ADVERTISEMENT

തിരുവനന്തപുരം∙ ജെയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ല, മകളുടെ കമ്പനിയുടെ മെന്റർ ആണെന്നും അറിയിച്ച് മാത്യു കുഴൽനാടന്റെ അവകാശലംഘന നോട്ടിസ് നിയമസഭ തള്ളി. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് മാത്യു കുഴൽനാടൻ അവകാശലംഘനത്തിനു നോട്ടിസ് നല്‍കിയത്. 

മുഖ്യമന്ത്രിയുടെ പ്രതികരണം പരിശോധിച്ചുവെന്ന് സഭ അറിയിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെന്ററാണ് ജെയിക് ബാലകുമാർ. മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ല. ഈ വ്യത്യാസം മറച്ചുപിടിച്ചായിരുന്നു കുഴൽനാടന്റെ പ്രസ്താവനയെന്നും മുഖ്യമന്ത്രി കുഴൽനാടന്റെ അവകാശം ലംഘിച്ചിട്ടില്ലെന്നും സ്പീക്കർ അറിയിച്ചു. 

മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം സ്പീക്കർ തേടിയിരുന്നു. നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള കാര്യനിര്‍വഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് സമര്‍പ്പിച്ചത്.

നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക്‌ കമ്പനി വെബ്‌സൈറ്റില്‍ പിഡബ്ല്യുസി ഡയറക്ടറായ ജെയ്ക് ബാലകുമാര്‍ തന്റെ മെന്ററാണെന്നു വീണ വിജയന്‍ അവകാശപ്പെട്ടിട്ടുണ്ടെന്ന വിഷയമാണു മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചത്. എന്നാല്‍ തന്റെ മകള്‍ അത്തത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാത്യു കുഴല്‍നാടന്‍ പറയുന്നത് പച്ചകള്ളമാണെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞിരുന്നു.

തൊട്ടടുത്ത ദിവസം എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റ് ആര്‍ക്കൈവ്‌സ് ഉള്‍പ്പെടെ വിശദീകരിച്ചുകൊണ്ട് താന്‍ പറഞ്ഞത് ശരിയാണെന്നും കുഴല്‍നാടന്‍ സ്ഥാപിച്ചിരുന്നു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നു കാണിച്ചാണു അവകാശലംഘന നോട്ടിസ് കുഴല്‍നാടന്‍ സമര്‍പ്പിച്ചത്. 

English Summary: Jaik Balakumar not mentor of Veena Vijayan: Speaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com