ADVERTISEMENT

ധാക്ക ∙ ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തു 3500 പേരെ ദുരൂഹമായി കാണാതായ സംഭവങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടതായി ബംഗ്ലദേശ് ഇടക്കാല സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ. കാണാതായ ചിലരെങ്കിലും ഇന്ത്യയിലെ ജയിലുകളിലുണ്ടെന്ന് കമ്മിഷനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങൾ കൂട്ടായി ശ്രമിച്ച് ഇന്ത്യയിലെ ജയിലുകളിലുള്ള ബംഗ്ലദേശ് പൗരരെ തിരിച്ചറിയാൻ നടപടിയുണ്ടാകണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു. വിരമിച്ച സുപ്രീം കോടതി ജഡ്ജി മൈനുൽ ഇസ്‌ലാം ചൗധരിയുടെ നേതൃത്വത്തിലുള്ളതാണ് 5 അംഗ കമ്മിഷൻ

English Summary:

Sheikh Hasina's Rule: Bangladesh disappearances under Sheikh Hasina's rule are linked to India, according to a commission of inquiry. The report alleges that some of the missing 3500 individuals are imprisoned in India, prompting calls for repatriation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com