ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സംസ്ഥാനത്ത് ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആയിരത്തിലേറെ സർക്കാർ ജീവനക്കാർ സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തി. കോളജ് പ്രഫസർമാരും ഹയർ സെക്കൻഡറി അധ്യാപകരും പെൻഷൻ വാങ്ങുന്നവരിൽ ഉൾപ്പെടും.

കെടിയു മുൻ വൈസ് ചാൻസലർ ഡോ.സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചു.  സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ പാലിച്ചതിന്റെ പേരില്‍ സിസ തോമസിന്റെ പെന്‍ഷന്‍ മുടക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് അവരെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി നിയമിച്ചിരിക്കുന്നത്.

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. 

ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നുവെന്നും നോഡൽ ഓഫിസറെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവ്. കേസിന്റെ അന്വേഷണ പുരോഗതി അന്വേഷണ സംഘം നേരിട്ടു കോടതിയിൽ സമർപ്പിച്ചു. 

വയനാട് എം.പിയായി പ്രിയങ്ക ഗാന്ധി നാളെ പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യും. ഉരുൾപൊട്ടൽ കേന്ദ്രസഹായ വിതരണവുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ ഉന്നയിച്ചേക്കും. 

പെൻഷൻ പ്രായം ഉയർത്താനുള്ള ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശ മന്ത്രിസഭായോഗം തള്ളി. 

English Summary:

Today's Recap 27 November 2024

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com