ക്വട്ടേഷൻ ആക്രമണം; പരുക്കേറ്റ കർഷകൻ മരിച്ചു
Mail This Article
×
പുൽപള്ളി ∙ കുടകിലെ സോമവാർപെട്ടിൽ മലയാളി ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ പുൽപള്ളി സ്വദേശിയായ കർഷകൻ നടക്കുഴയ്ക്കൽ ജോസ് (77) മരിച്ചു. മാർച്ച് 17നാണ് പുൽപള്ളി, ഇരുളം സ്വദേശികളായ ക്വട്ടേഷൻ സംഘം ജോസിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്.
കൃഷിയിടത്തിലെ വീട് തകർത്ത് ജോസിനെയും മകൻ സാബുവിനെയും തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. ശ്രീമംഗ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ ഇരുവരെയും പൊലീസ് സോമവാർപെട്ട് ആശുപത്രിയിലാക്കി. ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടെങ്കിലും തലയ്ക്കേറ്റ പരുക്ക് പ്രശ്നമായി.
English Summary:
Pulpally native farmer died after being injured in attack by quotation gang
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.