'ഞങ്ങൾ എന്തെങ്കിലും ചെയ്യാനുണ്ടോ?': വകുപ്പുകൾക്ക് കത്തയച്ച് ധനസെക്രട്ടറി

Mail This Article
തിരുവനന്തപുരം ∙ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ മെല്ലെപ്പോക്കു ചൂണ്ടിക്കാട്ടി വകുപ്പു സെക്രട്ടറിമാർക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനത്തിനു പിന്നാലെ, നടപ്പാക്കാനുള്ള തീരുമാനങ്ങൾ വല്ലതും ബാക്കിയുണ്ടോ എന്ന അന്വേഷണവുമായി ധനവകുപ്പ്. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ അധ്യക്ഷതയിൽ ചേർന്ന യോഗങ്ങളിൽ എടുത്ത തീരുമാനങ്ങളിൽ ഏതെങ്കിലും ധനവകുപ്പിന്റെ അനുമതി കാത്തിരിക്കുകയാണെങ്കിൽ അക്കാര്യം അറിയിക്കണമെന്നാവശ്യപ്പെട്ട് ധനസെക്രട്ടറി ഡോ.എ.ജയതിലക് മറ്റു വകുപ്പു സെക്രട്ടറിമാർക്കു കത്തു നൽകി.
-
Also Read
ആ വ്യത്യസ്തനെ ഒടുവിൽ തിരിച്ചറിഞ്ഞു!
മറ്റു വകുപ്പുകളുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ധന, നിയമ, റവന്യു വകുപ്പുകൾ തടസ്സം നിൽക്കുകയാണെങ്കിൽ ഉടൻ ഒഴിവാക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറിയും കർശന നിലപാടെടുത്തു. വിവിധ വകുപ്പുകളിൽനിന്ന് ഒട്ടേറെ ഫയലുകൾ എത്തുന്നതിനാൽ ഏതൊക്കെയാണ് അടിയന്തര പ്രാധാന്യമുള്ളവയെന്നും ദീർഘനാളായി തീരുമാനം കാത്തുകിടക്കുന്നവയെന്നും ധനവകുപ്പിനു കൃത്യതയില്ല.
ഇതെത്തുടർന്നാണു മറ്റു വകുപ്പുകളോടു തന്നെ ധനവകുപ്പിന്റെ തീരുമാനം ആവശ്യമുള്ളവ അറിയിക്കാൻ ആവശ്യപ്പെട്ടത്. താൻ നിർദേശിക്കുന്ന കാര്യങ്ങൾ പോലും ഐഎഎസ് ഉദ്യോഗസ്ഥർ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന വിമർശനമാണ് മുഖ്യമന്ത്രി വാക്കാലും ഫയലിൽ എഴുതിയും ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചത്.