Activate your premium subscription today
കൽപറ്റ∙ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ കരടു പട്ടിക അംഗീകരിക്കില്ലെന്ന് ദുരിതബാധിതർ. പട്ടികയിൽ ഇനിയും ഒട്ടേറെ പേർ ഉൾപ്പെടാനുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പട്ടികയിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധം അറിയിക്കും. എന്നാൽ ഇതു കരടു പട്ടിക മാത്രമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും സർക്കാർ അറിയിച്ചു.
കൽപറ്റ∙ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങളെയാണു കരട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്
കൽപറ്റ∙ വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത് അബദ്ധത്തിലെന്ന് കെഎസ്എഫ്ഇ. ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതരായ രണ്ടുപേര്‍ക്ക് വായ്പാ തുക ഉടന്‍ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നോട്ടിസ് ലഭിച്ചത്. ഇതിനു പിന്നാലെ മുസ്ലിം
കൊച്ചി ∙ ദുരന്തങ്ങളിൽ നടത്തിയ എയർലിഫ്റ്റിന്റെ കുടിശിക ഈടാക്കാൻ ആറുവർഷം ഒന്നും ചെയ്യാതെ മാന്ത്രികമായി ഒക്ടോബറിൽ കത്ത് അയച്ചതെന്തു കൊണ്ടാണെന്നു കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. 2016–2017ലെ എയർ ലിഫ്റ്റിന്റെ കുടിശികയ്ക്കായി ഒക്ടോബറിൽ കേന്ദ്രം റിമൈൻഡർ അയച്ചത് എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. ജൂലൈയിലാണു വയനാട്ടിൽ ദുരന്തമുണ്ടായത്. ഒരാൾ ഒരാവശ്യം പറയുമ്പോൾ, ഇപ്പോൾതന്നെ കടത്തിലാണ് എന്നു പറയുന്ന മനഃശാസ്ത്രമാണതെന്നു കോടതി പറഞ്ഞു.
വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ, മുൻ രക്ഷാപ്രവർത്തനത്തിന്റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ജൂലൈ 30നാണ് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടാകുന്നത്.
കല്‍പ്പറ്റ∙ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസം സാധ്യമാക്കാന്‍ സർവകക്ഷി യോഗം വിളിക്കണമെന്നും ഉന്നതതല കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ ടി.സിദ്ദിഖ് കേരളാ മുഖ്യമന്ത്രിക്കും റവന്യു വകുപ്പ് മന്ത്രി കെ.രാജനും നിവേദനം നല്കി.
View this post on Instagram A post shared by Manorama Online (@manoramaonline)
A post shared by Manorama Online (@manoramaonline)
തിരുവനന്തപുരം∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിനു നൽകിയ സഹായ വാഗ്ദാനത്തിനു മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് പുനരധിവാസത്തിന് വിശദ പദ്ധതികൾ തയാറാക്കുകയാണെന്നും സഹായങ്ങൾ തുടരണമെന്നും അദ്ദേഹം അറിയിച്ചു. കർണാടകയുടെ സഹായ വാഗ്ദാനത്തോട് മുഖംതിരിച്ചു എന്ന ആക്ഷേപം തെറ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, അത് ദുഷ്ടലാക്കോടെയുള്ളതാണെന്നും ആരോപിച്ചു.
കാസർകോട്∙ കേരളത്തോട് കേന്ദ്രം പകപോക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ കേരളത്തിന് കേന്ദ്രം സഹായം നിഷേധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
കായംകുളം∙ വയനാട് ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസത്തിൽ കേന്ദ്ര സർക്കാർ ചിറ്റമ്മ നയമാണ് പുലർത്തുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. വയനാട് ഫണ്ട് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സിപിഐ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി ∙ വയനാട് മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിനു കേന്ദ്രസഹായം വൈകുന്നതിനെതിരെ കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. വയനാട് എംപി പ്രിയങ്ക ഗാന്ധി നേതൃത്വം നൽകി. കേന്ദ്രസർക്കാർ ബാധ്യതപ്പെട്ട കാര്യം പോലും രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു. രക്ഷാദൗത്യത്തിനു പണം ചോദിക്കുന്നതു ശരിയായ നടപടിയല്ല. പ്രകൃതി ദുരന്തങ്ങളിൽ വിവേചനം പാടില്ല. ഇത്തരം ഘട്ടങ്ങളിൽ രാഷ്ട്രീയം മാറ്റിവച്ച് പ്രധാനമന്ത്രി ജനങ്ങളുടെ സംരക്ഷകനാകണമെന്നും പ്രിയങ്ക പറഞ്ഞു. സിപിഐ അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തില്ല. പരിപാടിയെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്നാണ് സിപിഐ വൃത്തങ്ങൾ പറയുന്നത്.
ന്യൂഡൽഹി∙ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരൽമല പ്രദേശത്തെ ജനങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. ‘കേരളം ഇന്ത്യയിലാണ്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യുഡിഎഫ്–എൽഡിഎഫ് എംപിമാർ കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധിച്ചത്.
കൊച്ചി ∙ ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വ്യവസ്ഥകളിൽ കടുംപിടിത്തം പിടിക്കാതെ തുറന്ന മനസ്സ് കാട്ടാൻ കേന്ദ്ര സർക്കാരിനു ഹൈക്കോടതി നിർദേശം നൽകി.
കൊച്ചി ∙ വയനാട് ചൂരൽമല– മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ദുരന്തപ്രതികരണ ഫണ്ടിന്റെ (എൻഡിആർഎഫ്) കാര്യത്തിൽ കടുംപിടുത്തം വേണ്ടെന്ന് കേന്ദ്ര സർക്കാരിനും, കണക്കുകള്‍ കുറച്ചുകൂടി കൃത്യമാക്കാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി നിർദേശം. ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് ഇരുകൂട്ടരോടും തർക്കങ്ങൾ മാറ്റിവച്ച് പ്രശ്നപരിഹാരത്തിനുള്ള വഴികൾ കണ്ടെത്താൻ ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജെ.ഈശ്വരൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചത്.
പ്രപഞ്ചം കീഴടക്കി എന്ന തോന്നലിനു മീതെ പ്രഹരമായി, മനുഷ്യന്റെ പ്രതിരോധശേഷിയെ വെല്ലുവിളിച്ച് ഒരു നിമിഷംകൊണ്ട് സർവ്വതും തകർത്തെറിയാനുള്ള പ്രകൃതിയുടെ അപാരമായ ശക്തിയുടെ ഉദാഹരണങ്ങളാണ് ഓരോ പ്രകൃതി ദുരന്തങ്ങളും.
ന്യൂഡൽഹി ∙ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നു (എൻഡിആർഎഫ്) കേരളത്തിനു സഹായം അനുവദിക്കുന്നതിൽ വിവേചനം കാണിച്ചുവെന്നും മുണ്ടക്കൈ–ചൂരൽമല ദുരന്തവിഷയം പരിശോധിക്കാനെത്തിയ കേന്ദ്രമന്ത്രിതല സമിതിയുടെ റിപ്പോർട്ടിൽ മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം എടുത്തിട്ടില്ലെന്നും ശശി തരൂർ ലോക്സഭയിൽ ആരോപിച്ചു. 2005 ലെ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിന്റെ ചർച്ചയിലാണു തരൂർ രൂക്ഷവിമർശനം ഉയർത്തിയത്.
തിരുവനന്തപുരം ∙ ചൂരൽമല – മുണ്ടക്കൈ പുനരധിവാസത്തിന് വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടൻ വിളിക്കുമെന്നു മന്ത്രി കെ.രാജൻ. പുനരധിവാസത്തിന് 100 വീടുകൾ നൽകുമെന്ന കർണാടക സർക്കാരിന്റെ കത്തിന് സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൽപറ്റ ∙ ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ പൂർണമായും ഭാഗികമായും തകർന്ന വാടക കെട്ടിടങ്ങളുടെ ഉടമകൾക്ക് ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സഹായധനം നൽകും.ഒന്നാംഘട്ട സഹായമായി 50 പേർക്ക് 25,000 രൂപ വീതമാണ് നൽകുന്നതെന്ന്് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു.എ.അബ്ദുൽ മനാഫ്, സെക്രട്ടറി നിരൻ വിജയൻ
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്തുവന്നത്. ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതാണ് മൃതദേഹങ്ങൾ. മുണ്ടക്കൈ സ്വദേശി സുബൈറിന്റേതാണ് മൃതദേഹ ഭാഗം.
തിരുവനന്തപുരം∙ മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍പെട്ടവര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ചു നല്കാന് തയാറാണെന്ന കര്‍ണാടക സര്‍ക്കാര്‍ വാഗ്ദാനത്തിന് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നു മറുപടി ലഭിച്ചില്ലെന്നു കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വീടുകള്‍ നിര്‍മിച്ചു നല്കാന് തയാറാണെന്ന കാര്യം കേരളത്തിലെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നു.
കൽപറ്റ ∙മുണ്ടക്കൈ–ചൂരൽമല ദുരന്തം മേപ്പാടി പഞ്ചായത്തിലെ 1084 കുടുംബങ്ങളിലെ 4636 പേരെ നേരിട്ടോ അല്ലാതെയോ ബാധിച്ചതായി കണ്ടെത്തൽ. ദുരന്തബാധിത മേഖലയിൽ കുടുംബശ്രീ നടത്തിയ മൈക്രോ പ്ലാൻ സർവേയിലൂടെയാണു വിവരങ്ങൾ പുറത്തുവന്നത്.മേപ്പാടി പഞ്ചായത്തിൽ ഉരുൾപൊട്ടലുണ്ടായ 10,11,12 വാർഡുകളിലായിരുന്നു സർവേ. വിശദമായ മൈക്രോ
കൽപറ്റ ∙ പുനരധിവാസത്തിന്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ കുറ്റപ്പെടുത്തലല്ലാതെ മറ്റൊന്നും കാര്യമായി നടക്കാത്തതിൽ പ്രതീക്ഷ നഷ്ടപ്പെട്ട് വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർ. ഒരുമാസമായി ഭക്ഷ്യക്കിറ്റും നിലച്ചതോടെ പട്ടിണിയുടെ വക്കിലാണു പല കുടുംബങ്ങളും. ഉരുൾപൊട്ടലുണ്ടായി നാലു മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുള്ള പ്രാരംഭ നടപടികൾപോലും ആയില്ല. ഗുണഭോക്തൃ പട്ടികയിൽപോലും അന്തിമതീരുമാനമായില്ല. ഇതിനിടെയാണു ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യകിറ്റും ഒരുമാസമായി നിലച്ചത്.
കൽപറ്റ ∙സങ്കടങ്ങളും സന്തോഷങ്ങളും പങ്കിട്ടിരുന്ന അച്ഛനും അമ്മയും അനിയത്തിയും പ്രിയതമനും ഇനിയില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ട് അതിജീവനത്തിന്റെ കോണിപ്പടികൾ താണ്ടി അവൾ കലക്ടറേറ്റിനുള്ളിലേക്കെത്തി.നോവോർമകളെല്ലാം ഉള്ളിലൊതുക്കി അവൾ ചെറുപുഞ്ചിരിയോടെ എഡിഎമ്മിന്റെ ഓഫിസ് ലക്ഷ്യമാക്കി നടന്നു. മധുരം നൽകി അവർ അവളെ
കൽപറ്റ∙ മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിനിരയായവരുടെ അതിജീവന ഉപജീവനത്തിനായി സമഗ്രമായ മൈക്രോ പ്ലാൻ തയാറാക്കി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലുള്ളവരെയാണ് ദുരന്തം പ്രധാനമായും സാരമായി ബാധിച്ചത്. മൈക്രോ പ്ലാന്‍ വിവരങ്ങള്‍ പ്രകാരം 1084 കുടുംബങ്ങളിലായി 4636 പേരെയാണ് ദുരന്തം നേരിട്ടോ അല്ലാതയോ ബാധിച്ചത്. ഈ കുടുംബങ്ങളുടെ അതിജീവനത്തിനും പുനരധിവാസത്തിനുമായി പദ്ധതികള്‍ തയ്യാറാക്കുകയാണ് മൈക്രോ പ്ലാനിന്റെ ലക്ഷ്യം.
തിരുവനന്തപുരം∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വയനാടിന്റെ കാര്യത്തില്‍ ജനങ്ങളെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് അമിത്ഷാ നടത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ മുണ്ടൈക്കൈയിലൂം ചൂരല്‍മലയിലും ഉണ്ടായ ദുരന്തം വിവാദമാക്കി
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുണ്ടാക്കിയ കൊടുംദുരിതത്തിൽനിന്നു കരകയറാൻ എല്ലാവരും വയനാടിനെ ചേർത്തുപിടിക്കുന്ന വേളയാണിത്. സംസ്ഥാന സർക്കാരിനു തനിച്ചു നേരിടാൻ കഴിയുന്നതല്ല ഇതുപോലുള്ള വൻദുരന്തത്തിൽനിന്നുള്ള പുനരുജ്ജീവനമെന്നതിനാൽ കേന്ദ്ര സർക്കാരിന്റെ നിർലോഭമായ സാമ്പത്തികസഹായം അനിവാര്യമാണ്. അതുകൊണ്ടുതന്നെ, ഉരുൾപൊട്ടലുണ്ടായി പതിനൊന്നാം ദിവസം ഈ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണു കേരളം കണ്ടത്. എന്നാൽ, സഹായവാഗ്ദാനം നൽകി ഒരു മാസം കഴിഞ്ഞിട്ടും ദുരന്തബാധിതരെ സഹായിക്കാനുള്ള നടപടിയൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. രാവിലെ 11 മണിയോടെ കൽപറ്റ കലക്ടറേറ്റിലെത്തി എഡിഎം കെ.ദേവകിയുടെ മുമ്പാകെ റവന്യു വകുപ്പിൽ ക്ലർക്കായാണ് ജോലിയിൽ പ്രവേശിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി എം.ജെ.ബാബു, എൽഡിഎഫ് കൺവീനർ സി.കെ.ശശീന്ദ്രൻ തുടങ്ങിയവർ ഒപ്പുമുണ്ടായിരുന്നു. മന്ത്രി രാജൻ ശ്രുതിയുമായി ഫോണിൽ സംസാരിച്ചു.
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരടുപട്ടിക തയാറാകുന്നു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണു പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തിൽ പരിഗണിക്കുക. വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന ദുരന്ത ബാധിതരെയും
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം അടക്കമുള്ളവ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തുടർപ്രക്ഷോഭത്തിന്.കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി പുനരധിവാസം നീട്ടി കൊണ്ടുപോവുകയാണെന്നും ദുരന്തബാധിതരെ കയ്യൊഴിയുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും കെപിസിസി
തിരുവനന്തപുരം ∙ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ 677 കോടി രൂപയുണ്ടെങ്കിലും കേരളത്തിനു വയനാടിന്റെ കാര്യത്തിൽ ആ തുക ചെലവഴിക്കണമെങ്കിൽ കേന്ദ്രം മാനദണ്ഡം മാറ്റണം. കേന്ദ്രം അധികമായി പണവും തരുന്നില്ല, സംസ്ഥാനത്തിന്റെ നിധി ചെലവഴിക്കാനുള്ള മാനദണ്ഡത്തിൽ ഇളവും തരുന്നില്ലെന്നതാണു കേരളം നേരിടുന്ന പ്രശ്നം.
കൊല്ലം ∙ വയനാട് പുനരധിവാസത്തിനായി കേരള സർക്കാർ അനുവദിക്കുകയാണെങ്കിൽ സ്വന്തം നിലയ്ക്കു ഭൂമി വാങ്ങി വീടു വയ്ക്കാനുള്ള സന്നദ്ധത കർണാടക, തെലങ്കാന സർക്കാരുകൾ അറിയിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. കർണാടക, തെലങ്കാന സർക്കാരുകൾ പ്രഖ്യാപിച്ച വീടുകൾക്കു സ്ഥലം ഏറ്റെടുത്തു കൊടുക്കാൻ പോലും കേരള സർക്കാരിനായിട്ടില്ല. ഇരു സർക്കാരുകളും നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ ഇവരുമായി ആശയവിനിമയം പോലും നടത്തിയില്ല.
കൊച്ചി ∙ വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കണക്കിൽ തപ്പിത്തടഞ്ഞും കോടതിയുെട രൂക്ഷവിമർശനമേറ്റു വാങ്ങിയും സംസ്ഥാന സർക്കാർ. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ള തുകയിൽ എത്ര ചെലവഴിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സർക്കാരിനായില്ല. പണം ചോദിക്കുമ്പോൾ കൃത്യമായ കണക്കു കൊടുത്താലേ കിട്ടൂ എന്നു മനസ്സിലാക്കണമെന്നും സർക്കാരിന്റെ അക്കൗണ്ടുകൾ കൃത്യമാക്കാനും കോടതി നിർദേശം നൽകി.
കൊച്ചി ∙ ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽമല-മുണ്ടക്കൈയിൽ പുനരധിവാസ പ്രവർത്തനങ്ങളിൽ കണക്കുകൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനു കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും ഹൈക്കോടതിയുടെ വിമർശനം. കേന്ദ്രം വകയിരുത്തിയ തുകയും സംസ്ഥാനം പ്രതീക്ഷിക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസമെത്ര? വ്യത്യാസമുണ്ടെങ്കിൽ അതിനുള്ള വഴി എന്താണ് തുടങ്ങിയവ അറിയിക്കണമെന്നു കോടതി നിർദേശിച്ചു.
ന്യൂഡൽഹി ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷമുള്ള പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്) റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറാൻ കേരളം വലിയ കാലതാമസം വരുത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
തിരുവനന്തപുരം∙ വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ധനസഹായം സംബന്ധിച്ച് പരസ്പരമുള്ള പഴിചാരല്‍ അവസാനിപ്പിക്കാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ സിപിഎം സംസ്ഥാനത്താകെ സമരപരിപാടികള്‍ സംഘടിപ്പിച്ച് പ്രതിഷേധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍
ന്യൂഡൽഹി∙ വയനാടിനു ദുരന്ത സഹായം വൈകുന്നതില്‍ സംസ്ഥാന സർക്കാരിനെ പഴിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രിയങ്ക ഗാന്ധി നേരിട്ടുകണ്ട് സമർപ്പിച്ച നിവേദനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി. സംസ്ഥാനം വിശദ നിവേദനം നൽകിയത് നവംബർ 13ന് മാത്രമെന്ന് അദ്ദേഹം ആവർത്തിച്ചു.
മേപ്പാടി ∙ സ്വന്തം ചെലവിൽ ആളെവച്ച് ദുരന്തഭൂമിയിലെ, വീടിരുന്ന സ്ഥലത്ത് തിരച്ചിൽ നടത്തിയ ദുരന്തബാധിതന് ലഭിച്ചത് ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകളും 3 മൊബൈൽ ഫോണുകളും. മുണ്ടക്കൈ നിവാസിയായിരുന്ന ഇപ്പോൾ കൽപറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന അനിൽകുമാറാണ് സ്വന്തം വീടിരുന്നതിന്റെ ഒരു ഭാഗത്ത് തിരച്ചിൽ നടത്തിയത്.
കോട്ടയം ∙ മുണ്ടക്കൈ– ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനയ്ക്കു പോലും നിരക്കിൽ ഇളവു നൽകാതെ കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാർ പണം അടയ്ക്കാതിരുന്നതിനാൽ, കേന്ദ്ര സർക്കാരിനു കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി രണ്ടു മാസം പരിശോധന നടത്തിയില്ല. തുടർന്ന് 27.69 ലക്ഷം രൂപ രാജീവ് ഗാന്ധി സെന്ററിനു നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഡിഎൻഎ പരിശോധന സൗജന്യമായി നടത്തുമെന്നാണു ദുരന്തസ്ഥലം സന്ദർശിച്ച കേന്ദ്രസംഘം അറിയിച്ചിരുന്നത്.
തിരുവനന്തപുരം∙ കേന്ദ്ര അവഗണനക്കെതിരെ എല്‍ഡിഎഫ് നടത്തിയ രാജ്ഭവന് മാർച്ചിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനും വയനാട് എംപി പ്രിയങ്ക ഗാന്ധിയെപ്പറ്റി ഭിന്നാഭിപ്രായം. സംസ്ഥാനത്തെ എംപിമാർ കേന്ദ്ര സഹായം ആവശ്യപ്പട്ട കാര്യം പറഞ്ഞപ്പോൾ പ്രിയങ്ക ഗാന്ധിയുടെ പേര് എടുത്തുപറഞ്ഞായിരുന്നു ഗോവിന്ദന്റെ പ്രശംസ. എന്നാൽ പ്രിയങ്ക കേന്ദ്രത്തെയും സംസ്ഥാനത്തെയും ഒരുപോലെ കുറ്റപ്പെടുത്തുകയാണെന്നായിരുന്നു സ്വരാജിന്റെ വിമർശനം.
ന്യൂഡൽഹി∙ വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള കേന്ദ്ര പാക്കേജ് ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കക്ഷിരാഷ്ട്രീയം മറന്നാണ് കേരളത്തിലെ എംപിമാർ ഒന്നിച്ച് അമിത് ഷായെ കണ്ടത്. കേന്ദ്രസഹായം ഉടൻ ലഭിക്കുമെന്ന് അമിത് ഷാ ഉറപ്പുനൽകിയതായി പ്രിയങ്ക ഗാന്ധി അറിയിച്ചു.
തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ കേന്ദ്രം അധികതുക നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാരിനു മറ്റൊന്നും ചെയ്യാനാകില്ല. സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്കുള്ള
മേപ്പാടി∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ വഞ്ചനക്കെതിരെ മേപ്പാടിയിൽ ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല. ദുരന്തബാധിതരുടെ കണ്ണീരൊപ്പാനുള്ള പോരാട്ടത്തിൽ തോരാമഴയിലും നാട് കൈകോർത്തു. ഉരുൾപൊട്ടി നാലുമാസം പിന്നിട്ടിട്ടും ദുരന്തബാധിതരുടെ പുനരധിവാസത്തിന് നയാപൈസ അനുവദിക്കാത്ത
മാനന്തവാടി∙ ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി. കന്നിയങ്കത്തിൽ തന്നെ ഉജ്വല വിജയം നൽകിയ വോട്ടർമാരോട് കൈകൂപ്പി നന്ദി പറഞ്ഞ പ്രിയങ്കയുടെ വാക്കുകൾ മാനന്തവാടിയിൽ ഒഴുകിയെത്തിയ ആയിരങ്ങൾ നെഞ്ചിലേറ്റി.
തിരുവനന്തപുരം ∙ വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രതിഷേധിച്ചു. അവരെ തല്ലിയതുകൊണ്ടു പ്രശ്നം തീരില്ല. ഉരുൾപൊട്ടലുണ്ടായി നാലു മാസം കഴിഞ്ഞിട്ടും ദുരന്തബാധിതർ തീരാദുരിതത്തിലാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ ദുരന്തബാധിതരുടെ ദുരിതം അനന്തമായി നീളുകയാണ്.
കോഴിക്കോട്∙ വയനാട്ടിൽ എന്തു ദുരന്തം ഉണ്ടായാലും അർഹതപ്പെട്ടത് നൽകില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ വിജയിച്ച സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം വോട്ടർമാർക്ക് നന്ദിയർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മുണ്ടക്കൈ, ചൂരൽമല ദുരന്ത ബാധിതർക്ക് ആദരാജ്ഞലികൾ അർപ്പിച്ചാണ് രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്.
കോഴിക്കോട്∙ വയനാട് കലക്ടറേറ്റിലേക്ക് സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച് ഒതുക്കാൻ നോക്കിയ പൊലീസ് നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാട് പുനരധിവാസത്തിന് പണം നല്കാത്തതിനും നടപടികള്‍ സ്വീകരിക്കാത്തതിനും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് വയനാട് കലക്ടറേറ്റിലേക്കു സമാധാനപരമായി പ്രകടനം നടത്തിയത്.
തിരുവനന്തപുരം∙ കൊടകര കുഴല്‍പണക്കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തെ ഭയക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ബിജെപി തൃശൂര്‍ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ മൊഴിയെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
തിരുവനന്തപുരം∙ വയനാട്ടിൽ പുനരധിവാസം മുടങ്ങിയത് പിണറായി സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രം നൽകിയ 860 കോടി രൂപ ട്രഷറിയിൽ ഉണ്ടായിട്ടും ദുരിതബാധിതർക്ക് വാടക കൊടുക്കാനുള്ള പണം പോലും പിണറായി സർക്കാർ നൽകിയില്ലെന്നും ബിജെപി സംഘടനാ പർവം യോഗത്തിൽ അദ്ദേഹം
കൽപറ്റ∙ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. 5 തവണ ലാത്തിച്ചാർച്ച് നടത്തിയ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയിക്കുൾപ്പെടെ ലാത്തിച്ചാർജിൽ പരുക്കേറ്റു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
തിരുവനന്തപുരം∙ വയനാട് മേപ്പാടി ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലാർക്ക് തസ്തികയിലാണ് നിയമനം. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു
കല്പറ്റ∙ വോട്ടര്‍മാര്‍ക്കു നന്ദി പറയുന്നതിന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി 30നും ഡിസംബര്‍ ഒന്നിനും വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. നാളെ പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്യും. ഇതിനുശേഷമായിരിക്കും മണ്ഡലത്തിലേക്കുള്ള യാത്ര. ടി.സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്, എന്‍.ഡി.അപ്പച്ചന്, കെ.എല്‍. പൗലോസ്, പി.കെ.
ന്യൂഡൽഹി ∙ വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ–ചൂരൽമല മേഖലയ്ക്കുള്ള ധനസഹായ പാക്കേജ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ വീണ്ടും ഉറപ്പു നൽകി. പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി.തോമസുമായി
മേപ്പാടി ∙ മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടികയിൽ 37 കുടുംബങ്ങളെ കൂട്ടിച്ചേർക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായി. ആദ്യഘട്ട പട്ടികയിലെ 346, രണ്ടാംഘട്ട പട്ടികയിലെ 174 എന്നീ കുടുംബങ്ങൾക്കു പുറമേയാണ് 37 കുടുംബങ്ങളെക്കൂടി പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്തിയത്. എല്ലാവരും മരിച്ച 16 കുടുംബങ്ങളെയും ആൾത്താമസമില്ലാത്ത 20 പാടികളെയും ഒഴിവാക്കി 484 കുടുംബങ്ങളെ ഉൾപ്പെടുത്തിയ പ്രാഥമിക പട്ടിക സർവകക്ഷിയോഗത്തിൽ അവതരിപ്പിച്ചു.
ന്യൂഡൽഹി ∙ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ –ചൂരൽമല മേഖലയ്ക്കുള്ള ധനസഹായ പാക്കേജ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ വീണ്ടും ഉറപ്പു നൽകി. പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
ന്യൂഡൽഹി/കണ്ണൂർ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജ് ഉടനുണ്ടാകുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്. സമയബന്ധിതമായി തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കെ.വി.തോമസ് അറിയിച്ചു. കൂടുതൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു.
മേപ്പാടി ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തഭൂമിയിൽ മോഷണം വ്യാപകം. ചൂരൽമല വില്ലേജ് ഓഫിസ് റോഡിലെ ദുരന്തബാധിത വീടുകളിലാണ് മോഷണം നടക്കുന്നത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ മേഖലകളിലെ തകർന്ന വീടുകളിൽ നിന്നുള്ള സാധനങ്ങളും അവശിഷ്ടങ്ങളും അടിഞ്ഞത് ഇൗ മേഖലയിലാണ്. ഇവയിൽ വിലപിടിപ്പുള്ള സാധനങ്ങളൊന്നും ഇപ്പോൾ കാണാനില്ലെന്ന്
മേപ്പാടി ∙ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ ഗവ.എൽപി സ്കൂളിനും വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനും സൗജന്യമായി ലഭിച്ച ബസുകൾ ഓടിത്തുടങ്ങിയില്ല.മണിപ്പാൽ ഫൗണ്ടേഷൻ സൗജന്യമായി 2 മാസങ്ങൾക്കു മുൻപാണു ബസുകൾ സ്കൂളുകൾക്കായി വാങ്ങി നൽകിയത്. എന്നാൽ, ഇതുവരെയായിട്ടും ബസുകൾ നിരത്തിലിറക്കാൻ
ന്യൂഡൽഹി ∙ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നു മുതൽ. സമ്മേളനത്തിൽ വഖഫ് ബിൽ പാസാക്കരുതെന്നും ഗൗതം അദാനിക്കെതിരായ കൈക്കൂലി ഇടപാടുവിഷയം ചർച്ച ചെയ്യണമെന്നും സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സർവകക്ഷിയോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. അതേസമയം ഇരു സഭകളുടെയും അധ്യക്ഷരുടെ അനുമതിയോടെ മാത്രമേ ഏതു വിഷയം ചർച്ച ചെയ്യണമെന്നതിൽ തീരുമാനമെടുക്കാൻ സാധിക്കൂവെന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു നിലപാടു സ്വീകരിച്ചു. വയനാട് ദുരിതാശ്വാസ വിഷയവും കേരളത്തിൽ നിന്നുള്ള എംപിമാർ ഉന്നയിച്ചു.
തിരുവനന്തപുരം∙ വയനാട് ദുരന്തനിവാരണത്തിനു കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പു നേട്ടത്തിനു വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വയനാട്ടിൽ ഇനി സമരപരമ്പര. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു കേന്ദ്രം സഹായം നൽകുന്നില്ലെന്നാരോപിച്ച് എൽഡിഎഫും കേന്ദ്രവും സംസ്ഥാനവും സഹായം നൽകുന്നില്ലെന്നാരോപിച്ച് യുഡിഎഫും സമര മുഖത്ത് ഇറങ്ങിക്കഴിഞ്ഞു. ചൊവ്വാഴ്ച ഹർത്താൽ നടത്തിക്കൊണ്ടാണു രണ്ട് മുന്നണികളും സമരം കടുപ്പിക്കാൻ തീരുമാനിച്ചത്.
മേപ്പാടി ∙ പ്രതിദിന സഹായവിതരണം മുടങ്ങിയതോടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണു മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർ.രണ്ടു മാസമായി ദുരന്തബാധിതർക്ക് പ്രതിദിന സഹായമായ 300 രൂപ ലഭിക്കുന്നില്ല. ദുരന്തത്തിനിരയായി പലയിടങ്ങളിൽ വാടക വീടുകളിലും സർക്കാർ ക്വാർട്ടേഴ്സിലും താമസിക്കുന്നവർക്ക് സഹായമായാണ് 300 രൂപ
കൊച്ചി ∙ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലയുടെ പുനർനിർമാണ, പുനരധിവാസ പ്രവര്‍ത്തനങ്ങൾക്കായി സംസ്ഥാനം 2219.033 കോടി രൂപ ആവശ്യപ്പെട്ടത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാര്‍. ഈ മാസം 13ന് സമർപ്പിച്ച പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പിഡിഎൻഎ) റിപ്പോർട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ പറഞ്ഞു.
ജീവൻ മാത്രം അവശേഷിച്ചവരായി മഹാദുരന്തത്തിൽനിന്നു പുറത്തുകടന്നവർക്കു പ്രതീക്ഷ നൽകുന്ന വാർത്തകളൊന്നുമല്ല ഏറ്റവും പുതുതായി നാം കേൾക്കുന്നത്. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുകയോ പുനരധിവാസത്തിനു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുകയോ ചെയ്യാതെ കേന്ദ്രസർക്കാർ കയ്യൊഴിയുന്നതിന്റെ പ്രതിഷേധക്കനൽ ഇപ്പോഴും നീറിനീറി നിൽക്കുകയാണ്.
തിരുവനന്തപുരം ∙ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, മേപ്പാടി, വിലങ്ങാട് പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കു കേന്ദ്ര സഹായം വൈകുന്നതിനെതിരെ ഡൽഹിയിൽ യോജിച്ച പ്രക്ഷോഭത്തിന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം. 25ന് ആരംഭിക്കുന്ന ശൈത്യകാല ലോക്സഭാ സമ്മേളനത്തിനു മുന്നോടിയായാണ് കേരളത്തിന്റെ ആവശ്യങ്ങൾ എംപിമാരെ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചത്. പാർലമെന്റിന് അകത്തും പുറത്തും യോജിച്ച പ്രതിഷേധങ്ങൾക്ക് എൽഡിഎഫ്, യുഡിഎഫ് എംപിമാർ ഒരുമിച്ചു നീങ്ങും. പാർലമെന്റിനു പുറത്തെ പ്രതിഷേധങ്ങൾ എങ്ങനെ വേണമെന്ന് എംപിമാർ ഡൽഹിയിൽ തീരുമാനിക്കും. ബിജെപി എംപിമാർ യോഗത്തിനെത്തിയില്ല.
മേപ്പാടി(വയനാട്) ∙ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള പ്രതിദിന സഹായം മുടങ്ങി. സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് ഒരു മാസത്തെ തുക മാത്രമാണ് ഇവർക്കു ലഭിച്ചത്. ഒരു കുടുംബത്തിലെ പ്രായപൂർത്തിയായ 2 പേർക്ക് ദിവസേന 300 രൂപ വീതം നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതനുസരിച്ച് ദുരന്തബാധിതർക്ക് ഓഗസ്റ്റിൽ ഒരു മാസത്തെ തുക ഒന്നിച്ചു ലഭിച്ചു. എന്നാൽ, പിന്നീട് നിലയ്ക്കുകയായിരുന്നു.
കൽപറ്റ ∙ സഹായം നൽകാനാവില്ലെന്നു കേന്ദ്ര സർക്കാരും പണമില്ലെന്നു സംസ്ഥാന സർക്കാരും പറയുമ്പോൾ, വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവരുടെ ജീവിതം ഇരുളിൽ. ‘ഇനിയെന്ത്?’ എന്ന ചോദ്യവുമായാണ് ഓരോ ദിവസവും അവർ തള്ളി നീക്കുന്നത്. എല്ലാവരേയും പുനരധിവസിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ ഇടയ്ക്കിടെ വാഗ്ദാനം നൽകുമെന്നല്ലാതെ യാതൊരു നടപടിയുമില്ല. സന്നദ്ധ സംഘടനകളും വ്യക്തികളും സഹായിച്ചാൽ മാത്രമേ പുനരധിവാസം നടക്കൂ എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടികയിൽനിന്നു ദുരന്തബാധിതരിലെ ബഹുഭൂരിപക്ഷം പേരെയും ഒഴിവാക്കി. ദുരന്തത്തിൽ വീട് നഷ്ടപ്പെടുകയും വാസയോഗ്യമല്ലാതായിത്തീരുകയം ചെയ്ത 983 കുടുംബങ്ങൾ വാടകവീടുകളിൽ കഴിയുമ്പോഴും കരട് പട്ടികയിൽ ഇടം നേടിയത് 396 കുടുംബങ്ങൾ മാത്രം. മുണ്ടക്കൈ വാർഡിലെ 142 കുടുംബങ്ങളെയും ചൂരൽമല വാർഡിലെ 141 കുടുംബങ്ങളെയും അട്ടമല വാർഡിലെ 113 കുടുംബങ്ങളെയും മാത്രമേ പട്ടികയിൽ ഉൾപെടുത്തിയുള്ളൂ.
തിരുവനന്തപുരം∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കേന്ദ്രം അധിക സഹായം നിഷേധിച്ചത് ലോക്സഭയിൽ ഉയർത്താൻ എൽഡിഎഫും യുഡിഎഫും. ഇന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്യും. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി കേരളം അധിക സഹായം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ അനുവദിക്കാത്തതിനെതിരെ ഒരുമിച്ചു മുന്നേറണമെന്ന ആവശ്യം യോഗത്തിൽ മുഖ്യമന്ത്രി ഉന്നയിക്കും.
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ നിസ്സാരവൽക്കരിച്ചുള്ള മുൻ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. ഉരുൾപൊട്ടൽ ഒരു പഞ്ചായത്തിലെ 3 വാർഡുകളിലല്ലേ ബാധിച്ചുള്ളു എന്നായിരുന്നു തിരുവനന്തപുരത്തു വച്ചുള്ള വി.മുരളീധരന്റെ പരാമർശം. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ പൂർണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കട കമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ കൽപറ്റ,
തിരുവനന്തപുരം ∙ ഉരുൾപൊട്ടലിൽ വയനാട്ടിലെ ഒരു നാടു മുഴുവൻ ഒലിച്ചുപോയെന്നു പറയുന്നതു ശരിയല്ലെന്നു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. 2 പഞ്ചായത്തുകളിലെ 3 വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വൈകാരികമായി സംസാരിക്കുന്നതിൽ അർഥമില്ല. കേന്ദ്രത്തിന്റെ അധിക സഹായത്തിന്റെ പേരിൽ ഇന്ത്യാസഖ്യം വ്യാജപ്രചാരണം നടത്തുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ തീവ്രദുരന്തമായി (Disaster of severe nature) പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേൽ കേന്ദ്രം ഇനിയും തീരുമാനമെടുത്തിട്ടില്ല. തീവ്രദുരന്തങ്ങളിൽ കേന്ദ്രം അനുവദിക്കുന്ന അധിക അടിയന്തര ധനസഹായമാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാൽ 75% കേന്ദ്രവിഹിതമുള്ള സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (State Disaster Response Fund-എഡ്ഡിആർഎഫ്) ആവശ്യത്തിനു പണമുണ്ടല്ലോയെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന ഔദ്യോഗിക മറുപടി. അതേസമയം, തീവ്രദുരന്തങ്ങൾ കണക്കിലെടുത്ത് ഇക്കൊല്ലം മാത്രം 5 സംസ്ഥാനങ്ങൾക്ക് 4043 കോടി രൂപയാണ് കേന്ദ്രസർക്കാർ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് അടിയന്തരസഹായമായി നൽകിയത്. ഇത് ഈ സംസ്ഥാനങ്ങൾക്ക് ലഭിച്ച
കൽപ്പറ്റ∙ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താലിൽ വയനാട് നിശ്ചലം. 12 മണിക്കൂർ ഹർത്താലിന്റെ ഭാഗമായി പ്രതിഷേധക്കാർ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. ഹർത്താൽ ആണെന്ന് അറിയാതെ എത്തിയ നിരവധി യാത്രക്കാരാണ് അതിർത്തികളിൽ കുടുങ്ങിയത്.
കൽപറ്റ∙ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ ചൊവ്വാഴ്ച. പുനരധിവാസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ലവൽ 3 വിഭാഗത്തിൽപെടുത്താൻ കേന്ദ്രസർക്കാരിനുമേൽ സംസ്ഥാനം സമ്മർദം ശക്തമാക്കും. കേന്ദ്രസഹായത്തോടെ മാത്രം പുനരധിവാസ പ്രവർത്തനം കൈകാര്യം ചെയ്യാനാകുന്ന ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തങ്ങളാണ് ഈ ഗണത്തിൽവരുന്നത്. ലവൽ 3 ദുരന്തമായി അംഗീകരിച്ചാൽ മറ്റു സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെയടക്കം ഫണ്ടും ദേശീയ – രാജ്യാന്തര തലത്തിലുള്ള സഹായവും സ്വീകരിക്കാനാകും. ഓഖി, പ്രളയ ദുരന്തങ്ങൾ ലവൽ 3ൽ ഉൾപ്പെടുത്തിയിരുന്നെന്നും കേരളം ചൂണ്ടിക്കാട്ടും.
തിരുവനന്തപുരം ∙ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ– ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്രം കൈമലർത്തിയതോടെ സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് 1,500 കോടി കണ്ടെത്തേണ്ടി വരും. ദുരന്തമേഖലയിലേക്കുള്ള എല്ലാ സഹായങ്ങളും പ്രഖ്യാപിച്ചതു സംസ്ഥാന സർക്കാരാണ്. ഇതിനു പുറമേ പുനരധിവാസ പാക്കേജും പൂർത്തിയാക്കണം.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായത്. ഈ മഹാദുരന്തമുണ്ടാക്കിയ ആഘാതത്തിൽനിന്നു കരകയറാൻ കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ഒറ്റയ്ക്കു സാധിക്കില്ല. അത്രവലിയ സാമ്പത്തിക–അടിസ്ഥാന സൗകര്യ തകർച്ചയാണു മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായിരിക്കുന്നത്. രണ്ട് ഗ്രാമങ്ങൾ പൂർണമായും ഇല്ലാതായി. 251 പേർ മരിച്ചു. 47 പേരെ കാണാതാകുകയും ചെയ്ത മഹാ ദുരന്തം. വീടുകളും പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമെല്ലാം തകർന്നടിഞ്ഞു. പിറന്നുവീണ നാടിൽനിന്നു ചിതറിക്കപ്പെട്ട് വയനാട്ടിലെ വിവിധ ഇടങ്ങളിലെ വാടകവീടുകളിൽ കഴിയുകയാണു ദുരന്തബാധിതർ. അടുത്തിടെ ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാൻ അവരിൽ പലരുമെത്തിയപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞത് എങ്ങനെ കേരളത്തിനു മറക്കാനാകും. ടൗൺഷിപ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ
വയനാടിനു പ്രത്യേക സാമ്പത്തിക സഹായം നല്‍കാത്ത കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനത്തു വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ സര്‍ക്കാര്‍ ഈ വര്‍ഷമാദ്യം കേന്ദ്രത്തില്‍നിന്ന് എന്‍ഡിആര്‍എഫ് വരള്‍ച്ചാസഹായം നേടിയെടുത്തത് സുപ്രീംകോടതി കയറി. അതിശക്തമായ നിയമപോരാട്ടത്തിനൊടുവില്‍ കേന്ദ്രം നല്കിയതാകട്ടെ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ നാലിലൊന്നു മാത്രം. ബിജെപി ഇതര സര്‍ക്കാരുകളോടു കേന്ദ്രം നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ അനുഭവവും.
കൽപറ്റ∙ രാത്രിയായാൽ മകൻ ശ്രീനിഹാലിന്റെ പാവയും കെട്ടിപ്പിടിച്ച് ജാൻവി കരയാൻ തുടങ്ങും. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല ഭർത്താവ് അനിൽ കുമാറിന്. ജീവിച്ചിരിക്കുന്നതു തന്നെ എന്തിനാണെന്ന് അറിയാതെ ജീവിതം തള്ളിനീക്കുകയാണ്. ഉരുൾപൊട്ടി മൂന്നര മാസം കഴിഞ്ഞിട്ടും ദുരന്തം അതേ പടി തുടരുന്നു. ഉരുൾപൊട്ടൽ
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ– ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും ഉരുണ്ടുകളിക്കുന്നതു വ്യാപകമായ പ്രതിഷേധത്തിനു കാരണമായിരിക്കുന്നു. ഉരുൾപൊട്ടലുണ്ടായി പതിനൊന്നാം ദിവസം ഈ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തെയും സഹായവാഗ്ദാനത്തെയും ഏറെ പ്രതീക്ഷയോടെയാണ് ഈ മേഖല കണ്ടതെങ്കിലും അനിശ്ചിതത്വമാണ് ഇപ്പോൾ ബാക്കിയാവുന്നത്.
ആലപ്പുഴ ∙ വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു ധനസഹായം വൈകുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫും യുഡിഎഫും 19ന് ഹര്‍ത്താൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണു വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എത്തിയിട്ടും വയനാടിന് ഇതുവരെയും യാതൊരു സഹായവും ചെയ്തില്ല. ആരുടെ സഹായമില്ലെങ്കിലും വയനാട് ദുരന്തമേഖലയിലുള്ളവരുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം ∙ വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വച്ചത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലു മാസം കഴിഞ്ഞിട്ടും സർവകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചില്ല.
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് കേന്ദ്രസഹായം നിഷേധിക്കുന്നതിനെതിരെ 19ന് വയനാട്ടിൽ ഹർത്താലിനു ആഹ്വാനം ചെയ്ത് യുഡിഎഫ്. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ–ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും ഉരുണ്ടുകളിക്കുന്നതിലാണു പ്രതിഷേധം. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടിൽ (എസ്ഡിആർഎഫ്) ബാക്കിയുണ്ടെന്നാണു ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞദിവസം നൽകിയ കത്തിൽ പറയുന്നത്.
തിരുവനന്തപുരം∙ വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കേരളത്തിന്റെ അത്ര ഗുരുതരമല്ലാത്ത ദുരന്തങ്ങള്‍ നടന്ന സംസ്ഥാനത്ത് ഇതിനകം തന്നെ സഹായം നല്കാന് ബിജെപി സര്‍ക്കാര്‍ തയാറായിട്ടുണ്ട്.
വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ് പ്രകടമാകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നത്. മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താന്‍ തക്കവണ്ണം എന്തു തെറ്റാണ് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും ബാലഗോപാൽ പറഞ്ഞു.
പാലക്കാട്∙ വയനാട് ദുരിതാശ്വാസത്തിന് പണം തരില്ലെന്ന കേന്ദ്രസർക്കാരിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മറ്റു സംസ്ഥാനങ്ങൾക്ക് കിട്ടിയതു പോലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഈ തീരുമാനം വന്നതെന്നത് പ്രധാനപ്പെട്ടതാണെന്നും സതീശൻ പറഞ്ഞു.
തിരുവനന്തപുരം∙ മുണ്ടക്കൈ–ചൂരൽമല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാർ നിലപാട് കടുത്ത വഞ്ചനയാണെന്നും കേന്ദ്രസഹായം നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കര്‍മഭൂമിയായതിനാലാണോ വയനാടിനോട് ഈ വിവേചനമെന്ന് സംശയിക്കുന്നു. പ്രധാനമന്ത്രിക്ക് രാഷ്ട്രീയ തിമിരം ബാധിച്ചുവോയെന്ന് ജനങ്ങള്‍ ചോദിക്കുന്നു
കൊച്ചി∙ വയനാട് മുണ്ടക്കൈ–ചൂരമൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ഇക്കാര്യങ്ങൾ പരിശോധിക്കുന്ന ഉന്നതാധികാര സമിതിയുടെ കൈവശമാണെന്നും ആ സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നും പ്രത്യേക സഹായം അനുവദിക്കില്ലെന്നുമുള്ള കേന്ദ്രസർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. ദുരന്തം നടന്ന് 112 ദിവസം കഴിഞ്ഞിട്ടും സഹായം അനുവദിക്കാതെ കേന്ദ്രം ദുരന്തബാധിതരോടു ക്രൂരത
ന്യൂഡൽഹി ∙ വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ–ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും ഉരുണ്ടുകളിക്കുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടിൽ (എസ്ഡിആർഎഫ്) ബാക്കിയുണ്ടെന്നാണ് ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞദിവസം നൽകിയ കത്തിൽ പറയുന്നത്.
ന്യൂഡൽഹി∙ വയനാടിനെ തകർത്തെറിഞ്ഞ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസഹായം നിഷേധിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാൽ ഇരകളെ ഒറ്റപ്പെടുത്തുന്നത് അസ്വീകാര്യമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.