രക്ഷാസമിതിയിൽ കാലാനുസൃത മാറ്റം വേണം: ഗുട്ടെറസ്
Mail This Article
×
ന്യൂഡൽഹി ∙ യുഎൻ രക്ഷാസമിതി അടക്കമുള്ള രാജ്യാന്തര സംവിധാനങ്ങളിൽ കാലാനുസൃത പരിഷ്കാരം ആവശ്യമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇന്ത്യയുടെ യുഎൻ രക്ഷാസമിതി അംഗത്വം സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഗുട്ടെറസിന്റെ മറുപടി. രാജ്യാന്തര നയതന്ത്ര രംഗത്തു പ്രധാന പങ്കാളിയാണ് ഇന്ത്യ. എന്നാൽ രക്ഷാസമിതി അംഗത്വം താനല്ല, അംഗങ്ങളാണ് തീരുമാനിക്കുന്നതെന്നും പറഞ്ഞു.
രക്ഷാസമിതിയിലെ 2 പ്രധാന സ്ഥിരാംഗങ്ങളായ ചൈനയുടെയും റഷ്യയുടെയും തലവന്മാർ ജി20യിൽ പങ്കെടുക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന്, തലവനു പകരം മറ്റൊരാൾ രാജ്യത്തെ പ്രതിനിധീകരിച്ചാലും ഫലം ഒന്നുതന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
English Summary : Security Council needs seasonal change says Antonio Guterres
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.