അഴിമതിക്കേസിൽ കോടതി പരാമർശത്തെ തുടർന്നു രാജിവച്ചവർ
Mail This Article
എൻ.ശ്രീനിവാസൻ
വകുപ്പ്: എക്സൈസ്, പാർട്ടി: എസ്ആർപി , രാജി: 1986 മേയ് 30
കാരണം: പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് അഴിമതി നിരോധന കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്ന്.
ആർ.ബാലകൃഷ്ണ പിള്ള
വകുപ്പ്: ഗതാഗതം, പാർട്ടി: കേരള കോൺഗ്രസ്
രാജി: 1995 ജൂലൈ 28
കാരണം: ഇടമലയാർ കേസിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു പ്രത്യേക കോടതി കണ്ടെത്തിയതിനെ തുടർന്ന്.
കെ.പി. വിശ്വനാഥൻ
വകുപ്പ്: വനം
പാർട്ടി: കോൺഗ്രസ്
രാജി: 2005 ഫെബ്രുവരി 10
കാരണം: ചന്ദനമാഫിയയ്ക്കു വനംമന്ത്രിയുമായി നേരിട്ടു ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമർശത്തെ തുടർന്ന്.
ടി.യു.കുരുവിള
വകുപ്പ്: പൊതുമരാമത്ത്
പാർട്ടി: കേരള കോൺഗ്രസ് ജെ
രാജി: 2007 സെപ്റ്റംബർ 3
കാരണം: മന്ത്രിയുടെ മക്കൾ നടത്തിയ വിവാദഭൂമി ഇടപാടുകളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനാൽ.
കെ.എം.മാണി
വകുപ്പ്:ധനകാര്യം, നിയമം
പാർട്ടി: കേരള കോൺഗ്രസ് (എം)
രാജി: 2015 നവംബർ 10
കാരണം: ബാർക്കോഴ കേസിൽ തുടരന്വേഷണ വിധിക്കെതിരെ വിജിലൻസ് നൽകിയ അപ്പീൽ തള്ളി ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ തുടർന്ന്.
* നിലവിലെ പിണറായി മന്ത്രിസഭയിൽ നിന്നു രാജിവച്ച ഇ.പി.ജയരാജൻ (വ്യവസായം), തോമസ് ചാണ്ടി (ഗതാഗതം), കെ.ടി.ജലീൽ (സിപിഎം സ്വതന്ത്രൻ) എന്നിവരും കോടതി പരാമർശത്തെ തുടർന്നാണു രാജിവച്ചത്.