സുരക്ഷാ പുരസ്കാരങ്ങൾ മനോരമയ്ക്ക് സമ്മാനിച്ചു

Mail This Article
കൊച്ചി ∙ രണ്ടു വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മനോരമയ്ക്ക് നാഷനൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററിന്റെ സുരക്ഷാ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇടത്തരം വ്യവസായ വിഭാഗത്തിൽ മനോരമയുടെ കൊച്ചിയിലെ അരൂർ പ്രിന്റിങ് യൂണിറ്റും സൂക്ഷ്മ വ്യവസായ വിഭാഗത്തിൽ മനോരമ കണ്ണൂർ യൂണിറ്റുമാണ് ഒന്നാം സ്ഥാനം നേടിയത്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിൽനിന്ന് അരൂർ പ്രിന്റിങ് യൂണിറ്റിനായി പ്രൊഡക്‌ഷൻ ആൻഡ് മെയ്ന്റൻസ് വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജർ ബിനോയ് തോമസ്, പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജർ അഭിലാഷ് നൈനാൻ തോമസ് എന്നിവർ പുരസ്കാരം സ്വീകരിച്ചു.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ പി.പ്രമോദ് മനോരമ കണ്ണൂർ യൂണിറ്റിന് പുരസ്കാരം സമ്മാനിച്ചു. പ്രൊഡക്‌ഷൻ ആൻഡ് മെയ്ന്റനൻസ് ഡപ്യൂട്ടി ജനറൽ മാനേജർ കെ.ആർ.ഹരികുമാർ, പിആൻഡ്എ എക്സിക്യൂട്ടീവ് സി.ജെ.ജോസഫ് എന്നിവർ പുരസ്കാരം സ്വീകരിച്ചു.
പി.പ്രമോദ് അധ്യക്ഷനായിരുന്നു. ബിജു പ്രഭാകർ ഉദ്ഘാടനം ചെയ്തു. നാഷനൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ സെക്രട്ടറി എ.എൽ.ജാക്സൺ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി.വിനോദ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയൺമെന്റൽ എൻജിനീയർ പി.കെ.ബാബുരാജ്, എച്ച്ഒസിഎൽ സിജിഎം ഡി.സിന്ധു, ഫാക്ട് സിജിഎം കെ.എഫ്.സജോ, ഇന്റർനാഷനൽ പവേർഡ് ആക്സസ് ഫെഡറേഷൻ മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ റീജനൽ മാനേജർ ജാസൺ വുഡ്സ്, പെട്രോനെറ്റ് എൽഎൻജി സീനിയർ മാനേജർ ദിലീപ് മാധവൻ, സിന്തൈറ്റ് ഇൻഡസ്ട്രീസ് എജിഎം ലിജോ ജോർജ് എന്നിവർ പ്രസംഗിച്ചു.