നവകേരള സദസ്സ് വേദിയിലേക്ക് ബിജെപി പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Mail This Article
തിരുവനന്തപുരം∙ നവകേരളസദസ്സ് വേദിയിലേക്ക് പ്രതിഷേധവുമായി ബിജെപി പ്രവർത്തകരെത്തിയത് സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്ത് നവകേരള സദസ്സ് നടക്കുന്ന നേമം മണ്ഡലത്തിലെ പുജപ്പുര മൈതാനിയിലേക്കായിരുന്നു പ്രതിഷേധ മാർച്ച്.
പൂജപ്പുര മണ്ഡപം സിപിഎം പ്രവർത്തകർ നവകേരള സദസ്സിനായി കൈയേറിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ബിജെപി കൗൺസലര്‍മാരുടെയും യുവമോർച്ചയുടെയും മറ്റുപ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സരസ്വതി മണ്ഡപവും ക്ഷേത്രവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബലൂണുകളും കറുത്ത വസ്ത്രങ്ങളുമണിഞ്ഞായിരുന്നു പ്രതിഷേധം.
പൊലീസും പ്രവർത്തകരും ഉന്തുതള്ളുമുണ്ടായതിനെ തുടർന്ന് പ്രവർത്തകരെ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. പിന്നീട് ജലപീരങ്കി പ്രയോഗിച്ചശേഷം ബലംപ്രയോഗിച്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.