സ്പ്രിന്‍ക്ലര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സർക്കാർ നീക്കം; അന്വേഷണത്തിന് പുതിയ സമിതി

Mail This Article
തിരുവനന്തപുരം∙ സ്പ്രിൻക്ലർ ഇടപാടിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി സമർപ്പിച്ച ശുപാര്‍ശകളെക്കുറിച്ച് പഠിക്കാൻ സർക്കാർ 3 അംഗ സമിതിയെ നിയോഗിച്ചു. കമ്മറ്റി 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. മുൻ ജില്ലാ ജഡ്ജിയും നിയമ സെക്രട്ടറിയുമായിരുന്ന കെ.ശശിധരൻ നായരാണ് കമ്മിറ്റി ചെയർമാൻ. റിട്ട.പ്രഫസർ ഡോ. എ.വിനയ ബാബു, പ്രഫസർ ഡോ. ഉമേഷ് ദിവാകരൻ എന്നിവരാണ് അംഗങ്ങൾ.
സ്പ്രിൻക്ലറിനെ തിരഞ്ഞെടുക്കുന്നതിൽ നടപടിക്രമങ്ങളിൽ വീഴ്ച വന്നെന്നും ഡാറ്റാ അനാലിസിസ് ചെയ്യുന്ന കമ്പനികളെക്കുറിച്ചുള്ള അറിവ്, കമ്പനികളുടെ തിരഞ്ഞെടുപ്പ്, ഡാറ്റ ശേഖരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഐടി വകുപ്പിനെ ശക്തിപ്പെടുത്തണമെന്നും സിപ്രിൻക്ലർ ഇടപാട് പരിശോധിച്ച മുൻ ഏവിയേഷൻ സെക്രട്ടറി എം.മാധവൻ നമ്പ്യാരും സെബർ സെക്യൂരിറ്റി കോ ഓർഡിനേറ്റർ ഡോ.ഗുൽഷൻ റോയിയും റിപ്പോർട്ട് നൽകിയിരുന്നു. സ്പ്രിൻക്ലറിന്റെ കാര്യം മാത്രം നോക്കിയതിനാൽ സർക്കാർ തലത്തിൽ ജനങ്ങളുടെ ഡാറ്റ ശേഖരിക്കുന്നതെങ്ങനെയെന്ന് കമ്മിറ്റി വിശദമായി പരിശോധിച്ചിരുന്നില്ല.
കമ്മറ്റി നിരവധി മേഖലകളിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും നിയമപരമായും ഭരണപരമായും സാങ്കേതികപരമായും ഇക്കാര്യങ്ങളിൽ വിശദമായ പരിശോധന നടത്തേണമെന്നും സർക്കാർ നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് പുതിയ കമ്മിറ്റിയെ നിയമിക്കുന്നതെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
Content highlights: New committee to investigate sprinklr