ധനസമ്പാദന പദ്ധതി: നിക്ഷേപകർക്ക് നികുതി ആനുകൂല്യം വേണം

Mail This Article
ന്യൂഡൽഹി ∙ കേന്ദ്രആസ്തികൾ സ്വകാര്യമേഖലയ്ക്കു തുറന്നുനൽകി പണം സമാഹരിക്കുന്ന 'ദേശീയ ധനസമ്പാദന പദ്ധതി'യിലേക്കു വ്യക്തിഗത നിക്ഷേപകരെ ആകർഷിക്കാൻ ആദായനികുതി ആനുകൂല്യം നൽകണമെന്നു നിതി ആയോഗ് ശുപാർശ ചെയ്തു. 6 ലക്ഷം കോടി രൂപ സമാഹരിക്കുകയാണു ദേശീയ ധനസമ്പാദന പദ്ധതിയുടെ ലക്ഷ്യം. ആസ്തികൾ കരാർ അടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്കു സ്വകാര്യസ്ഥാപനങ്ങൾക്കു നൽകി പണം സമാഹരിക്കുകയാണു കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യം.
നികുതി ഇളവ് എന്തിന്?
∙ നിക്ഷേപകർക്ക് അടിസ്ഥാനസൗകര്യ പദ്ധതികളിൽ നിക്ഷേപം നടത്താൻ സഹായിക്കുന്ന സംവിധാനമായ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (ഇൻവിറ്റ്), റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (റെയിറ്റ്) മാതൃകകളാണു മിക്ക മേഖലകളിലും സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇവയിൽ വ്യക്തിഗത നിക്ഷേപകരെ ആകർഷിക്കാനാണ് ആദായനികുതി ആനുകൂല്യം നിർദേശിച്ചിരിക്കുന്നത്. നികുതി ഇളവിനു പുറമേ ഇത്തരം ട്രസ്റ്റുകളെ നിർധനത്വ ചട്ടത്തിന്റെ (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്–ഐബിസി) കീഴിലാക്കി നിക്ഷേപകർക്കു കൂടുതൽ സുരക്ഷിതത്വ ബോധം നൽകണമെന്നും ശുപാർശയുണ്ട്.
സർക്കാരുകൾക്കും സ്ഥാപനങ്ങൾക്കും പദ്ധതികൾക്ക് ആവശ്യമായ പണം നിക്ഷേപത്തിലൂടെ ലഭിക്കുമ്പോൾ ആസ്തികളിൽ നിന്നുള്ള ലാഭം ഇൻവിറ്റ് ഉടമകൾക്കും നൽകും.
English Summary: 'Give Tax Breaks, Include Under IBC': NITI Aayog Suggestions On National Monetisation Pipeline