ADVERTISEMENT

തിരുവനന്തപുരം ∙ ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ‌ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്ര മോദി സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിതെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം അവകാശപ്പെട്ടു. കേസ് ഒത്തുതീർപ്പാക്കിയില്ലേ എന്ന് പരിഹസിച്ചവർക്കുള്ള ഉത്തരമാണ് ഈ നടപടിയെന്ന് പറഞ്ഞ അദ്ദേഹം, ഒന്നും അവസാനിച്ചിട്ടില്ലെന്നും മുന്നറിയിപ്പു നൽകി.

‌∙ മുരളീധരന്റെ പോസ്റ്റിന്റെ പൂർണരൂപം

ലൈഫ് മിഷൻ കേസിലെ ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ്. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്ര മോദി സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നടപടി. ‘കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ’ എന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരമായി എന്ന് കരുതുന്നു. ഒന്നും അവസാനിച്ചിട്ടില്ല..!

എം.ശിവശങ്കറിൻ്റെ അറസ്റ്റ് ചിലകാര്യങ്ങൾ കൂടി വ്യക്തമാക്കുന്നു. ഒന്നുകിൽ തന്റെ വിശ്വസ്തന്റെ നേതൃത്വത്തിൽ നടന്ന ഈ കോഴ ഇടപാടിൽ പിണറായി വിജയനും പങ്കുണ്ട്. അല്ലെങ്കിൽ തന്റെ സർക്കാരിനു കീഴിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത പമ്പര വിഡ്ഢിയും കഴിവു കെട്ടവനുമായ ഭരണാധികാരിയാണ് പിണറായി വിജയൻ.

എന്തിനാണ് കേസ് വന്നയുടൻ വിജിലൻസിനെ ഉപയോഗിച്ച് ഫയൽ പിടിച്ചെടുത്തത്? ആ ഫയലുകൾ ഇനിയും സിബിഐയ്ക്ക് കൈമാറാത്തത്? ഉത്തരങ്ങൾ വരട്ടെ, വൻ സ്രാവുകൾക്ക് വലയൊരുങ്ങട്ടെ......

സത്യമേവ ജയതേ !

English Summary: V Muralidharan Lauds Enforcement Directorate (ED) As They Arrest M Sivasankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com