ADVERTISEMENT

മാവേലിക്കര (ആലപ്പുഴ) ∙ കഥകളി മദ്ദള കലാകാരൻ വാരണ‍ാസി വിഷ്ണു നമ്പൂതിരി (83) അന്തരിച്ചു. ഇന്നലെ പുലർച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടത്തി. 1937 ജനുവരി 20നു വാരണാസി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ദ്രൗപതി അന്തർജനത്തിന്റെയും മകനായി ജനിച്ച വിഷ്ണു നമ്പൂതിരി, കഥകളി ചെണ്ടവിദ്വാൻ വാരണാസി മാധവൻ നമ്പൂതിരിയുടെ സഹോദരനാണ്.

‘വാരണാസി സഹോദരന്മാർ’ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. 1952ൽ അരങ്ങേറ്റം കുറിച്ച വിഷ്ണു നമ്പൂതിരി, 2002ൽ ജ്യേഷ്ഠൻ വാരണാസി മാധവൻ നമ്പൂതിരിയുടെ മരണത്തോടെ മേള വേദികളോടു വിടപറഞ്ഞു. 2012ൽ മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിൽ നടന്ന ലവണാസുരവധം കഥകളിയിൽ ആസ്വാദകരുടെ നിർബന്ധത്തിനു വഴങ്ങി വീണ്ടും മദ്ദളം വായിച്ചു.

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം (2015), കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലാരത്നം തുടങ്ങിയ ബഹുമതികൾ തേടിയെത്തി. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി ലഭിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ മുൻ ഭരണസമിതി അംഗമാണ്. മാവേലിക്കര മണ്ണൂർ മഠം കൊട്ടാരം ശിവക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു.

ഭാര്യ: പയ്യന്നൂർ കോറോത്ത് വെള്ളിയോട്ട് ഇല്ലത്ത് പരേതയായ സരസ്വതി അന്തർജനം. മക്കൾ: വി.നാരായണൻ നമ്പൂതിരി (മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക്), വി.രാധാദേവി. മരുമക്കൾ: തിരുവല്ല കാരക്കാട് അക്കരമഠം ഈശ്വരൻ നമ്പൂതിരി (തിരുവല്ല പുതുക്കുളങ്ങര ദേവീക്ഷേത്ര മേൽശാന്തി), സാവിത്രിദേവി. 

English summary: Varanasi Vishnu Namboothiri passes away  

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com