൽ
കാസർകോട് ∙ കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയ ജീവിതം തുടങ്ങുമ്പോൾ കാസർകോട് ജില്ല രൂപീകരിച്ചിട്ടില്ല. വിദ്യാർഥി പ്രസ്ഥാന കാലം മുതൽ കോടിയേരിക്കൊപ്പം പ്രവർത്തിച്ച ഒട്ടേറെപ്പേർ ഇപ്പോളും ജില്ലയിലുണ്ട്. സൗമ്യനും സഹൃദയനുമായ പ്രിയ സഖാവിന്റെ വേർപാടിന്റെ നൊമ്പരത്തിലാണു ജില്ലയിലെ പാർട്ടി പ്രവർത്തകരെല്ലാം.
സിപിഎമ്മിന്റെ ജനനായകൻ കോടിയേരി ബാലകൃഷ്ണനു നിറഞ്ഞ കണ്ണുകളോടെ നാടിന്റെ അന്ത്യാഞ്ജലി. അന്ത്യാഭിവാദ്യമർപ്പിക്കാൻ ജന്മനാടായ തലശ്ശേരിയുടെ മണ്ണിലേക്ക് ജനസാഗരം ഒഴുകിയെത്തി. 1980ൽ കോടിയേരിയുടെ വിവാഹത്തിനു വേദിയായ ടൗൺഹാൾ ഇന്നലെ
കോടിയേരി ബാലകൃഷ്ണൻ പ്രമേഹ ചികിത്സയ്ക്കായി ആദ്യമായി എന്നെ കാണാൻ വന്നത് 17 വർഷം മുൻപാണ്. ഏറെ തിരക്കുണ്ടായിട്ടും നിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന അനുസരണയുള്ള രോഗിയായിരുന്നു അദ്ദേഹം. അതുകൊണ്ട് സാധാരണയായുള്ള പ്രമേഹ സങ്കീർണതകൾ ഒന്നുംതന്നെ
തൊടുപുഴ ∙ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ വേദനയോടെ മലയോര നാടും. ഇടുക്കിയുമായി നേരിട്ടു ബന്ധമില്ലെങ്കിലും രാഷ്ട്രീയപരമായും സർക്കാരിന്റെ ഭാഗമായും ജില്ലയിൽ വളരെയേറെ ഇടപെടലുകൾ നടത്തിയ കോടിയേരിയെ ഇടുക്കിക്കാർ സ്നേഹത്തോടെയാണ് സ്മരിക്കുന്നത്. പാർട്ടി സെക്രട്ടറിയായും മന്ത്രിയായും പ്രതിപക്ഷ
തലശ്ശേരി∙ തന്റെ പ്രിയപ്പെട്ട സഖാവിനെ അവസാനമായി ഒരു നോക്കു കാണാൻ കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പൻ എത്തി. തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം അവസാനമായി കണ്ട് അന്തിമോപചാരം അർപ്പിക്കാനാണു പുഷ്പൻ എത്തിയത്.
കണ്ണൂർ∙ അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കേരളത്തിന്റെ അന്ത്യാഞ്ജലി. സ്വന്തം തട്ടകമായ തലശ്ശേരിയിൽ ആയിരങ്ങളാണു കോടിയേരിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തുന്നത്. തലശ്ശേരി ടൗൺ
കണ്ണൂർ∙ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓർമകൾ അനുസ്മരിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒരു നാടിന്റെ പേരായ കോടിയേരിയെ മനുഷ്യനന്മയ്ക്കുവേണ്ടി ഒത്തുകൂടുന്ന സംഘടന - രാഷ്ട്രീയപ്പാർട്ടി പ്രവർത്തകരും സാധാരണക്കാരായ മനുഷ്യരുമൊക്കെ പിന്തുടരുന്ന ഒരു പേരുകൂടിയാക്കി മാറ്റിയ നേതാവാണ് കോടിയേരിയെന്ന് റിയാസ്
കോട്ടയം∙ കോടിയേരി ബാലകൃഷ്ണന് സ്വന്തം അച്ഛന്റെ സ്ഥാനമായിരുന്നുവെന്ന് ഷോൺ ജോർജ്. ബിനീഷ് കോടിയേരിയുമായുള്ള അടുത്ത സൗഹൃദം കാരണം കോടിയേരിയുടെ വീട്ടിലെ അംഗമായിട്ടാണ് തന്നെയും അദ്ദേഹം കണ്ടിരുന്നതെന്ന് ഷോൺ ഫെയ്സ്ബുക്കിൽ കുറിച്ചു. 'ഞാനും ബിനീഷും വിദ്യാർഥി രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്ന കാലമായിരുന്നു
തലശ്ശേരിയിൽ എത്തിയാൽ ടിസി മുക്കിലെ സിപിഎം ഓഫിസായ സി.എച്ച്.കണാരൻ മന്ദിരത്തിൽ കയറാതെ കോടിയേരി ബാലകൃഷ്ണൻ വീട്ടിലേക്കു പോകാറില്ല. സംസ്ഥാന സെക്രട്ടറിയായപ്പോഴും മുടക്കമില്ലാതെ തുടർന്ന ആ പതിവു പക്ഷേ, ഇന്നലെ തെറ്റി!സി.എച്ച്.കണാരൻ മന്ദിരത്തിനു വിളിപ്പാടകലെയുള്ള തലശ്ശേരി ടൗൺ ഹാളിൽനിന്ന് ഓഫിസിൽ കയറാതെ
തിരുവനന്തപുരം ∙ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന രീതിയിൽ വാട്സാപ് സന്ദേശമയച്ച പൊലീസുകാരന് സസ്പെൻഷൻ. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാറാണ്
തലശ്ശേരി ∙ തോളോടുതോൾ ചേർന്ന് പാർട്ടിയെ നയിച്ച കോടിയേരിയുടെ ചാരത്ത് വിങ്ങുന്ന മനസ്സോടെ മുഖ്യമന്ത്രി പിണറായി വിജയനിരുന്നു. തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം തുടങ്ങുന്നതിനു മുൻപേയെത്തി കോടിയേരിയെ കാത്തിരുന്ന മുഖ്യമന്ത്രി, മൃതദേഹം മൂളിയിൽനടയിലെ വീട്ടിലേക്കു കൊണ്ടുപോയതിനുശേഷമാണ് ടൗൺ ഹാൾ
കണ്ണൂർ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരഞ്ഞ് ഭാര്യ വിനോദിനി. കോടിയേരിയുടെ മുഖത്തേക്കു നോക്കി വാവിട്ടു കരഞ്ഞ വിനോദിനിയെ മകൻ ബിനീഷ് കോടിയേരിയും മുൻ മന്ത്രിമാരായ പി.കെ.ശ്രീമതിയും കെ.കെ.ശൈലജയും ചേർന്നാണ്
ചെന്നൈ ∙ ഒപ്പമുള്ള സഖാക്കളിൽ ആത്മവിശ്വാസം നിറച്ച പ്രിയ നേതാവിനുവീരോചിതമായി വിട ചൊല്ലി തമിഴ്നാട് പാർട്ടി ഘടകം. മരണ വാർത്തയറിഞ്ഞ് രാത്രി അപ്പോളോ ആശുപത്രിയിൽ എത്തിയവരിൽ പലരും, ഇന്ന് ചെന്നൈയിൽനിന്ന് എയർ ആബുലൻസ് കണ്ണൂരിലേക്കു തിരിക്കുംവരെ ചെങ്കൊടിയും, കനലെരിയുന്ന മുദ്രാവാക്യങ്ങളുമായി ചേർന്നുനിന്നു.
കണ്ണൂർ ∙ ആയിരങ്ങള്‍ ഇരച്ചെത്തിയ തലശ്ശേരിയുടെ മണ്ണില്‍, കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയും മറ്റു നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ
തിരുവനന്തപുരം ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് നടൻ സുരേഷ് ഗോപി. ചെന്നൈയിൽ പോയി അദ്ദേഹത്തെ കാണാനുള്ള ശ്രമം നടത്തിയെങ്കിലും അതിനു സാധിച്ചില്ലെന്ന വേദന ബാക്കി നിൽക്കുന്നുവെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ സുരേഷ് ഗോപി പറയുന്നു. കേരളത്തിലെ അടിത്തട്ട് പൊലീസ്
കോടിയേരി ബാലകൃഷ്ണൻ കാൻസർ ചികിത്സയ്ക്ക് അമേരിക്കയിലെ ഹൂസ്റ്റണിലേക്കു പോയ സമയം. ഒരു ദിവസം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹത്തിന്റെ വിളിയെത്തി. പോകുന്ന കാര്യം നേരത്തേ തന്നെ ചെന്നിത്തലയോടു പറഞ്ഞിരുന്നു, ഈ വിളി അമേരിക്കയിൽ സുഹൃത്തുക്കളാരെങ്കിലുമുണ്ടോ എന്നു തിരക്കിയായിരുന്നു. അമേരിക്കയിലെ രമേശ് ചെന്നിത്തലയുടെ സുഹൃത്തുക്കളെക്കൊണ്ട് കോടിയേരി ബാലകൃഷ്ണന് ഒരാവശ്യവുമുണ്ടായിട്ടല്ല. പക്ഷേ..
തിരുവനന്തപുരം∙ സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ ഡിജിപി ജേക്കബ് പുന്നൂസ്. കേരള ജനതയ്ക്കും കേരളത്തിലെ പൊലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരിയെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ
അസാമാന്യമായ ധൈര്യത്തോടെ അർബുദ രോഗത്തെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. ഒട്ടേറെ രോഗികളെ കാണാറുള്ള ഞാൻ ആ ഇച്ഛാശക്തിയെ ആദരിക്കുകയാണ്.രോഗത്തോടു മല്ലിടുമ്പോഴും പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കാണിച്ച വ്യഗ്രത പറയാതെ വയ്യ.
തിരുവനന്തപുരം∙ അസാമാന്യ ധൈര്യത്തോടുകൂടി അർബുദത്തെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ ബോബൻ തോമസ്. പാൻക്രിയാസ് അർബുദരോഗം അഡ്വാൻസ്ഡ് സ്റ്റേജിൽ ആയിരുന്നിട്ടുകൂടി പാർട്ടി പരിപാടികളിൽ
വിടർന്ന ചിരിയുടെ കൊടിവച്ച മുഖമായിരുന്നു എന്നും കോടിയേരി ബാലകൃഷ്ണന്. കമ്യൂണിസത്തിന്റെ പ്രസാദമുഖം അദ്ദേഹമെപ്പോഴും വിളംബരം ചെയ്തു. കേരളത്തിൽ സിപിഎമ്മിന്റെ വളർച്ചയിലും അധികാര ആരോഹണത്തിലും നിർണായക പങ്കു വഹിച്ചയാളാണ് ഇന്നലെ ഓർമയായത്.
കണ്ണൂർ ∙ സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് (68) അന്ത്യാഞ്ജലി അർപ്പിച്ച് നാട്. തലശ്ശേരി ടൗൺ ഹാളിലെ പൊതുദർശനം പൂർത്തിയായി അദ്ദേഹത്തിന്റെ മൃതദേഹം വസതിയിലേക്കു കൊണ്ടുപോകുന്നു.
കാരായി ചന്ദ്രശേഖരൻ, സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം കോടിയേരി ഓണിയൻ ഹൈസ്കൂളിൽ യുപി ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഞാൻ കോടിയേരി ബാലകൃഷ്ണനെ കാണുന്നത്. അന്നേ കോടിയേരിയിൽ നേതൃശേഷി കണ്ടിരുന്നു. ഏതു കാര്യത്തിലും തന്റേതായ മുൻകൈ കുട്ടിയായിരിക്കേ തന്നെ കോടിയേരി പ്രകടിപ്പിച്ചിരുന്നു. ഞാനും കോടിയേരിയും
2006ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ ഞങ്ങൾ പരസ്പരം മത്സരിച്ചപ്പോൾ ആളറിയാതെ കോടിയേരി എന്നോട് വോട്ടു ചോദിച്ച ഒരു ഓർമയുണ്ട് മനസിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലശ്ശേരി ബിഷപ് മരണപ്പെട്ട ദിവസമായിരുന്നു അത്. അവധി കിട്ടിയ ദിവസം മുടി വെട്ടാൻ ഡ്രൈവറെ കാറിലിരുത്തി ഞാൻ തനിച്ച് ബാർബർ ഷോപ്പിൽ മുടി വെട്ടാൻ
കണ്ണൂർ ∙ സംസ്ഥാനത്തെ പൊലീസുകാരുടെ ഇഷ്ടപ്പെട്ട ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പൊലീസ് സ്റ്റേഷനുകളിൽ ചില പാർട്ടി പ്രവർത്തകരുടെ നിയമവിരുദ്ധ ഇടപെടലുകളെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. പ്രധാനപ്പെട്ട കേസുകളിൽ ഇത്തരം ഇടപെടലുകളുണ്ടായാൽ, തന്നെ വിവരം അറിയിക്കണമെന്നു പോലും
കണ്ണൂർ ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. സാമൂഹിക–സാംസ്കാരിക–രാഷ്ട്രീയ പൊതുരംഗത്ത് ഉള്ളവർ അനുസ്മരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അനുശോചിച്ചു. കർക്കശമായ രാഷ്ട്രീയ
കണ്ണൂർ∙ ജില്ലാ രാഷ്ട്രീയം കലുഷിതമായി നിന്ന നാളുകളിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിന്റെ ജില്ലയിലെ അമരക്കാരനായിരുന്നത്. അക്കാലത്ത് അടിപതറാതെ പാർട്ടിയെ നയിച്ചതിന്റെ ജാഗ്രതയ്ക്കു ലഭിച്ചതായിരുന്നു കോടിയേരിയുടെ പിന്നീടുള്ള സ്ഥാനക്കയറ്റങ്ങളെല്ലാം. 1989ൽ ആണ് കോടിയേരി സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ
കണ്ണൂർ∙അടിയന്തരാവസ്ഥ കാലത്ത് മിസ തടവുകാരനായി 16 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട് കോടിയേരി ബാലകൃഷ്ണൻ. തന്റെ രാഷ്ട്രീയ ജീവിതത്തിനു കരുത്തു പകരാൻ ഈ ജയിൽവാസം ഇടയാക്കിയതായി കോടിയേരി പറഞ്ഞിരുന്നു. സ്വകാര്യ സംസാരങ്ങളിൽ തമാശ ചേർക്കുന്ന കോടിയേരി ബാലകൃഷ്ണൻ അടിയന്തരാവസ്ഥയിലെ തന്റെ ജയിൽ
കണ്ണൂർ∙ മണി എന്ന ഓമനപ്പേരിലായിരുന്നു അമ്മ കോടിയേരി ബാലകൃഷ്ണനെ വിളിച്ചിരുന്നത്. അങ്ങനെ വീട്ടുകാർക്കും നാട്ടുകാരിൽ ഏറ്റവും അടുത്ത ചിലർക്കും മണിയായി. ആ മണിയാണ് ആദ്യകാലത്ത് മോട്ടേമ്മൽ ബാലകൃഷ്ണനായും പിന്നീട് കോടിയേരി ബാലകൃഷ്ണനായും അറിയപ്പെട്ടത്. മാഹി കോളജിൽ എത്തുമ്പോഴേക്കും എസ്എഫ്ഐ നേതാവായി വളർന്നു
പി.കെ.ശ്രീമതി, മുൻ മന്ത്രി സഖാവ് കോടിയേരി നമ്മളെ വിട്ടു പിരിഞ്ഞു. വിശ്വസിക്കാൻ തന്നെ കുറച്ചു പ്രയാസമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ രാവിലെയും ചെന്നൈയിലെ ആശുപത്രിയിൽ ഒപ്പമുള്ളവരെ ഞാൻ വിളിച്ചിരുന്നു. നല്ല വ്യത്യാസമുണ്ട് എന്നാണ് അപ്പോൾ കിട്ടിയ വിവരം. ഉച്ചയോടെ വിളിച്ചപ്പോൾ സംസാരത്തിന് ചെറിയ
നാദാപുരം∙ ഏറ്റവുമൊടുവിൽ പുറമേരിയിൽ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോൾ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഇനിയും എത്തണമെന്നായിരുന്നു അണികളുടെ ആഗ്രഹം. മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ കയറുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം
കൊല്ലം ∙ കശുവണ്ടിത്തൊഴിലാളികളുടെ സമരചരിത്രം ഉറങ്ങുന്ന കൊല്ലത്തിന്റെ മണ്ണിനോട് എന്നും അടുപ്പം സൂക്ഷിച്ച രാഷ്ട്രീയ നേതാവിനെയാണു കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ നഷ്ടമാകുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായി കോടിയേരി വന്ന അന്നുമുതൽ അദ്ദേഹവുമായി അടുപ്പം സൂക്ഷിക്കുന്നവർ കൊല്ലത്തുണ്ട്. പിബി അംഗമായും
തിരുവനന്തപുരം ∙ പ്രിയങ്കരനായ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സമ്മേളന മധ്യത്തിൽ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് സിപിഐ. കോടിയേരിയുടെ നില ഏതാനും ദിവസമായി ഗുരുതരമാണെന്നു നേതാക്കൾക്ക് അറിയാമായിരുന്നെങ്കിലും ഇന്നലത്തെ വേർപാട് അപ്രതീക്ഷിതമായി.
തൃശൂർ∙എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നതു മുതൽ നഗരവുമായി അടുത്തുനിന്ന സഖാവാണു കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം യാത്രയാകുമ്പോൾ പാർട്ടിയുമായി ബന്ധമില്ലാത്തവർക്കുപോലും നല്ലൊരു സുഹൃത്തിനെ നഷ്ടമാകുന്നു. എസ്എഫ്ഐ നേതാവായിരിക്കെ ഇടയ്ക്കിടെ ഇവിടെ വന്നിരുന്ന കോടിയേരി ഉറങ്ങിയിരുന്നതു പാർട്ടി ജില്ലാ കമ്മിറ്റി
തിരുവനന്തപുരം ∙ പൊലീസ്–ജയിൽ സേനകളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയ ആഭ്യന്തരമന്ത്രിയെയാണ് കോടിയേരിയിൽ കേരളം കണ്ടത്. അടിയന്തരാവസ്ഥയിൽ തടവുകാരനായി കണ്ണൂർ ജയിലിൽ കഴിഞ്ഞിട്ടുണ്ട് കോടിയേരി. വിദ്യാർഥി സമരങ്ങളിലും കർഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയിൽവേ സമരത്തിലും പൊലീസിന്റെ മർദനമേറ്റു. അനുഭവങ്ങൾ കൊണ്ടു
പത്തനംതിട്ട ∙ യുഡിഎഫിന്റെ ഉരുക്കു കോട്ടയായ പത്തനംതിട്ട ജില്ലയിലെ അഞ്ചു സീറ്റുകളും എൽഡിഎഫ് പിടിച്ചെടുക്കാൻ പാകത്തിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയതു കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമോദ് നാരായൺ അൽപം പിന്നിലാണെന്നു കണ്ടപ്പോൾ റാന്നിയിൽ
കോയമ്പത്തൂരിൽ 2008 ൽ നടന്ന പാർട്ടി കോൺഗ്രസിൽ കോടിയേരി ബാലകൃഷ്ണൻ സിപിഎം പൊളിറ്റ് ബ്യൂറോയിൽ അംഗമായത് പലർക്കും അപ്രതീക്ഷിതമായിരുന്നു. വിഎസ് സർക്കാരിലെ ആഭ്യന്തര മന്ത്രി എന്ന നിലയിൽ അദ്ദേഹം തിളങ്ങിയിരുന്നു എന്നത് വസ്തുതയാണ്.
മാരകമായ രോഗത്തോടുള്ള കോടിയേരി ബാലകൃഷ്ണന്റെ പോരാട്ടം സമാനതകൾ ഇല്ലാത്തതായിരുന്നു. അതിനായി പാർട്ടിയെ മുറുകെപ്പിടിക്കുകയാണ് അദ്ദേഹം ചെയ്തത്. വേണമെങ്കിൽ പൂർണ വിശ്രമം തിരഞ്ഞെടുക്കാമായിരുന്നു. കോടിയേരിയെ അത്രമേൽ സ്നേഹിച്ച പാർട്ടി എല്ലാ സംരക്ഷണവും ചെയ്യുമായിരുന്നു.
കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയം മകൻ ബാലകൃഷ്ണൻ എന്നുമുതലാണു കോടിയേരി ബാലകൃഷ്ണനായത്? അദ്ദേഹം തന്നെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. ‘സ്കൂളിൽ പഠിക്കുമ്പോൾതന്നെ എന്റെ പേര് കോടിയേരി ബാലകൃഷ്ണൻ എന്നായിക്കഴിഞ്ഞിരുന്നു.
കോട്ടയം ∙ കോട്ടയത്തെ കോടിയേരി ബാലകൃഷ്ണന് എന്നും ഇഷ്ടമായിരുന്നു. കോട്ടയത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ പരമാവധി ഉപയോഗിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. ജില്ലയെ വിനോദസഞ്ചാര സർക്യൂട്ടായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന്റെ സഹായം തേടി മുന്നിട്ടിറങ്ങിയതും ടൂറിസം മന്ത്രിയായിരിക്കെ കോടിയേരിയാണ്.
ചിരിക്കുന്ന കമ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പിണറായിപക്ഷത്തിനും വിഎസ് പക്ഷത്തിനുമിടയിൽ പക്ഷപാതമില്ലാതെ നിലകൊള്ളാൻ ആ നിറചിരി കൂട്ടായി എപ്പോഴും കൂടെയുണ്ടായി. സൗഹൃദങ്ങളെ ചേർത്തുകെട്ടാനും അതു ചരടായി. അടുത്തിടപഴകിയ മുതിർന്ന നേതാക്കളിൽനിന്നു ലഭിച്ച
എത്ര സൗഹൃദത്തിനിടയിലും തന്റെ തോളിൽ തൊടാതിരിക്കാനുള്ള അകലം സൂക്ഷിക്കും പിണറായി; കോടിയേരിയാകട്ടെ, നമ്മുടെ തോളും ചേർത്തുപിടിക്കും’ - പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തമ്മിലെ വ്യത്യാസത്തെക്കുറിച്ച് മുതിർന്ന ഒരു നേതാവ് ഒരിക്കൽ പറഞ്ഞതിങ്ങനെയായിരുന്നു.
മലപ്പുറം ∙ ജില്ലയിലെ ഇടതുപക്ഷത്തിന്റെ വളർച്ചയിൽ കോടിയേരി ബാലകൃഷ്ണന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം വരുന്നത് 1973ൽ ആണ്. അന്ന് നിലമ്പൂർ സ്വദേശിയായ ദേവദാസ് പൊറ്റെക്കാട് ആണ് സംസ്ഥാന പ്രസിഡന്റ്. അന്നു മുതൽ തുടങ്ങിയ ബന്ധമായിരുന്നു അദ്ദേഹത്തിനു മലപ്പുറം
പദവികൾ എന്നും കോടിയേരി ബാലകൃഷ്ണനെ നേരത്തേ തേടിയെത്തി. അല്ലെങ്കിൽ സംഘടനാപരമായ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം പാർട്ടി നേരത്തേ തിരിച്ചറിഞ്ഞു. ആ ആരോഹണത്തിനിടയിൽ ഒരു കൗതുകവും ഉണ്ട്. ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട
തിരുവനന്തപുരം ∙ പേരിനൊപ്പം മാധ്യമങ്ങൾ ചേർത്ത ‘ചെങ്കൊടി’ താഴ്ത്തിയാണു കോടിയേരിയുടെ വിയോഗം എകെജി സെന്റർ ഔദ്യോഗികമായി പ്രവർത്തകരെ അറിയിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ കോടിയേരി അന്തരിച്ചു വെന്ന വിവരം പുറത്തു വന്നെങ്കിലും പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ച്, പാർട്ടി പതാക പകുതി താഴ്ത്തിയത് അര മണിക്കൂറോളം
തിരുവനന്തപുരം∙ തലസ്ഥാനത്തു നിറഞ്ഞു നിന്ന പ്രിയങ്കരനായ നേതാവിനെയാണ് നഷ്ടമാകുന്നത്. അവസാനമായി കോടിയേരിയെ ഒരു നോക്ക് കാണാനും തലസ്ഥാനത്തിനു കഴിഞ്ഞില്ല.ചെന്നൈയിൽ നിന്ന് തലശ്ശേരിയിലേക്കാണ് അദ്ദേഹത്തിന്റെ ഭൗതിക ദേഹം എത്തിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥി ആയിരിക്കുമ്പോൾ തുടങ്ങിയതാണ്
1953 : പരേതനായ കോടിയേരി മൊട്ടമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16ന് ജനനം. 1970 : സജീവ സിപിഎം പ്രവർത്തകൻ. 1973 : ഇരുപതാം വയസ്സിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി (73– 80)
തിരുവനന്തപുരം ∙ ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ മൊബൈൽ ഫോണിലേക്ക് ആളറിയാതെ ഒരു കോൾ വന്നു. ആരാണ് എന്ന് മറുതലയ്ക്കൽ നിന്നു ചോദിച്ചപ്പോൾ ആഭ്യന്തരമന്ത്രി സ്വയം പരിചയപ്പെടുത്തി: ഞാൻ ബാലകൃഷ്ണനാണ്, തലശ്ശേരിക്കടുത്തു കോടിയേരിയിലെ ബാലകൃഷ്ണൻ.
കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. യഥാർഥ സഹോദരൻമാർ തമ്മിലുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണു ഞങ്ങൾ. അസുഖത്തിന്റെ യാതനകൾ തീവ്രമായിരുന്ന നാളുകളിലും പാർട്ടിയെക്കുറിച്ചുള്ള കരുതൽ
കണ്ണൂർ∙ കോടിയേരി ബാലകൃഷ്ണനെന്ന രാഷ്ട്രീയ വടവൃക്ഷത്തിന്റെ വേരുകൾ ആഴ്ന്നു കിടക്കുന്നത് തലശ്ശേരിയുടെ മണ്ണിലാണ്. സ്വാതന്ത്ര്യ സമര പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളുമെല്ലാം വേരോടിയ മണ്ണിൽ കോടിയേരിയുടെ ചുവന്ന മനസ്സിന്
പിണറായിയും കോടിയേരിയും കേരള രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായതെങ്ങനെയാണ്? ഒരുപക്ഷേ ഇരുവരും പരസ്പരം മനസ്സിലാക്കിയതു കൊണ്ടാകാം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉറ്റ സൗഹൃദമായിരുന്നു കോടിയേരിക്ക്. ഒരാൾ ഭരണത്തിന്റെ ക്യാപ്റ്റനും, മറ്റൊരാൾ പാർട്ടിയുടെ കപ്പിത്താനും. ആർക്കും നിർവചിക്കാനാകാത്ത രസതന്ത്രത്തിന്റെ ചേരുവ പോലെയാണ് ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും. താനും പിണറായിയുമായുള്ള ബന്ധത്തെ.
ഒരു പത്രപ്രവർത്തകനോട് എന്നതിനപ്പുറം സഹോദര നിർവിശേഷമായ അടുപ്പം കാണിച്ച വലിയ നേതാവിനെയാണ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തിലൂടെ നഷ്ടമായത്. ഏതു സമയത്തും ഫോണിൽ വിളിക്കാനും നേരിൽ കാണാനും സ്വാതന്ത്ര്യം ഉണ്ടായിരുന്ന നേതാവ്. പ്രത്യയശാസ്ത്രത്തിന്റെ ഭാരമില്ലാതെ മാധ്യമങ്ങളോട് ഇത്രയും സൗഹാർദത്തോടെയും
ചെന്നൈ ∙ അണുബാധ മൂലം ബുദ്ധിമുട്ടിലായ നിലയിലാണ് കോടിയേരിയെ ഓഗസ്റ്റ് 29നു ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം 4 ദിവസം തുടർച്ചയായി പരിശോധനകൾ നടത്തി തീരുമാനിച്ച ചികിത്സയിലൂടെ അണുബാധ കുറഞ്ഞ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു.
കണ്ണൂർ∙ കോടിയേരി ബാലകൃഷ്ണന്റെ അച്ഛൻ മൊട്ടേമ്മൽ കുഞ്ഞുണ്ണിക്കുറുപ്പും അമ്മ നാരായണിയമ്മയും കോൺഗ്രസുകാരായിരുന്നു. കോടിയേരിക്ക് 6 വയസ്സുള്ളപ്പോൾ തന്നെ പിതാവിനെ നഷ്ടപ്പെട്ടു. കോൺഗ്രസ് കുടുംബത്തിലായിരുന്ന കോടിയേരിയെ
കൊച്ചി ∙ കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർഥ സേവകനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം ഏറെ വേദനയോടും ദുഃഖത്തോടെയുമാണു ശ്രവിച്ചത്. നിയമസഭാ സാമാജികൻ, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടി സെക്രട്ടറി എന്നീ നിലകളിൽ
കണ്ണൂർ∙ തലശ്ശേരിക്കടുത്ത മാടപ്പീടികയിലായിരുന്നു മീത്തലെവാഴയിൽ വീട്. മുളിയിൽ നടയിലായിരുന്നു മൊട്ടേമ്മൽ വീട്. ഇരു വീടുകളും തമ്മിൽ ഒരു കിലോമീറ്ററിൽ താഴെയേ അകലമുള്ളൂ. പക്ഷേ, അതിനിടയിൽ ചെറിയൊരു കുന്നുണ്ട്. ആ കുന്ന് ഇരുവീട്ടുകാരും തമ്മിലുള്ള അടുപ്പത്തിനു തടസ്സമായിരുന്നില്ല.
കോട്ടയം ∙ കണ്ണൂരിന്റെ രാഷ്ടീയക്കളരിയിലാണു കോടിയേരി ബാലകൃഷ്ണൻ പിച്ചവച്ചു തുടങ്ങിയത്. സ്കൂൾ പഠനകാലത്തു തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഒണിയൻ ഗവ. ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ആയിരിക്കുമ്പോഴാണു കോടിയേരി കെഎസ്എഫിന്റെ യൂണിറ്റ് സ്കൂളിൽ ആരംഭിക്കുന്നതും അതിന്റെ
തിരുവനന്തപുരം ∙ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്. മകന് അരുണ്‍ കുമാറാണ് വിഎസിന്റെ അനുശോചനം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.‘കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു, അറിഞ്ഞ ഉടന്‍ തന്നെ അച്ഛനെ
ചെന്നൈ ∙ ചുവപ്പിന്റെ കരുത്തും മന്ദഹാസത്തിന്റെ സൗമ്യശോഭയുമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ (68) വിടവാങ്ങി. അപ്പോളോ ആശുപത്രിയിൽ രാത്രി എട്ടിനായിരുന്നു അന്ത്യം.
ചെന്നൈ/തിരുവനന്തപുരം∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് വിവിധ രാഷ്ട്രീയ നേതാക്കൾ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഗവർണർ ആർ.എൻ.രവി എന്നിവർ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി
തിരുവനന്തപുരം ∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയില്‍. മൃതദേഹം ഞായറാഴ്ച എയര്‍ ആംബുലന്‍സില്‍ തലശേരിയിലെത്തിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററില്‍ പാര്‍ട്ടിക്കൊടി താഴ്ത്തി. ഞായറാഴ്ച ഉച്ചമുതല്‍ തലശേരി
കോട്ടയം ∙ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു കുറച്ചുനാൾ മാറിനിൽക്കേണ്ടിവന്ന സമയം കോടിയേരി ഇനി തിരിച്ചു വരില്ലെന്നു ചിന്തിച്ചവർ പാർട്ടിക്ക് അകത്തും പുറത്തുമുണ്ടായിരുന്നു. അങ്ങനെ എഴുതിത്തള്ളിയവരെ വിസ്മയിപ്പിക്കുന്നതായിരുന്നു കോടിയേരിയുടെ അതിജീവനം.ഒരു പതിറ്റാണ്ടുകാലം സിപിഎമ്മിന്റെ
തിരുവനന്തപുരം ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണൻ വിടപറഞ്ഞെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു. സോദരതുല്യം എന്നല്ല, യഥാർഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് തങ്ങളുടേതെന്നും
കണ്ണൂർ ∙ കോൺഗ്രസ് തറവാടായിരുന്നു കോടിയേരിയിലെ മുട്ടേമ്മൽ വീട്. അമ്മയ്ക്കും അച്ഛനുമൊന്നും കമ്യൂണിസത്തോട് ആഭിമുഖ്യമില്ലാതിരുന്ന ആ വീട്ടിൽനിന്നാണ് ബാലകൃഷ്ണൻ എന്ന കൗമാരക്കാരൻ കമ്യൂണിസത്തിന്റെ കനൽ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയതും പിൽക്കാലത്ത് കോടിയേരി ബാലകൃഷ്ണനെന്ന ജ്വാലയായി കേരള രാഷ്ട്രീയത്തിൽ
തിരുവനന്തപുരം ∙ ഭരണവും പാർട്ടിയും ഒരേവഴിക്കു സഞ്ചരിക്കാൻ രാസത്വരകമായി നിന്ന മുൻ പാർട്ടി സെക്രട്ടറിയെയാണ് സിപിഎമ്മിനു നഷ്ടമാകുന്നത്. മുന്നണിക്കുള്ളിലും പുറത്തും പാർട്ടി വിമർശനവിധേയമായപ്പോൾ പ്രതിരോധിക്കാൻ കരുത്തായത് കോടിയേരിയുടെ മൂർച്ചയേറിയ ഇടപെടലുകളും സമ്മർദങ്ങളെ അകറ്റുന്ന
ചെന്നൈ ∙ സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാക്കളിലൊരാളും സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ (68) അന്തരിച്ചു. അർബുദ ബാധിതനായി ഏറെ നാളായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു മാസം മുൻപാണ് ആരോഗ്യനില വീണ്ടും വഷളായത്. 2006–11 കാലയളവിൽ കേരളത്തിലെ