ADVERTISEMENT

തിരുവനന്തപുരം ∙ പഴയ വാഹനം പൊളിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ പ്രായോഗികമല്ലെന്നും, തലവേദന വന്നാൽ തല വെട്ടുന്നതിനു തുല്യമാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കേന്ദ്ര നയത്തെ സംസ്ഥാനം ശക്തമായി എതിർക്കും. പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും. വാഹന നിർമാതാക്കളെ സഹായിക്കാനാണു നിയമമെന്നും മന്ത്രി ആരോപിച്ചു.

വാഹനം പൊളിക്കൽ നയം കഴിഞ്ഞദിവസമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഓട്ടമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളിൽ ഫിറ്റ്നസ് പരിശോധിച്ച ശേഷമായിരിക്കും വാഹനങ്ങൾ പൊളിക്കുക. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമായിരിക്കും കാലാവധി. ഇതിനുശേഷം ഫിറ്റ്നസ് പരിശോധന നിർബന്ധമാണ്. പഴയ വാഹനം പൊളിക്കാൻ റജിസ്റ്റർ ചെയ്യുന്നവർക്കു പുതിയതു വാങ്ങുമ്പോൾ റജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നൽകും.

English Summary: Minister Antony Raju opposes Centre vehicle scrappage policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com