ADVERTISEMENT

തിരുവനന്തപുരം ∙ ഭൂമി, കെട്ടിട നിർമാണം, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതി പരിഹരിക്കാനായി താലൂക്കുതലത്തിൽ മന്ത്രിമാരുടെ അദാലത്ത് സംഘടിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ, മേയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണു വീണ്ടും ഡിസംബർ, 2025 ജനുവരി മാസങ്ങളിൽ അദാലത്ത് നടത്തുന്നത്. 

∙ അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ: ഭൂമി പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കം, സർട്ടിഫിക്കറ്റുകളുടെയും ലൈസൻസുകളുടെയും കാലതാമസം, നിരസിക്കൽ, കെട്ടിടനിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടിക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ, ഭിന്നശേഷിക്കാരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, മലിനീകരണം, മാലിന്യ സംസ്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, ശുദ്ധജല വിതരണം, റേഷൻ കാർഡ്, വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, സഹായം, ഭക്ഷ്യ സുരക്ഷ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, സ്കോളർഷിപ്പുകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം. 

∙ പരിഗണിക്കാത്ത വിഷയങ്ങൾ: നിർദേശങ്ങൾ, അഭിപ്രായങ്ങൾ, ലൈഫ് മിഷൻ, തൊഴിൽ ആവശ്യം, പിഎസ്‌സി, വായ്പ എഴുതിത്തള്ളൽ, പൊലീസ് കേസുകൾ, പട്ടയങ്ങൾ, ഭൂമി തരംമാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു സഹായത്തിനുള്ള അപേക്ഷകൾ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ, ചികിത്സാ സഹായം, റവന്യു റിക്കവറി. 

English Summary:

Cabinet Decides to Hold Ministerial Adalats at Taluk Level to Address Public Grievances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com