19ന് ഹാജരാവാൻ കേജ‍്‍രിവാളിന് ഇ.ഡി നോട്ടിസ്

Mail This Article
×
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് 19ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടിസ് നൽകി. ആറാം തവണയാണ് മുഖ്യമന്ത്രിക്ക് നോട്ടിസ് നൽകുന്നത്. ഇ.ഡിയുടെ ആവശ്യം മുൻപ് 5 തവണയും കേജ‍്‍രിവാൾ തള്ളിയിരുന്നു. ചോദ്യം ചെയ്യലിനു വിധേയനാകാൻ മുഖ്യമന്ത്രി തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി നൽകിയ ഹർജിയിൽ 17നു നേരിട്ട് ഹാജരാവണമെന്ന് കേജ‍്‍രിവാളിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
English Summary:
Enforcement Directorate notice to Arvind kejriwal to appear on February 19
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.