ADVERTISEMENT

പട്ടാമ്പി ∙ വളർത്തുനായയുടെ രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിച്ചെന്ന പരാതിയിൽ പെ‍ാലീസ് അന്വേഷണം ആരംഭിച്ചു. ചിത്രകാരിയും അധ്യാപികയുമായ മുതുതല പറക്കാട് പുതിയനാംപറമ്പത്ത് ദുർഗാ ഭവനിൽ ദുർഗ മാലതിയുടെ കാണാതായ വളർത്തുനായയാണു രണ്ടു കണ്ണും നഷ്ടപ്പെട്ട നിലയിൽ കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയത്. കെട്ടിയിട്ടിരുന്ന ‘നക്കു’ എന്ന നായയെ ഒരാഴ്ച മുൻപു വീട്ടിൽനിന്നു കാണാതാവുകയായിരുന്നു.

തിരിച്ചെത്തിയ നായയുടെ ദേഹത്തു മറ്റു മുറിവുകളില്ല. കണ്ണ് ആരോ കുത്തിപ്പെ‍ാട്ടിച്ചതാവാമെന്ന നിഗമനത്തിലാണു വീട്ടുകാരും നായയെ ചികിത്സിച്ച ഡോക്ടർമാരും. ഇന്നലെ തൃശൂർ വെറ്ററിനറി ആശുപത്രിയിൽ നായയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

Content Highlight: Cruelty against dog

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com