ADVERTISEMENT

തിരുവനന്തപുരം∙ ബെംഗളുരൂ ആര്‍ഒസി റിപ്പോർട്ട് പുറത്ത് വന്നതോടെ വീണാ വിജയൻ വാങ്ങിയ പണം കൈക്കൂലിയെന്ന് തെളിഞ്ഞെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കടലാസ് കമ്പനി ഉണ്ടാക്കി മാസപ്പടി വാങ്ങുന്നത് അഴിമതി ആണ്. രണ്ടു കമ്പനികൾ തമ്മില്‍ നടന്ന നിയമപരമായ ഇടപാട് എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്. 

Read also: ‘മോദിക്ക് മുന്നില്‍ കൈകൂപ്പി ഇരട്ടച്ചങ്കൻ’: ആ ചിത്രം നൽകുന്ന സന്ദേശം വ്യക്തം: വി.ഡി.സതീശന്‍

സഭയെ തെറ്റിധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് നൽകാൻ പ്രതിപക്ഷം തയാറാകുമോ എന്നും വി. മുരളീധരൻ ചോദിച്ചു. പിണറായി വിജയൻ കൈ കൊടുത്താൽ അലിഞ്ഞു പോകുന്ന പ്രതിമയാണ് നരേന്ദ്രമോദി എന്ന് വി.ഡി.സതീശൻ കരുതേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കരിമണൽ കമ്പനിയായ സിഎംആർഎലും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും തമ്മിൽ നടത്തിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നാണ് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) റിപ്പോർട്ട്. പണമിടപാട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സിബിഐയും അന്വേഷിക്കേണ്ട കുറ്റകൃത്യമാണെന്നും കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ ബെംഗളൂരു ആർഒസി പറയുന്നു.

English Summary:

V.Muraleedharan on ROC report against Veena Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com