ADVERTISEMENT

കോട്ടയം∙ മഹാരാഷ്ട്രയിലെ സോലാപ്പുരിൽ ലോക്ഡൗൺ മൂലം കുടുങ്ങി കിടന്ന 17 വിദ്യാർത്ഥികൾ ഉൾപ്പെടെ 25 പേരെ നാട്ടിലെത്തിച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് നേതൃത്വം ഇടപെട്ട് പണം മുടക്കി ,കോവിഡ് ടെസ്റ്റ് നടത്തിയാണ് ഇവരെ നാട്ടിലെത്തിച്ചത്. ഇവർ നാട്ടിലെത്തിയ ബസിന്റെ ടിക്കറ്റിനുള്ള പണം നൽകിയതും യൂത്ത് കോൺഗ്രസ് -  കോൺഗ്രസ് പ്രവർത്തകർ ഇടപെട്ടാണ്.

കോട്ടയം ജില്ലയിൽ നിന്ന് (17), പത്തനംതിട്ട (1), ആലപ്പുഴ (3), പാലക്കാട് (3), കണ്ണൂർ (1) എന്നിങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും യുവാക്കളും അടങ്ങിയ സംഘമാണ് ലോക്ഡൗണിന്നെ തുടർന്ന് സോലാപ്പൂരിൽ കുടുങ്ങിയത്.

മഹാരാഷ്ട്രയിൽ അഗ്രിക്കൾച്ചർ നെറ്റ്‌വർക് മാർക്കറ്റിങ്ങിനായി എത്തിയതാണ് 17 വിദ്യാർത്ഥികൾ. മറ്റുള്ളവർ  വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ലോക്ഡൗൺ ആരംഭിച്ചതുമുതൽ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിട്ടിരുന്നു. 

ദുരിത സമയത്ത് പ്രതിസന്ധി രൂക്ഷമായതോടെ വിദ്യാർത്ഥികൾ യൂത്ത് കോൺഗ്രസ് ചങ്ങനാശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി ടോണി കുട്ടംമ്പേരൂരിനെ ബന്ധപ്പെട്ടു. തുടർന്ന് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് ചിന്തു കുര്യൻ ജോയിയെ വിദ്യാർത്ഥി സംഘം ബന്ധപ്പെട്ടു. തുടർന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് മാത്യു ആന്റണി ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകി.   

ആശ്വാസമായി നാട്ടിലെത്താൻ എല്ലാവിധ സഹായവും നല്കിയ അതിനായി പരിശ്രമിച്ച എല്ലാവരോടും വിദ്യാർത്ഥികൾക്കു വേണ്ടി കറുകച്ചാൽ സ്വദേശി അനീറ്റ മേരി മാത്യുവും ചെത്തിപ്പുഴ സ്വദേശി അർച്ചന അനിയും നന്ദി പറഞ്ഞു.

Englihs Summary: Youth Congress sponsor bus tickets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com