ADVERTISEMENT

ലക്നൗ∙ മഹാകുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനും ധനമന്ത്രി നിർമല സീതാരാമനും ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയ്ക്കും പ്രയാഗ്‌രാജിൽ 2025ൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണമുണ്ട്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള.

ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, മിസോറം ഗവർണർ വി.കെ.സിങ് എന്നിവരെയും കുംഭമേളയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവർക്കുള്ള ഉപഹാരങ്ങളും യോഗി കൈമാറി. പ്രമുഖരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ യോഗി എക്സിൽ പങ്കുവച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. കുംഭമേള ചരിത്രത്തിൽ ഇടംനേടുമെന്ന് ഉത്തർപ്രദേശ് മന്ത്രി ജയ്‌വീർ സിങ് പറഞ്ഞു. ഒരുക്കങ്ങൾ പൂർത്തിയായി. ആർക്കും ഒരു പ്രശ്നവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Kumba Mela : Uttar Pradesh Chief Minister Yogi Adityanath invites President Droupadi Murmu to the prestigious Maha Kumbh Mela 2025 in Prayagraj.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com