ADVERTISEMENT

ന്യൂഡൽഹി∙ ഡീപ്ഫെയ്ക് വിഡിയോകളും വ്യാജപ്രചാരണങ്ങളും തടയാൻ നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം. ഡീപ്ഫെയ്ക് വിഡിയോകളുടെ വെല്ലുവിളി ചര്‍ച്ച ചെയ്യാന്‍ ഐടി മന്ത്രാലയം സമൂഹമാധ്യമ കമ്പനികളുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കുന്ന യോഗങ്ങളിൽ കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ പങ്കെടുക്കും. 

ദൃശ്യങ്ങളും വിഡിയോകളും കൃത്രിമമായി സൃഷ്ടിക്കുന്നതു സംബന്ധിച്ച് നാളെ ഐടി മന്ത്രി അശ്വിനി വൈഷണവിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന യോഗം ചര്‍ച്ച ചെയ്യും. ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച  നടക്കുന്ന യോഗത്തിൽ ഐടി ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചയാകും. 

ഡീപ്ഫെയ്ക് വിഡിയോകളെ കുറിച്ചുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ പങ്കുവച്ചിരുന്നു. ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങൾ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

Central Government Has Moved To Bring A Law To Prevent Deepfake Videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com