ADVERTISEMENT

തിരുവനന്തപുരം ∙ റോഡ് ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചെങ്കിലും ക്യാമറ വഴിയുള്ള പിഴയീടാക്കല്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി ഇടപെടല്‍ പദ്ധതിക്ക് തിരിച്ചടിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കരാര്‍ കമ്പനികള്‍ക്ക് കോടതി അനുമതിയില്ലാതെ പണം നല്‍കരുതെന്ന് മാത്രമാണ് ഹൈക്കോടതി പറഞ്ഞതെന്നാണ് ഗതാഗതവകുപ്പ് വിലയിരുത്തല്‍. എന്നാല്‍ സെപ്റ്റംബറില്‍ മാത്രമാണ് കരാര്‍ പ്രകാരം കമ്പനികള്‍ക്ക് പണം നല്‍കേണ്ടത്. അതുകൊണ്ട് തന്നെ ക്യാമറകളുടെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും സർക്കാർ വിലയിരുത്തുന്നു.

പ്രവര്‍ത്തനം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോള്‍ കണ്ടെത്തിയ നിയമലംഘനങ്ങളുടെ എണ്ണം 11,04,542 ആണ്. എന്നാല്‍ 49,198 പേര്‍ക്ക് മാത്രമാണ് നോട്ടിസ് അയച്ചത്.

English Summary: Road camera; Government to continue impose penalty

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com