ADVERTISEMENT

കോട്ടയം ∙ തൊഴിൽമേഖലയിലെ ചൂഷണം തടയാൻ പുതിയ നിയമങ്ങൾ രൂപപ്പെടുത്തണമെന്നു സിഐടിയു ജില്ലാ കൗൺസിൽ. സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റെജി സഖറിയ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ, കെ.ബി. രമ, വി.കെ. സുരേഷ് കുമാർ, വി. ജയപ്രകാശ്, ഡി. ബൈജു, കെ.ആർ.അജയ്, ഡി. സേതു ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. 

കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, ഇഎസ്ഐ, ബോണസ് പരിധി ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്തുക, സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക, സ്കീം വർക്കേഴ്‌സിനോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

English Summary:

Law to prevent exploitation in labour sector should be framed: CITU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com