കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസും ബംഗാരം ദ്വീപിലെ റിസോർട്ടും സ്വകാര്യ ഏജൻസികള്‍ക്ക്

Mail This Article
കൊച്ചി∙ വിവാദങ്ങൾക്കിടെ സ്വകാര്യവല്‍കരണത്തിനു തുല്യമായ നടപടികളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍. ടൂറിസം ദ്വീപായ ബംഗാരത്തെ റിസോര്‍ട്ടിന്റെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറാനുള്ള നടപടികള്‍ തുടങ്ങി. കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് നടത്തിപ്പിനും സ്വകാര്യ ഏജന്‍സികളെ ക്ഷണിച്ചു. മറ്റു വിനോദസഞ്ചാര മേഖലകളിലും സമാനരീതിയിൽ സ്വകാര്യവത്കരണം നടപ്പാക്കാനാണ് ആലോചന.
മേയ് നാലിനു ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ പുറത്തിറക്കിയ ടെൻഡർ നോട്ടിസിൽ ബംഗാരം ദ്വീപിലെ ഇക്കോ ടൂറിസം റിസോർട്ടും കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസും നടത്തിപ്പിനും പരിപാലനത്തിനുമായി സ്വകാര്യ ഏജൻസിയെ തിരയുകയാണെന്നു പറയുന്നു. തുകയും തീയതികളും നോട്ടിസുകളിൽ ഉണ്ട്.
ദ്വീപ് ജനത കൊച്ചിയിൽ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി വരുമ്പോൾ താമസിക്കുന്നത് ഇവിടെയാണ്. ടൂറിസം വകുപ്പിനാണ് ഗസ്റ്റ്ഹൗസിന്റെ നിയന്ത്രണം. 58 ഡോർമിറ്ററികൾ, നാല് എസി മുറികൾ ഉൾപ്പടെ 42 മുറികൾ, റസ്റ്ററന്റ്, ദ്വീപിലേക്കുള്ള ടിക്കറ്റ് ബുക്കിങ് കൗണ്ടർ തുടങ്ങിയ സൗകര്യങ്ങളൊക്കെ ഉണ്ട്. ദ്വീപ് സമൂഹത്തിലെ ജനവാസമില്ലാത്ത ദ്വീപാണ് ബംഗാരം. ഇവിടെയാണ് ഇക്കോ ടുറിസം റിസോർട്ട് ഉള്ളത്. വിനോദസഞ്ചാരികൾക്ക് 30 മുറികളാണുള്ളത്. റസ്റ്ററന്റ്, സ്കൂബ ഡൈവിങ്, വാട്ടർസ്പോർട്‌സ് സൗകര്യങ്ങളുമുണ്ട്.
English Summary: Privatisation in Bangaram Island Resort, Lakshadweep